For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഹാര്‍ദിക്കും ബുംറയും പോട്ടെ, പകരം ഇവരെ എത്തിക്കാന്‍ മുംബൈ! നിര്‍ണ്ണായക നീക്കം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. മെഗാ താരലേലം ഇതിന് മുന്നോടിയായി നടക്കാനുണ്ട്. അവസാന സീസണിലെ പിഴവുകള്‍ വിലയിരുത്തി അടിമുടി മാറ്റങ്ങളുമായി ശക്തമായ തിരിച്ചുവരവാണ് ടീമുകളെല്ലാം പ്രതീക്ഷിക്കുന്നത്. അവസാന സീസണ്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്നതായിരുന്നു. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുംബൈ ടീമിനെ രണ്ട് തട്ടിലാക്കി.

ഹാര്‍ദിക്കിനെ മുംബൈയിലെ ആരാധകര്‍ പോലും കൂവുന്ന സാഹചര്യമുണ്ടായി. ടീമിന്റെ പ്രകടനവും മോശമായതോടെ വലിയ നാണക്കേടാണ് അവസാന സീസണില്‍ മുംബൈ നേരിട്ടത്. മെഗാ ലേലത്തിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും രോഹിത് ശര്‍മയുമെല്ലാം മുംബൈ വിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. എന്തായാലും അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് മുംബൈയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ വലിയൊരു അഴിച്ചുപണി തന്നെ അടുത്ത സീസണില്‍ നടത്തിയേക്കുമെന്നാണ് വിവരം. രോഹിത് ശര്‍മ ഉള്‍പ്പെടെ പല പ്രമുഖരും ടീം വിട്ടാലും മുംബൈ ടീമിന്റെ പഴയ കരുത്ത് ചോര്‍ന്ന് പോകാതിരിക്കാന്‍ ചില അപ്രതീക്ഷിത നീക്കങ്ങള്‍ക്കാണ് മുംബൈ തയ്യാറെടുക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമതായി മുംബൈ നോട്ടമിടുന്ന താരം റാഷിദ് ഖാനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി റാഷിദ് കളിക്കുമ്പോള്‍ത്തന്നെ മുംബൈ ഇതിന് ശ്രമം നടത്തിയിരുന്നു.

എന്നാല്‍ അന്ന് റാഷിദ് ഖാന്‍ ടീം വിടാന്‍ തയ്യാറായില്ല. പിന്നീട് ഹൈദരാബാദ് വിട്ട റാഷിദ് ഗുജറാത്ത് ടൈറ്റന്‍സിലേക്കെത്തി. അവസാന സീസണോടെ ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ റാഷിദ് നായകസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് ക്യാപ്റ്റനാക്കിയത്. അടുത്ത സീസണില്‍ ഗുജറാത്തിന്റെ പരിശീലകസ്ഥാനത്ത് ആശിഷ് നെഹ്‌റ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ റാഷിദും ഗുജറാത്ത് വിട്ടേക്കുമെന്നാണ് വിവരം.

rashid khan ipl 2025

സ്പിന്‍ ഓള്‍റൗണ്ടറായ റാഷിദ് ഖാനെ എന്ത് വിലകൊടുത്തും ടീമിലേക്കെത്തിക്കാനാവും മുംബൈ ശ്രമിക്കുക. ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടാല്‍ പകരക്കാരനായി റാഷിദ് ഖാനെ വളര്‍ത്താനാണ് മുംബൈ ആഗ്രഹിക്കുന്നത്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരവുമായ ട്രന്റ് ബോള്‍ട്ടിനെ തിരിച്ചെത്തിക്കാന്‍ മുംബൈ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. രാജസ്ഥാന്‍ റോയല്‍സ് ബോള്‍ട്ടിനെ ഒഴിവാക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

രാജസ്ഥാന്‍ ഒഴിവാക്കിയാല്‍ ഇടം കൈയന്‍ പേസര്‍ക്കായി മുംബൈ രംഗത്തെത്തിയേക്കും. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ബൗളറാണ് ബോള്‍ട്ട്. പവര്‍പ്ലേയ്ക്കുള്ളില്‍ ഒന്നിലധികം വിക്കറ്റ് വീഴ്ത്താന്‍ താരത്തിന് കഴിവുണ്ട്. ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തുന്ന ബോള്‍ട്ട് സ്വിങ് ചെയ്യിച്ച് പന്തെറിയാനും കരുത്തുള്ള താരമാണ്. ബുംറ ടീം വിട്ടാല്‍ പകരക്കാരനായി അതേ നിലവാരമുള്ള ബൗളറെയാണ് മുംബൈ നോട്ടമിടുന്നത്.

അതുകൊണ്ടുതന്നെ ബോള്‍ട്ടിനെ ടീമിലെത്തിക്കാന്‍ മുംബൈ ശ്രമിച്ചേക്കും. മുഹമ്മദ് ഷമിയെ മുംബൈ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള ഷമി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഗുജറാത്ത് ടൈറ്റന്‍സ് താരമായ ഷമിയെ ഇത്തവണ അവന്‍ നിലനിര്‍ത്തിയേക്കില്ല. അതുകൊണ്ടുതന്നെ മുംബൈക്ക് വലിയ പ്രശ്‌നങ്ങളില്ലാതെ ഷമിയെ ടീമിലെത്തിക്കാനായേക്കും. മുംബൈയുടെ ഏതൊക്കെ സൂപ്പര്‍ താരങ്ങള്‍ ടീം വിടുമെന്നതാണ് കണ്ടറിയേണ്ടത്.

സൂര്യകുമാര്‍ നായകസ്ഥാനത്തേക്കെത്തിയാല്‍ ഹാര്‍ദിക് ടീം വിടുമെന്ന കാര്യം ഉറപ്പാണ്. ബുംറ നായകസ്ഥാനം ലക്ഷ്യമിട്ട് കൂടുമാറുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ആര്‍സിബിയിലേക്ക് ബുംറ പോയേക്കുമെന്നാണ് വിവരം. എന്തായാലും വലിയ മാറ്റങ്ങള്‍ അടുത്ത സീസണില്‍ മുംബൈ ടീമില്‍ പ്രതീക്ഷിക്കാം.

Story first published: Monday, August 19, 2024, 16:33 [IST]
Other articles published on Aug 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+