IPL 2025: സായ് പുറത്തായപ്പോള്‍ മുംബൈയേക്കാള്‍ ഹാപ്പി അംപയര്‍മാര്‍!! കാരണം? തെളിവ് വൈറല്‍
ചണ്ഡീഗഡ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മല്‍സസങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പതിവാണ്. പലപ്പോഴും അംപയര്‍മാരുടെ ചില തീരുമാനങ്ങള്‍ വലിയ വിവാദമായി മാറാറുമുണ്ട്. അതു മാത്രമല്ല എതിര്‍ ടീമിലെ ചില താരങ്ങളുടെ മോശം പ്രകടനത്തില്‍ സംശയങ്ങളുയുന്നതും പതിവ് കാഴ്ചയാണ്. ഇതിനെല്ലാം കാരണം മുംബൈ ടീമുടമകളായ അംബാനിയുടെ ഇടപെടലാണെന്നും ആരോപണങ്ങളുയരാറുണ്ട്.
ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള എലിമിനേറ്ററില്‍ മുംബൈയുടെ വിജയത്തിനു ശേഷം കളിയിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരെയും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗംസംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. എന്താണ് ഇതിനു കാരണമെന്നു നോക്കാം.

അംപയര്‍മാര്‍ക്കു ഇത്ര സന്തോഷമെന്തിന്?
മുംബൈ ഇന്ത്യന്‍സിനെതിരേ 229 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്യവെ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയപ്രതീക്ഷകള്‍ അവസാനം വരെ നിലനിര്‍ത്തിയത് തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍ സായ് സുദര്‍ശനായിരുന്നു. അദ്ദേഹം ക്രീസിലുള്ളയിടത്തോളം സമയം ജിടിക്കു വിജയപ്രതീക്ഷയുമുണ്ടായിരുന്നു.
എന്നാല്‍ റിച്ചാര്‍ഡ് ഗ്ലാസനെറിഞ്ഞ 16ാം ഓവറില്‍ സായ് പുറത്തായതോടെ മുംബൈയുടെ വിജയം ഉറപ്പാവുകയായിരുന്നു. ആദ്യത്തെ രണ്ടു ബോളില്‍ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് ഫോറുകള്‍ കണ്ടെത്തി. അടുത്ത ബോളില്‍ സിംഗില്‍. എന്നാല്‍ നാലമത്തെ ബോളില്‍ 81 റണ്‍സെടുത്ത സായിയെ ഗ്ലീസന്‍ ക്ലീന്‍ബൗള്‍ഡാക്കി. സ്‌കൂപ്പ് ഷോട്ടിനു ശ്രമിച്ച താരത്തിനു ഇതു കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയപ്പോള്‍ താഴ്ന്ന ഫുള്‍ ടോസ് നേരെ വിക്കറ്റുകളില്‍ പതിക്കുകയും ചെചെയ്തു.
ഇതിനു തൊട്ടുപിറകെ അംപയര്‍ ടൈംഔട്ടും വിളിക്കുകയും ചെയ്യുകയായിരുന്നു. വളരെയധികം സന്തോഷത്തിലാണ് രണ്ടു ഓണ്‍ഫീല്‍ഡ് അംപയര്‍മാരും അപ്പോള്‍ കാണപ്പെട്ടത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സംശയങ്ങളുന്നയിക്കാന്‍ കാരണം. ജിടിയുടെ അവസാന വിജയപ്രതീക്ഷയായിരുന്ന സായ് മടങ്ങിയ ശേഷം അംപയര്‍മാര്‍ക്കു എന്താണ് ഇത്രയും സന്തോഷമെനും അവര്‍ ചോദിക്കുന്നു.

Photocredit- Jiohotstar
അംപയര്‍മാരും മുംബൈ ടീമില്‍?
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മല്‍സരങ്ങളില്‍ പലപ്പോഴും അംപയര്‍മാര്‍ അവര്‍ക്കു അനുകൂലമായി തീരുമാനങ്ങളെടുക്കാറുണ്ട്. അന്തിമായി എല്ലാം തീരുമാനിക്കുന്നത് മുംബൈ ടീമുടമകളായ അംബാനി തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാണ്. പലപ്പോഴും അംപയര്‍മാരും മുംബൈ ടീമിലെ താരങ്ങള്‍ തന്നെയാണെന്നു സംശയം തോന്നാറുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
മുംബൈ ഇന്ത്യന്‍സും അംപയര്‍മാരും തമ്മിലുള്ള ഒത്തുകളി വളരേ നേരത്തെ തന്നെ കുപ്രസിദ്ധമാണ്.എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍ പുറത്തായതിനു പിന്നാലെ ടൈംഔട്ട് വിളിച്ച അംപയര്‍മാരെ ഒന്നു നോക്കു. വിക്കറ്റെടുത്ത മുംബൈ താരങ്ങളേക്കാള്‍ സന്തോഷവാന്‍മാരായാണ് അവര്‍ കാണപ്പെട്ടത്. സ്വന്തം ടീം ജയിക്കാന്‍ പോവുന്നതിന്റെ ആഹ്ലാദമായിരുന്നു അംപയര്‍മാരുടെ മുഖത്ത് കണ്ടത്. ഇതു വളരെ വിചിത്രമായി ആര്‍ക്കും തോന്നുമെന്നും ആരാധകര്‍ കുറിക്കുന്നു.
ഇവര്‍ ശരിക്കും അംപയര്‍മാര്‍ തന്നെയാണോ? മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളെപ്പോലെയാണ് അവര്‍ കാണപ്പെട്ടത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ അവസാന വിജയപ്രതീക്ഷയായിരുന്ന സായ് സുദര്‍ശന്‍ പുറത്തായപ്പോള്‍ അംപയര്‍മാര്‍ക്കു എന്തിനാണ് ഇത്രയും സന്തോഷം? മുംബൈയ്ക്കു അനുകൂലമായി തീരുമാനങ്ങളെടുക്കുന്നതിനു അവര്‍ക്കു അംബാനിയില്‍ നിന്നും പണം ലഭിക്കാറുണ്ടെന്ന സംശയവും ബലപ്പെടുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
മുംബൈ ഇന്ത്യന്‍സും അംപയര്‍മാരും തമ്മില്‍ വഴിവിട്ട ചില ബന്ധമുണ്ടെന്നു ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. അതിനുള്ള ഏറ്റവും നല്ല തെളിവാണ് സായ് സുദര്‍ശന്‍ പുറത്തായപ്പോഴുള്ള അവരുടെ ആഹ്ലാദം. ഇവയെല്ലാം ബിസിസിഐയ്ക്കും അറിയാം. പക്ഷെ അവര്‍ കണ്ണടയ്ക്കുകയാണെന്നും ക്രിക്കറ്റ് പ്രേമികള്‍ ആഞ്ഞടിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications