For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വൈഭവ് ഷോ, സഞ്ജുവിനു കിട്ടിയത് എട്ടിന്റെ പണി!! രണ്ടു വമ്പന്‍ നഷ്ടങ്ങള്‍?

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നേടിയ ഐപിഎല്ലിലെ ഇടിവെട്ട് റെക്കോര്‍ഡ് സെഞ്ച്വറിയോടെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഓപ്പണിങ് സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഐപിഎല്‍ കരിയറിലെ മൂന്നാമത്തെ മല്‍സരത്തില്‍ തന്നെയാണ് ചരിത്രനേട്ടവുമായി 14കാരനായ വൈഭവ് ഹീറോയായിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ റോയല്‍സ് എട്ടു വിക്കറ്റിനു തകര്‍ത്തുവിട്ട കളിയില്‍ വെറും 35 ബോളുകളിലാണ് വൈഭവ് സെഞ്ച്വറി നേട്ടം കുറിച്ചത്.

കൗമാര താരത്തിന്റെ ഈ അദ്ഭുത പ്രകടനം തീര്‍ച്ചയായും റോയല്‍സ് ടീമിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം തന്നെയാണ്. കാരണം മറ്റൊരു ഭാവി സൂപ്പര്‍ താരത്തെയാണ് വൈഭവിലൂടെ അവര്‍ക്കു ലഭിച്ചിരിക്കുന്നത്. എന്നാല്‍ വൈഭവിന്റെ സര്‍പ്രൈസ് വരവ് കാരണം പണി കിട്ടിയിരിക്കുന്നത് നായകന്‍ സഞ്ജു സാംസണിനാണ്. ഒറ്റയടിക്കു രണ്ടു തിരിച്ചടികളാണ് അദ്ദേഹത്തിനുണ്ടായിരിക്കുന്നത്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

SANJU VAIBHAV

റോയല്‍സിലെ റോള്‍

ഇംഗ്ലണ്ട് സൂപ്പര്‍ ജോസ് ബട്‌ലര്‍ ഒഴിഞ്ഞുവച്ച രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഓപ്പണിങ് റോള്‍ ഈ സീസണില്‍ സഞ്ജു സാംസണ്‍ ഏറ്റെടുത്തിരുന്നു. ഈ റോള്‍ ഭംഗിയായി നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിനു തികച്ചും അപ്രതീക്ഷിതമായി പരിക്കേറ്റത്. ഇതേ തുടര്‍ന്നു മൂന്നു മല്‍സരങ്ങള്‍ സഞ്ജുവിനു നഷ്ടമാവുകയും പകരം വൈഭവ് സൂര്യവംശി ഈ റോളിലേക്കു എത്തുകയുമായിരുന്നു.

ഈ സീസണിലെ ഐപിഎല്ലിനു മുമ്പ് ഇന്ത്യന്‍ ടീമിനു വേണ്ടി തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ സഞ്ജു ഓപ്പണറായി പരീക്ഷിക്കപ്പെട്ടിരുന്നു. മൂന്നു സെഞ്ച്വറികളടക്കം നേടി അദ്ദേഹം ഈ റോളില്‍ കസറുകയും ചെയ്തു. ഓപ്പണിങിലെ ഈ പ്രകടനമാണ് ഐപിഎല്ലിലും ഇതേ റോള്‍ ഏറ്റെടുക്കാന്‍ സഞ്ജുവിനെ പ്രേരിപ്പിച്ചത്. ഓപ്പണിങില്‍ അദ്ദേഹം ചുവടുറപ്പികവെയാണ് വാരിയെല്ലിന്റെ ഭാഗത്തു പരിക്കേറ്റത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ ബാറ്റിങിനെടെയാണ് സ്പിന്നര്‍ വിപ്രാജ് നിഗമിനെ നേരിടവെ സഞ്ജുവിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ബാറ്റിങ് പൂര്‍ത്തിയാക്കാനാവാതെ ക്രീസ് വിട്ട അദ്ദേഹം അതിനു ശേഷം മൂന്നു മല്‍സരങ്ങളില്‍ പുറത്തിരിക്കുകയും ചെയ്തു. പകരമെത്തിയ വൈഭവാവട്ടെ തനിക്കു ലഭിച്ച അവസരം ശരിക്കും മുതലെടുക്കുകയും ചെയ്തു.

മൂന്നിങ്‌സുകൡ നിന്നും 215.71 സ്‌ട്രൈക്ക് റേറ്റി ഒരു സെഞ്ച്വറിയടക്കം 14കാരന്‍ ഇതിനകം 151 റണ്‍സ് നേടിക്കഴിഞ്ഞു. ഇപ്പോഴത്തെ ഫോമില്‍ സഞ്ജു മടങ്ങിയെത്തിയാലും വൈഭവിനെ ഇനി പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുക അസാധ്യമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു ഇനി സഞ്ജുവിനു വീണ്ടും ഓപ്പണറായി കളിക്കുകയെന്നതും അസാധ്യമായി മാറിയിരിക്കുകയാണ്.

പരിക്കില്‍ നിന്നു മുക്തനായി വൈകാതെ ടീമിലേക്കു മടങ്ങിയെത്തിയാല്‍ ഓപ്പണിങ് വിട്ട് തന്റെ പഴയ ബാറ്റിങ് പൊസിഷനായ മൂന്നിലേക്കു സഞ്ജുവിനു മടങ്ങിപ്പോവേണ്ടതായി വരും. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം കളിച്ചുകൊണ്ടിരുന്നതും ഈ റോൡലാണ്. അതിനാല്‍ വൈഭവിന്റെ വരവോടെ റോയല്‍സ് ടീമിന്റെ ഓപ്പണിങില്‍ സഞ്ജുവിന്റെ വഴിയടഞ്ഞുവെന്നു കന്നെ പറയേണ്ടി വരും.

SANJU SAMSON

ടീം ഇന്ത്യയിലും തിരിച്ചടി

രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഓപ്പണിങ് റോള്‍ നഷ്ടമാവുന്നതോടെ ഇന്ത്യന്‍ ടി20 ടീമിലെ സഞ്ജു സാംസണിന്റെ ഭാവിയെയും ഇതു ബാധിച്ചേക്കും. കാരണം ഐപിഎല്ലിന്റെ ഈ സീസണില്‍ റോയല്‍സിനു വേണ്ടി ഓപ്പണിങില്‍ കസറി ടീം ഇന്ത്യയിലും ഈ റോള്‍ ഭദ്രമാക്കാമെന്ന കണക്കൂകൂട്ടലായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പും അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പുമെല്ലാം നടക്കാനിരിക്കുകയാണ്. ഇവയിലെല്ലാം ടീമില്‍ സ്ഥാനമുറപ്പിക്കാമെന്ന സ്വപ്‌നവുമായാണ് റോയല്‍സിലും സഞ്ജു ഓപ്പണിങ് തിരഞ്ഞെടുത്തത്്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും വൈഭവ് സൂര്യവംശി തകിടം മറിച്ചിരിക്കുകയാണ്.

റോയല്‍സിനു വേണ്ടി ഇനിയുള്ള മല്‍സരങ്ങളില്‍ മൂന്നാം നമ്പറില്‍ തിളങ്ങിയാലും ഇന്ത്യന്‍ ടി20 ടീമിലേക്കു സഞ്ജുവിനെ ഇനിയും ഓപ്പണറായി മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ പരീക്ഷിക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണണം.

Story first published: Tuesday, April 29, 2025, 11:23 [IST]
Other articles published on Apr 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+