Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 4ല്‍ മൂന്നും ഫോര്‍, പിന്നാലെ കോലി ഇടപെട്ടു, ക്ലാസെന്‍ പുറത്ത്!! പറഞ്ഞ തന്ത്രമെന്ത്?

ലഖ്‌നൗ: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓറഞ്ച് ആര്‍മി ആറു വിക്കറ്റിനു 231 റണ്‍സാണ് അടിച്ചെടുത്തിരിക്കുന്നത്. ഇഷാന്‍ കിഷന്റെ (48 ബോളില്‍ 94*) ഫിഫ്റ്റിയും അഭിഷേക് ശര്‍മയുടെ (17 ബോളില്‍ 34) വെടിക്കെട്ടുമാണ് എസ്ആര്‍എച്ചിനെ വലിയ ടോട്ടലിലെത്തിച്ചത്.

പരിക്കറ്റ രജത് പാട്ടിധാറിന്റെ അഭാവത്തില്‍ ഈ മല്‍സരത്തില്‍ ആര്‍സിബിയെ നയിച്ചത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയായിരുന്നു. അതിനിടെ എസ്ആര്‍എച്ചിന്റെ വെടിക്കെട്ട് താരം ഹെന്‍ട്രിച്ച് ക്ലാസെനെ പുറത്താക്കാന്‍ വിരാട് കോലിയൊരുക്കിയ തന്ത്രമാണ് കൈയടി നേടിയിരിക്കുന്നത്. കോലിയുടെ ഇടപെടലാണ് ക്ലാസെനെ പുറത്താക്കാന്‍ സ്പിന്നര്‍ സുയാഷ് ശര്‍മയെ സഹായിച്ചത്. ഇതു എങ്ങനെയായിരുന്നെന്നു നോക്കാം.

SUYASH KOHLI

ക്ലാസെന്റെ വരവ്

സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനു വേണ്ടി പവര്‍പ്ലേയില്‍ തന്നെ നാലാം നമ്പറില്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ ക്രീസിലെത്തിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാമത്തെ ബോളിലാണ് ട്രാവിസ് ഹെഡ് (17) പുറത്തായത്. തുടര്‍ന്നു ക്ലാസെന്റെ ഊഴമായിരുന്നു. ഹൈദാരാബാദ് ടീം അപ്പോള്‍ പരണ്ടിനു 54 റണ്‍സെന്ന നിലയിലായിരുന്നു.

ഇഷാന്‍ കിഷനോടൊപ്പം മൂന്നാം വിക്കറ്റില്‍ മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ക്ലാസെനു സാധിച്ചു. 48 റണ്‍സാണ് ഈ ജോടി അടിച്ചെടുത്തത്. സ്പിന്നര്‍ സുയാഷ് ശര്‍മയാണ് ടീം ടോട്ടല്‍ 102ല്‍ വച്ച് ക്ലാസെനെ പുറത്താക്കി ആര്‍സിബിക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. പക്ഷെ ഇതിനു പിന്നില്‍ മുന്‍ നായകന്‍ വിരാട് കോലിയായിരുന്നു.

KLAASEN

ഒമ്പതാം ഓവറിലാണ് ക്ലാസെന്റെ വിലപ്പെട്ട വിക്കറ്റ് സുയാഷിലൂടെ ആര്‍സിബി നേടിയെടുത്തത്. ഫോറടിച്ചാണ് ഈ ഓവറില്‍ സുയാഷിനെ ഇഷാന്‍ വരവേറ്റത്. കവര്‍ ഏരിയയിലൂടെയാണ് കോലിയെ കാഴ്ചക്കാരനാക്കി അദ്ദേഹം ബൗണ്ടറി കണ്ടെത്തി. അടുത്ത ബോളില്‍ വീണ്ടുമൊരു ഫോര്‍. ഇത്തവണ അല്‍പ്പം ഷോര്‍ട്ടായ ബോളാണ് സുയാഷ് പരീക്ഷിച്ചത്. ബാക്ക്ഫൂട്ടില്‍ നിന്ന ശേഷം പുള്‍ ഷോട്ടിലൂടെ ഇഷാന്‍ അതു ഡീപ്പ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു.

മൂന്നാമത്തെ ബോൡ സിംഗിളെടുത്ത ഇഷാന്‍ സ്‌ട്രൈക്ക് ക്ലാസെനു കൈമാറി. സുയാഷിനെ ക്ലാസെനും വെറുതെവിട്ടില്ല. അടുത്ത ബോള്‍ താരം ബൗണ്ടറി പായിച്ചു. ലെഗ് സൈഡിലെറിഞ്ഞ മോശം ബോള്‍ ഫൈന്‍ ലെഗിലൂടെയാണ് ക്ലാസെന്‍ ബൗണ്ടറി കണ്ടെത്തിയത്.

സുയാഷിനെ ഇഷാനും ക്ലാസെനും ചേര്‍ന്നു പഞ്ഞിക്കിടുന്നതു കണ്ട വിരാട് കോലി തൊട്ടുപിന്നാലെ ഇടപെടുകയായിരുന്നു. സുയാഷിനു അടുത്തേക്കു വന്ന അദ്ദേഹം സുയാഷിനോടു ബൗളിറില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഉപദേശിക്കുകയായിരുന്നു. കോലിയുടെ കൃത്യസമയത്തെ ഈ ഇടപെടല്‍ ഫലം കണ്ടു. തൊട്ടടുത്ത ബോളില്‍ തന്നെ ക്ലാസന്‍ (13 ബോളില്‍ 24) പുറത്താവുകയായിരുന്നു.

ബോളില്‍ അല്‍പ്പം ഫ്‌ളൈറ്റ് നല്‍കണമെന്നായിരുന്നു സുയാഷിനെ കോലി ഉപദേശിച്ചത്. ഈ കെണിയില്‍ ക്ലാസെന്‍ കൃത്യമായി വീഴുകയും ചെയ്തു. ഒരു ലോഫ്റ്റഡ് ഡ്രൈവിനാണ് സൗത്താഫ്രിക്കന്‍ താരം തുനിഞ്ഞത്. പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയതോടെ ഡീപ്പിലെ ഫീല്‍ഡറായ റൊമാരിയോ ഫെപ്പേര്‍ഡ് അനായാസം പിടികൂടുകയു ചെയ്തു.

Story first published: Friday, May 23, 2025, 21:40 [IST]
Other articles published on May 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+