Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: നരെയ്ന്‍- ഗുര്‍ബാസ് ഓപ്പണിങ്, സഞ്ജു നയിക്കും!! 2026ല്‍ കെകെആറിനെ ഭയക്കണം, കിടു 11

മികച്ച താരനിരയുണ്ടായിട്ടും ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം നിരാശപ്പെടുത്തി ടീമാണ് നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൈവിട്ടെങ്കിലും കഴിഞ്ഞ സീസണിലെ കോര്‍ ഗ്രൂപ്പിലെ ഭൂരിഭാഗം പേരെയും നിലനിര്‍ത്തിയിട്ടും കെകെആറിനു ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി പുറത്തെടുക്കാനായില്ല.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ആറാമതാണ് അജിങ്ക്യ രഹാനെ നയിക്കുന്ന കെകെആര്‍ ടീം. 12 മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റാണ് അവര്‍ക്കുള്ളത്. അഞ്ചു മല്‍സരങ്ങളില്‍ ജയിച്ച അവര്‍ ആറെണ്ണത്തില്‍ തോറ്റിരുന്നു. ഒരു മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. പ്ലേഓഫിലെത്താതെ പുറത്താവലിന്റെ വക്കിലാണ് അവര്‍. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കുകയാണെങ്കില്‍ കെകെആറിന്റെ പ്ലേഓഫ് മോഹം പൊലിയും.

ഈ സീസണിലെ മോശം പ്രകടനം കാരണം അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ചില മാറ്റങ്ങള്‍ കെകെആറില്‍ ഉറപ്പായും കാണാനായേക്കും. നായകസ്ഥാനത്തു രഹാനെയെ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

SANJU SAMSON

അദ്ദേഹത്തിനു പകരം സഞ്ജു സാംസണ്‍ കെകെആറിന്റെ പുതിയ നായകനായി വന്നേക്കും. കാരണം ഈ സീസണിനു ഷേം അദ്ദേഹം റോയല്‍സ് വിട്ടേക്കുമെന്നാണ് വിവരം, അങ്ങനെയെങ്കില്‍ ലേലത്തില്‍ മോഹ വിലയ്ക്കു സഞ്ജുവിനെ കെകെആര്‍ വാങ്ങാനുമിടയുണ്ട്. അദ്ദേഹം ടീമിലെത്തിയാല്‍ 2026ല്‍ കെകെആറിന്റ ലൈനപ്പ് എങ്ങനെയാവുമെന്നു നോക്കാം.

ടോപ്പ് ത്രീ

ഈ സീസണിലെ ഐപിഎല്ലില്‍ വേണ്ടത്ര ക്ലിക്കായില്ലെങ്കിലും അടുത്ത വര്‍ഷം ഓപ്പണിങ് ജോടിയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മാറ്റാനാടിയില്ല. വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നും അഫ്ഗാനിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റഹ്മാനുള്ള ഗുര്‍ബാസും ചേരന്നയിരിക്കും കെകആറിനായി ഓപ്പണ്‍ ചെയ്യുക. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള ഇരുവര്‍ക്കും വളരെ വേഗത്തില്‍ സ്‌കോറിങ് ഉയര്‍ത്താനും സാധിക്കും.

ഈ സീസണില്‍ കെകെആര്‍ പരീക്ഷിച്ച രണ്ടാമത്തെ ഓപ്പണിങ് ജോടിയാണ് നരെയ്വനും ഗുര്‍ബാസും. സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ നരെയ്‌നും സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നായിരുന്നു കെകആറിനായി ഓപ്പണ്‍ ചെയ്തത്. പക്ഷെ ഡഡികോക്ക് ബാറ്റിങില്‍ തുടരെ ഫ്‌ളോായി കൊണ്ടിരുന്നതോടെ അദ്ദേഹത്തെ പുറത്താക്കുകയും പകരം ഗുര്‍ബാസിനെ ഓപ്പണിങില്‍ കൊണ്ടു വരികയായിരുന്നു.

അടുത്ത സീസണിനു മുമ്പ് ഡികോക്കിനെ ഒഴിവാക്കി പകരം സഞ്ജു സാംസണിനെയാവും കെകെആര്‍ ടീം നോട്ടമിടുന്നത്. ലേലത്തില്‍ അദ്ദേഹമുണ്ടെങ്കില്‍ വലിയ തുക തന്നെ മുടക്കാന്‍ കെകെആര്‍ ശ്രമിക്കുമെന്നുറപ്പാണ്. രഹാനെയ്ക്കു പകരം ടീമിനെ 2026ല്‍ നയിക്കുന്നതും സഞ്ജുവായായിരിക്കും. ടീമിനായി അദ്ദഹം ബാറ്റ് ചെയ്യുക മൂന്നാം നമ്പറിലായിരിക്കും.

സഞ്ജു തീര്‍ച്ചയായും കളിക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസി തന്നെയായിരിക്കും കെകെആര്‍. കാരണം 2012ല്‍ അദ്ദേഹത്തിന്റെ ഐപിഎല്ലിലെ തുടക്കം കെകെആറിലൂടെയാണ്. അവര്‍ക്കു വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും ഗൗതം ഗംഭീറിനു കീഴില്‍ ടീം കിരീടം ചൂടിയപ്പോള്‍ സംഘത്തില്‍ സഞ്ജുവുമുണ്ടായിരുന്നു. 2013ലാണ് കെകെആര്‍ വിട്ട് അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിലേക്കു ചേക്കേറിയത്.

മധ്യനിരയില്‍ ഇവര്‍

അജിങ്ക്യ രഹാനെയെ നായകസ്ഥാനത്തു നിന്നു മാറ്റിയാലും ടീമില്‍ നിന്നും ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനു താല്‍പ്പര്യം കാണില്ല. കാരണം ബാറ്റിങില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 12 മല്‍സരങ്ങളിലായി 11 ഇന്നിങ്‌സുകളിലാണ് രഹാനെ കളിച്ചത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളക്കം 375 റണ്‍സും അദ്ദേഹം നേടി. നായകന്‍ സഞ്ജു സാംസണിനു ശേഷം നാലാം നമ്പറിലായിരിക്കും അടുത്ത ഐപിഎല്ലില്‍ രഹാനെ ബാറ്റിങിന് ഇറങ്ങുക.

ഈ സീസണില്‍ വന്‍ ഫ്‌ളോപ്പായ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ കെകെആറിനു ഒഴിവാക്കാം. അതുവഴി 23.75 കോടി ലാഭിക്കാനും അവര്‍ക്കു കഴിയും. ഈ തുക ലേലതില്‍ സഞ്ജുവിനു വേണ്ടി മുടക്കാനും കെകെആറിനു സാധിക്കും. അഞ്ചാം നമ്പറില്‍ യുവതാരം ആംഗ്രിഷ് രഘുവംശിയായിരിക്കും. കെകെആറിനായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവതാരമാണ് അദ്ദേഹം.

ANDRE RUSSEL

ഈ സീസണില്‍ 10 ഇന്നിങ്‌സുകളില്‍ രഘുവംശി കളിച്ചു കഴിഞ്ഞു. ഇവയില്‍ 145.1 സ്‌ട്രൈക്ക് റേറ്റില്‍ 286 റണ്‍സും നേടിയിട്ടുണ്ട്. രഘുവംശിക്കു ശേഷം ആറ്, ഏഴ് സ്ഥാനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇടിവെട്ട് ബാറ്ററു ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലും ഫിനിഷറായ റിങ്കു സിങുമായിരിക്കും കളിക്കുക.

റസ്സല്‍ ഈ സീസണില്‍ ഒമ്പതു ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തത്. 165.34 സ്‌ട്രൈക്ക് റേറ്റില്‍ 167 റണ്‍സും നേടി. റിങ്കുവും ഭേദപ്പെട്ട പ്രകടനം സീസണില്‍ കാഴ്ചവച്ചിട്ടുണ്ട്. 10 ഇന്നിങ്‌സില്‍ 197 റണ്‍സാണ് അദ്ദഹം സ്‌കോര്‍ ചെയ്തത്.

ലോവര്‍ ഓര്‍ഡര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്‍െ ലോവര്‍ ഓര്‍ഡറിലേക്കു വന്നാല്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ കളിക്കുക രമണ്‍ദീപ് സിങും ഇംഗ്ലീഷ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുമായിരിക്കും. ഇതു കെകെആറിനു ഒമ്പതാം നമ്പറില്‍ വരെ ബാറ്റിങില്‍ ആഴവും നല്‍കുന്നു.

ഈ സീസണില്‍ ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും രമണ്‍ദീപിന്റെ പ്രഹരശേഷിയുടെ കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ കെകെആര്‍ നിലനിര്‍ത്തിയതും ഈ കാരണത്താലാണ്.

അലിയുടെ കാര്യമെടുത്താല്‍ ടോപ്പ് ത്രീ മുതല്‍ എവിടെയും ബാ്റ്റ് ചെയ്യിക്കാവുന്നയാളാണ്. ഇതു അദ്ദഹത്തെ സ്‌പെഷ്യലാക്കി മാറ്റുകയും ചെയ്യുന്നു. ബാറ്റിങില്‍ ഇത്തവണ കെകെആര്‍ ഒട്ടും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത താരമാണ് അലി. അദ്ദേഹത്തിനു ശേഷം ടീമില്‍ 10, 11 സ്ഥാനങ്ങൡലുളളവര്‍ പേസര്‍ ഹര്‍ഷിത് റാണയും മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും. ഇംപാക്ട് പ്ലെയറായി കളിക്കേണ്ടത് പേസര്‍ വൈഭവ് അറോറയുമാണ്.

2026ലെ കെകെആര്‍ ടീം

സുനില്‍ നരെയ്ന്‍, റഹ്മാനുള്ള ഗുര്‍ബാസ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ, ആംഗ്രിഷ് രഘുവംശി, ആന്ദ്രെ റസ്സല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മോയിന്‍ അലി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് പ്ലെയര്‍- വൈഭവ് അറോറ.

നിലവിലെ കെകെആര്‍ സ്‌ക്വാഡ്

ബാറ്റര്‍മാര്‍-മനീഷ് പാണ്ഡെ, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആങ്കൃഷ് രഘുവംശി, റോവ്മാന്‍ പവല്‍.

ഓള്‍റൗണ്ടര്‍മാരായ അനുകുല്‍ റോയ് ഓള്‍റൗണ്ടര്‍മാര്‍- രമണ്‍ദീപ് സിംഗ്, വെങ്കിടേഷ് അയ്യര്‍, മോയീന്‍ അലി, സുനില്‍ നരെയ്ന്‍. ആന്ദ്രെ റസ്സല്‍.

വിക്കറ്റ് കീപ്പര്‍മാര്‍- ക്വിന്റണ്‍ ഡികോക്ക്, റഹ്മാനുള്ള ഗുര്‍ബാസ്, ലുവ്‌നിത് സിസോഡിയ.

ബൗളര്‍മാര്‍-വരുണ്‍ ചക്രവര്‍ത്തി, മായങ്ക് മാര്‍ക്കണ്ഡെ, വൈഭവ് അറോറ, ഹര്‍ഷിത് റാണ, സ്പെന്‍സര്‍ ജോണ്‍സന്‍, ആന്‍ട്രിച്ച് നോര്‍ക്കിയ, ഹര്‍ഷിത് റാണ, ചേതന്‍ സക്കാരിയ.

Story first published: Saturday, May 10, 2025, 13:52 [IST]
Other articles published on May 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+