For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വൈഭവ് അന്നു കരഞ്ഞു!! കരിയര്‍ മാറ്റിയത് ലക്ഷ്മണ്‍; എങ്ങനെ ദ്രാവിഡിന്റെ ശിഷ്യനായി?

ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ പുതിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി. വെറും 14ാം വയസ്സില്‍, കരിയറിലെ മൂന്നാമത്തെ ഐപിഎല്‍ മല്‍സരത്തില്‍ തന്നെ അവിശ്വസനീയ സെഞ്ച്വറി നേട്ടത്തോടെയാണ് ബിഹാറുകാരായ ഈ മിടുക്കന്‍ പുതിയ സെന്‍സേഷനായിരിക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന കളിയില്‍ റോയല്‍സ് എട്ടു വിക്കറ്റിന്റെ ആധികാരിക ജയം കൊയ്തപ്പോള്‍ ടീമിന്റെ ഹീറോ വൈഭവായിരുന്നു. ക്രിക്കറ്റിനു അധികം വേരോട്ടമില്ലാത്ത ബിഹാറുകാരനായ താരം ഇന്നു ലോകമറിയുന്ന ക്രിക്കറ്ററായി മാറിയതിനു പിന്നില്‍ മുന്‍ ടെസ്റ്റ് ഇതിഹാസയ വിവിഎസ് ലക്ഷ്മണിനു നിര്‍ണായക പങ്കുണ്ട്.

വൈഭവിന്റെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞതും പിന്നീട് റോയല്‍സ് കോച്ചായ രാഹുല്‍ ദ്രാവിഡിലേക്കും എത്തിച്ചതുമെല്ലാം ലക്ഷ്മണ്‍ തന്നെയാണ്. ഇതു എങ്ങനെയാണന്നെു വൈഭവിന്റെ മുന്‍ കോച്ച് മനോജ് ഓജയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ചറിയാം.

VVS LAXMAN

ടേണിങ് പോയിന്റ്

ബിസിസിഐയുടെ അണ്ടര്‍ 19 ഏകദിന ചാലഞ്ചര്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് വൈഭവ് സൂര്യവംശിയെ വിവിഎസ് ലക്ഷ്മണ്‍ ആദ്യമായി നേരില്‍ കണ്ടതെന്നാണ് കോച്ച് മനോജ ഓജ പറയുന്നത്. ഈ ടൂര്‍ണമെന്റിലെ ഒരു കളിയില്‍ വൈഭവ് 36 റണ്‍സിനു റണ്ണൗട്ടായിരുന്നു. അതിനു ശേഷം സങ്കടം കാരണം അവന്‍ ഡ്രസിങ് റൂമിലിരുന്ന് കരയുകയും ചെയ്തു. ഇതു വിവിഎസ് ലക്ഷ്മണിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

തുടര്‍ന്നു അദ്ദേഹം അടുത്തേക്കു വരികയും സംസാരിക്കുകയും ചെയ്തു. ഇവിടെ റണ്‍സ് മാത്രമല്ല, ദീര്‍ഘകാലത്തേക്കു കളിക്കാന്‍ കഴിവുള്ള താരങ്ങളെയും ഞങ്ങള്‍ കാണുന്നതായും പറഞ്ഞു. വൈഭവിന്റെ കഴിവിനെ ലക്ഷ്മണ്‍ വളരെ വേഗത്തില്‍ തിരിച്ചറിയുകയായിരുന്നു. ബിസിസിഐയും താരത്തെ പിന്തുണയ്ക്കുകയും ചെയ്തതായി ഓജ വ്യക്തമാക്കി.

ബിഹാറില്‍ കാര്യങ്ങള്‍ അനുകൂലമല്ല

വൈഭവ് സൂര്യവംശിയുടെ നാടായ ബിഹാറില്‍ ക്രിക്കറ്റിനു അത്ര അനുകൂല്യമായ സാഹചര്യങ്ങല്ല ഉള്ളതെന്നും മനോജ് ഓജ പറയുന്നു. വളര്‍്ന്നു വരുന്ന ക്രിക്കറ്റര്‍മാര്‍ക്കു ഒട്ടും അനുയോജ്യമായ സ്ഥലമല്ല ബിഹാര്‍. ആരും അവിടെ ശ്രദ്ധിക്കാന്‍ പോവുന്നില്ല. ബിസിസിഐയാവട്ടെ ബിഹാറിനെ ഇപ്പോള്‍ ശ്രദ്ധിക്കുന്നതും അവസാനിപ്പിച്ചിരിക്കുകയായണ്.

ഓരോ ദിവസം കഴിയുന്തോറും അവിടെ ക്രിക്കറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഓജ ആശങ്ക പ്രകടപ്പിക്കുന്നു. വൈഭവ് എത്രയും പെട്ടെന്നു ബിഹാര്‍ വിട്ട് മറ്റൊരു സംസ്ഥാനത്തിനു വേണ്ടി കളിക്കണമെന്നാണ് കോച്ചെന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

രഞ്ജി ട്രോഫിയിലെ മുന്‍നിര ടീമുകള്‍ അവനു അവസരം വാഗ്ദാനം ചെയ്യണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. വൈഭവ് അതു തീര്‍ച്ചയായും അംഗീകരിക്കുകയും വേണം. ക്രിക്കറ്ററെന്ന നിലയില്‍ കരിയറില്‍ വളരാനും എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കാനുമിടയുള്ള സംസ്ഥാനത്തിനു വേണ്ടിായാണ് അവന്‍ കളിക്കേണ്ടതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

VAIBHAV SURYAVANSHI

ദ്രാവിഡിലെത്തിയത് ലക്ഷ്മണിലൂടെ

വൈഭവ് സൂര്യവംശിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് താരത്തെ രാഹുല്‍ ദ്രാവിഡിലെത്തിക്കുന്നത് വിവിഎസ് ലക്ഷ്മണാണെന്നാണ് കോച്ച്് മനോജ് ഓജയുടെ വെളിപ്പെടുത്തല്‍. വൈഭവിന്റെ കഴിവിനെക്കുറിച്ച് പിന്നീട് ദ്രാവിഡ് തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

വൈഭവ് വഴരെ നന്നായിട്ടു തന്നെയാണ് ഇവിടെ (രാജസ്ഥാന്‍ റോയല്‍സ്) പരിശീലനം നടത്തുന്നത്. വളരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള പ്രതിഭയായിട്ടാണ് അവന്‍ കാണപ്പെടുന്നത്. പക്ഷെ വേറെയും കളിവുറ്റ കളിക്കാരുണ്ട്. അതുകൊണ്ടു തന്നെ അവരെയെല്ലാം വളര്‍ത്തിയെടുക്കുകയെന്നതു ഞങ്ങളുടെ ഉത്തരവാദിത്വമാണ്.

ടീമിലെ കളിക്കാര്‍ക്കൊപ്പം വൈഭവ് പരിശീലനം നടത്തട്ടെ. ടീമിനകത്തെ അന്തരീക്ഷം എങ്ങനെയാണെന്നതു അവന്‍ മനസ്സിലാക്കുകയും വേണം. ഇവയെല്ലാം അവനെ സംബന്ധിച്ച് നല്ല അനുഭവങ്ങള്‍ തന്നെയായിരിക്കും. നേരിട്ട് ഒരു കളിയില്‍ കാണികള്‍ക്കു മുന്നിവലേക്കു അയക്കുന്നതിനേക്കാള്‍ ഇത്തരം കാര്യങ്ങളാണ് വൈഭവിനെ സഹായിക്കുക.

ഒരു താരത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഞങ്ങള്‍ ഈ കാര്യങ്ങളാണ് പിന്തുടരുന്നത്. ടീമിനു വേണ്ടി കളിപ്പിക്കേണ്ട ഒരു അവസരം ലഭിക്കുകയാണെങ്കില്‍ വൈഭവിനെ ഇറക്കാന്‍ ഭയക്കുന്നില്ലെന്നുമായിരുന്നു അരങ്ങേറ്റത്തിനു മുമ്പ് ദ്രാവിഡിന്റെ വാക്കുകള്‍.

Story first published: Tuesday, April 29, 2025, 16:13 [IST]
Other articles published on Apr 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+