Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സമയം കഴിഞ്ഞു, എന്നിട്ടും രോഹിത് റിവ്യൂ എടുത്തു! കൂട്ടുനിന്ന് അംപയറുംl വിമര്‍ശനം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 50ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗംഭീര ജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് രാജസ്ഥാന്റെ തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ രണ്ട് വിക്കറ്റിന് 217 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ രാജസ്ഥാന് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടപ്പോള്‍ തട്ടകത്തില്‍ വമ്പന്‍ തോല്‍വിയോടെ തലകുനിക്കേണ്ടി വന്നു.

മുംബൈക്ക് ഗംഭീര തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്. രോഹിത് ശര്‍മയും റിയാന്‍ റിക്കില്‍ട്ടനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. രോഹിത് 36 പന്തില്‍ ഒമ്പത് ഫോറടക്കം 53 റണ്‍സെടുത്തപ്പോള്‍ റിക്കില്‍ട്ടന്‍ 38 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയെ രണ്ടാം ഓവറില്‍ത്തന്നെ ഫസല്‍ ഹഖ് ഫറൂഖി വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു. സ്ലോ ബോളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ രോഹിത്തിന്റെ ഔട്ട് ഓണ്‍ഫീല്‍ഡ് അംപയര്‍ വിളിക്കുകയും ചെയ്തതാണ്.

എന്നാല്‍ റിവ്യൂ ചെയ്ത രോഹിത് ഭാഗ്യത്തിന് രക്ഷപെടുകയായിരുന്നു. രോഹിത് വിക്കറ്റാണെന്ന് ഉറപ്പിച്ച് റിവ്യു ചെയ്യാതെ മടങ്ങാനൊരുങ്ങിയതാണ്. എന്നാല്‍ റിക്കില്‍ട്ടന്‍ നിര്‍ബന്ധിച്ചപ്പോള്‍ രോഹിത് റിവ്യൂ എടുക്കുകയായിരുന്നു. ഇത് മുംബെക്കും രോഹിത്തിനും ഗുണം ചെയ്യുകയും ജയത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ രോഹിത്തിന്റെ റിവ്യൂവിനെച്ചൊല്ലി വിവാദം പുകയുകയാണ്.

രോഹിത് റിവ്യൂ എടുത്തത് സമയം കഴിഞ്ഞ ശേഷം

നിലവിലെ നിയമപ്രകാരം റിവ്യൂ എടുക്കാന്‍ 15 സെക്കന്റാണ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ റിവ്യു എടുക്കണം. അല്ലാത്ത പക്ഷം കളം വിടേണ്ടതാണ്. എന്നാല്‍ രോഹിത് ശര്‍മക്ക് ഇക്കാര്യത്തില്‍ ഇളവ് ലഭിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ രോഹിത് എല്‍ബിയായതിന് പിന്നാലെ അംപയര്‍ ഔട്ട് വിളിച്ചു. ഇതിന് ശേഷം റിവ്യു എടുക്കുന്ന കാര്യത്തില്‍ രോഹിത്തിന് ആശയക്കുഴപ്പമുണ്ടായിരുന്നു. സഹ ഓപ്പണര്‍ റിക്കില്‍ട്ടനുമായി രോഹിത് സംസാരിച്ച ശേഷം റിവ്യൂവിനായി ആവശ്യപ്പെട്ടത് റിവ്യൂ ടൈം കഴിഞ്ഞ ശേഷമാണ്.

rohit sharma ipl 2025

പൂജ്യവും കഴിഞ്ഞ ശേഷമാണ് രോഹിത് റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് റിവ്യൂ അനുവദിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ നിയമത്തെ കാറ്റില്‍ പറത്തി അംപയര്‍ റിവ്യൂ അനുവദിക്കുകയായിരുന്നു. ഇത് മത്സരഫലത്തെ മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു. ഈ വിക്കറ്റ് അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ ഓപ്പണിങ്ങില്‍ ഇത്തരമൊരു ഗംഭീര കൂട്ടുകെട്ട് മുംബൈക്ക് ലഭിക്കില്ലായിരുന്നു. ഈ കൂട്ടുകെട്ടാണ് മുംബൈക്ക് അടിത്തറ പാകിയതും പിന്നാലെ എത്തിയവര്‍ക്ക് കടന്നാക്രമിക്കാന്‍ ധൈര്യം നല്‍കിയതും.

ഈ വിക്കറ്റ് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അംപയര്‍ മുംബൈക്കൊപ്പം നിന്നുവെന്നാണ് ആരോപണം ഉയരുന്നത്. മുംബൈ കോഴക്കളിയാണെന്നും അംപയര്‍ അതിന് കൂട്ടുനില്‍ക്കുകയാണെന്നുമാണ് രാജസ്ഥാന്‍ ആരാധകര്‍ ആരോപിക്കുന്നത്. എന്തായാലും അംപയറിന് സംഭവിച്ചത് ഗുരുതര പിഴവാണെന്ന് തന്നെ പറയാം. ഇത് രാജസ്ഥാന്റെ തോല്‍വിയില്‍ നിര്‍ണ്ണായകമായി മാറുകയും ചെയ്തു.

മുംബൈക്ക് അനായാസ ജയം

മുംബൈ അനായാസ ജയമാണ് രാജസ്ഥാനെതിരേ നേടിയത്. മുംബൈയുടെ ബാറ്റിങ് നിരക്ക് പിന്നാലെ ബൗളര്‍മാരും മിന്നിച്ചതോടെ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞു. മുംബൈക്കായി റിയാന്‍ റിക്കില്‍ട്ടന്‍ 38 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് നേടിയത്. രോഹിത് 36 പന്തില്‍ 9 ഫോറുള്‍പ്പെടെ 53 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 23 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 48 റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നു. ഹാര്‍ദിക് 23 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 48 റണ്‍സോടെയാണ് ക്രീസില്‍ നിലയുറപ്പിച്ചത്.

Story first published: Thursday, May 1, 2025, 23:06 [IST]
Other articles published on May 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+