For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ദ്രാവിഡിനോട് സഞ്ജു മാപ്പ് പറയണം! ഇല്ലെങ്കില്‍ കരിയര്‍ തകരും, കേരളം പോലും കൈവിടും?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ആരാധകര്‍ വലിയ പ്രതീക്ഷവെച്ചിരുന്ന പല സൂപ്പര്‍ ടീമുകളും പിന്നോട്ട് പോകുന്നതും ഇതുവരെ കപ്പടിക്കാത്ത ടീമുകള്‍ മികവ് കാട്ടുന്നതുമാണ് കാണാനാവുന്നത്. ഇത്തവണ നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തിയതോടെ രാജസ്ഥാന്‍ പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്.

ദ്രാവിഡ് രാജസ്ഥാനിലെ ഏകാധിപതിയായാണ് പെരുമാറുന്നത്. നായകനായ സഞ്ജു സാംസണോട് അഭിപ്രായം പോലും ചോദിക്കാതെ തീരുമാനം എടുക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇത്തവണത്തെ മെഗാ ലേലത്തില്‍ ട്രന്റ് ബോള്‍ട്ടിനേയും ജോസ് ബട്‌ലറേയും നിലനിര്‍ത്തണമെന്ന് സഞ്ജു ആവശ്യപ്പെട്ടെങ്കിലും രണ്ടിനും ദ്രാവിഡ് തയ്യാറായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ നടന്നപ്പോള്‍ സഞ്ജുവിന്റെ നിര്‍ദേശം ദ്രാവിഡ് തള്ളിക്കളഞ്ഞു.

ടീം മീറ്റിങ്ങില്‍ പോലും പങ്കെടുക്കാതെ ദ്രാവിഡ് മാറി നില്‍ക്കുന്നത് എല്ലാവരും കണ്ടതാണ്. നിലവില്‍ പരിക്കേറ്റ് സഞ്ജു ടീമിന് പുറത്താണ്. എന്നാല്‍ ദ്രാവിഡുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് സഞ്ജു മാറി നില്‍ക്കുന്നതാണെന്ന സംശയവും ആരാധകര്‍ക്കുണ്ട്. എന്നാല്‍ ദ്രാവിഡുമായുള്ള ഉടക്ക് സഞ്ജുവിന് ഗുണകരമാവില്ലെന്ന കാര്യം ഉറപ്പാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മറ്റൊരു ടീമില്‍ അവസരം ലഭിക്കാന്‍ പ്രയാസമാവും

ക്രിക്കറ്റില്‍ പ്രതിഭക്കൊപ്പം വേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് അച്ചടക്കം. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ്. പരിശീലകനെന്ന നിലയിലും അതുല്യ റെക്കോഡാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയെ അണ്ടര്‍ 19 ക്രിക്കറ്റില്‍ കപ്പടിപ്പിച്ച ദ്രാവിഡ് സീനിയര്‍ ടീമിനെ ടി20 ലോകകപ്പ് ചാമ്പ്യന്മാരുമാക്കി. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ പിന്നോട്ട് പോക്കിന് കാരണം ദ്രാവിഡിന്റെ പരിശീലകനെന്ന നിലയിലെ മോശം തീരുമാനങ്ങളാണെന്ന് പറയാനാവില്ല.

സഞ്ജു ദ്രാവിഡിനോട് ഉടക്കി രാജസ്ഥാന്‍ വിട്ടാല്‍ മറ്റൊരു ടീമില്‍ അവസരം ലഭിക്കുകയെന്നത് പ്രയാസമായി മാറും. ദ്രാവിഡിനെ എതിര്‍ത്തതിന്റെ പേരില്‍ അച്ചടക്കമില്ലാത്തവനായി വിലയിരുത്തപ്പെടുകയും പ്രധാന ടീമുകളെല്ലാം തഴയാനുമാണ് സാധ്യത കൂടുതല്‍. ഇപ്പോള്‍ പൃഥ്വി ഷാ പുറത്തിരിക്കുന്നത് എല്ലാവരും കാണുന്നതാണ്. അടുത്ത സച്ചിനും സെവാഗുമായി വാഴ്ത്തപ്പെട്ട താരമാണ് ഇപ്പോള്‍ ഐപിഎല്ലില്‍ ആര്‍ക്കും വേണ്ടാത്തവനായി പുറത്തിരിക്കുന്നത്.

ഇത്തരമൊരു അവസ്ഥയിലേക്ക് സഞ്ജു സാംസണ്‍ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇപ്പോള്‍ സഞ്ജു സാംസണിന് മികച്ചൊരു സല്‍പ്പേര് രാജസ്ഥാന്‍ റോയല്‍സ് ടീമിലും ക്രിക്കറ്റിലുമുണ്ട്. ഇത് നശിക്കുമെന്നുറപ്പ്. സഞ്ജുവിനെക്കാള്‍ പിന്തുണ ദ്രാവിഡിനാവും ലഭിക്കുക. അതുകൊണ്ടുതന്നെ സഞ്ജുവിന് കരുതലോടെ മുന്നോട്ട് പോകാനാവാത്ത പക്ഷം വലിയ തിരിച്ചടി കരിയറില്‍ നേരിട്ടേക്കും. ദ്രാവിഡുമായി അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് സഞ്ജുവിന്റെ ആവശ്യമാണ്.

sanju samson ipl 2025

ഇന്ത്യന്‍ ടീമിലെ സീറ്റ് നഷ്ടമായേക്കും

ദ്രാവിഡുമായുള്ള ഉടക്ക് കൂടുതല്‍ ശക്തമാവുകയും സഞ്ജു രാജസ്ഥാന്‍ വിടുകയും ചെയ്താല്‍ ഇന്ത്യന്‍ ടീമിലെ സീറ്റിനെയത് ബാധിച്ചേക്കും. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഓപ്പണറുമാണ് സഞ്ജു. എന്നാല്‍ ദ്രാവിഡുമായി ഉടക്കി ടീം വിടുന്ന സാഹചര്യമുണ്ടായാല്‍ ബിസിസി ഐയും ടീം മാനേജ്‌മെന്റും സഞ്ജുവിനെ കൈവിടാനാണ് സാധ്യത കൂടുതല്‍. ദ്രാവിഡ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരവും ഇതിഹാസ പരിശീലകനുമാണ്.

മാന്യന്മാരുടെ കളിയിലെ മാന്യനായ താരങ്ങളിലൊരാളാണ് ദ്രാവിഡ്. അതുകൊണ്ടുതന്നെ ദ്രാവിഡിനോട് അഭിപ്രായ ഭിന്നതയുണ്ടായി ടീം വിട്ട താരങ്ങളിലൊരാളെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പിന്തുണക്കാന്‍ സാധ്യതയില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജുവിനിട്ട് പണിയാന്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞിടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി സഞ്ജുവിന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ദ്രാവിഡുമായുള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കേണ്ടത് സഞ്ജുവിന്റെ ആവശ്യമാണെന്ന് നിസംശയം പറയാം.

Story first published: Sunday, April 27, 2025, 6:34 [IST]
Other articles published on Apr 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+