ലഖ്‌നൗ: ഐപിഎല്ലില്‍ ഹോംഗ്രൗണ്ടിലെ മിന്നുന്ന വിജയത്തിനു പിന്നാലെ എവേ മല്‍സരത്തില്‍ തോല്‍വിയിലേക്കിു വീണിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. അഅവസാന ഓവറിലേക്കു നീണ്ട ആവേശകരമായ റണ്‍ചേസില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനോടു 12 റണ്‍സിനാണ് അവര്‍ കീഴങ്ങിയത്. അവസാന ഓവറുകളില്‍ കുറേക്കൂടി അഗ്രസീവായി കളിച്ചിരുന്നെങ്കില്‍ മുംബൈയ്ക്കു ജയിക്കാമായിരുന്ന കളിയാണിത്.
204 റണ്‍സിന്റെ വിജയലക്ഷ്യമാണ് റിഷഭ് പന്തും സംഘവും ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിനു നല്‍കിയത്. പക്ഷെ അഞ്ചു വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും അഞ്ചു വിക്കറ്റിനു 191 റണ്‍സ് നേടാനേ ആയുള്ളൂ.
സൂര്യകുമാര്‍ യാദവ് (67), നമാന്‍ ധിര്‍ (46) എന്നിവര്‍ പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ഈ കളിയില്‍ യഥാര്‍ഥത്തില്‍ മുബൈയുടെ തോല്‍വിക്കു പ്രധാന കാരക്കാരന്‍ ഇംപാക്ട് പ്ലെയറായെത്തിയ മധ്യനിര ബാറ്റര്‍ തിലക് വര്‍മയാണ്. അദ്ദേഹം എങ്ങനെയാണ് ടീമിന്റെ വില്ലനായി മാറിയതെന്നു നോക്കാം.

തിലകിന് എന്തു പറ്റി?
മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിനു പകരമാണ് ഈ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ റണ്‍ചേസില്‍ തിലക് വര്‍മയെ ഇംപാക്ട് പ്ലെയറായി അഞ്ചാം നമ്പറില്‍ ഇറങ്ങിയത്. പക്ഷെ കളിയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ലെന്നു മാത്രമല്ല, മുംബൈയ്ക്കു പിന്നീട് താരം തലവേദനയായി മാറുകയും ചെയ്തു.
അത്ര മാത്രം സ്ലോ ഇന്നിങ്‌സാണ് തിലക് കാഴ്ചവച്ചത്. 25 റണ്‍സെടുത്തു നില്‍ക്കെ ഒടുവില്‍ താരം റിട്ടയേര്‍ഡ് ഔട്ടായി സ്വയ ക്രീസ് വിടുകയും ചെയ്തു. 23 ബോളില്‍ വെറും രണ്ടു ഫോര്‍ മാത്രമേ തിലകിനു നേടാനായുള്ളൂ.
സൂര്യകുമാര്‍ യാദവ്- നമാന്‍ ധിര്‍ ജോടി മൂന്നാം വിക്കറ്റില്‍ 69 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി മുന്നേറവെ മുംബൈ വിജയപ്രതീക്ഷയിലായിരുന്നു. കാരണം രണ്ടു പേരും മികച്ച ടൈമിങോടെ അഗ്രസീവ് ഗെയിമാണ് കാഴ്ചവച്ചത്.
എന്നാല്‍ ഒമ്പതാം ഓവറില്‍ ധിര്‍ പുറത്തായി. തുടര്‍ന്നാണ് തിലക് ക്രീസിലെത്തിയത്. സൂര്യയായിരുന്നു ക്രീസിന്റെ മറുവശത്തുണ്ടായിരുന്നത്. ധിര്‍ മടങ്ങിയ ശേഷം ആക്രമണത്തിന്റെ ദൗത്യം അദ്ദേഹം ഏറ്റെടുത്തു.
മികച്ച ഷോട്ടുകളുമായി ടീമിനെ സ്‌കൈ മുന്നോട്ടു കൊണ്ടുപോയപ്പോള്‍ മറുവശത്ത്് ഇന്നിങ്‌സ് സ്ലോയാക്കുകയാണ് തിലക് ചെയ്തു കൊണ്ടിരുന്നത്. ആദ്യത്തെ 15 ബോൡ വെറും 13 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.
യഥാര്‍ഥത്തില്‍ 14ാം ഓവറില്‍ 13ല്‍ നില്‍ക്കെ തന്നെ തിലക് റിട്ടയേര്‍ഡ് ഔട്ടായിരുന്നെങ്കില്‍ ഒരുപക്ഷെ മുംബൈ കളി ജയിച്ചേനെ. എന്നാല്‍ ക്രീസില്‍ കടിച്ചുതൂങ്ങിയ അദ്ദേഹത്തിന്റെ ഇന്നിങ്‌സിനു 15 ഓവറിനു ശേഷവും ഒരു മാറ്റവുമുണ്ടായില്ല.
ഫോറുകളും സിക്‌സറുകളും അനിവാര്യമായിരുന്ന സമയത്തു സിംഗിളുളുമയി തിലക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കൊണ്ടിരുന്നു. ടെസ്റ്റ് ശൈലിയിലുള്ള തിലകിന്റെ സ്ലോ ഇന്നിങ്‌സ് കാരണം ക്രീസിന്റെ മറുവശത്ത് സൂര്യയാണ് ശരിക്കും സമ്മര്‍ദ്ദത്തിലായത്. ഒടുവില്‍ ആവേശ് ഖാന്‍ എറിഞ്ഞ 17ം ഓവറില്‍ സ്‌കൈ പുറത്താവുകയും ചെയ്തു. 18 ബോളില്‍ 17 റണ്‍സുമായാണ് അപ്പോള്‍ തിലക് മറുവശത്തുണ്ടായിരുന്നത്.

സൂര്യക്കു പകരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വന്നപ്പോഴും തിലകിന്റെ ബാറ്റിങിനു മാറ്റമൊന്നുമില്ല. ഒടുവില്‍ 19ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ അദ്ദേഹം സ്വയം റിട്ടയേര്‍ഡ് ഔട്ടാവുകയായിരുന്നു. പകരം മിച്ചെല്‍ സാന്റ്‌നറാണ് ക്രീസിലെത്തിയത്. എന്നാല്‍ 23 ബോളുകള്‍ അപ്പോേേഴക്കും തിലക് പാഴാക്കി കളിഞ്ഞിരുന്നു. രണ്ടോവര്‍ മുമ്പെങ്കിലും താരം ഇതു ചെയ്തിരുങ്കെില്‍ മുംബൈക്കു പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നു.
പക്ഷെ തിലക് മടങ്ങുമ്പോഴേക്കും കളി ഏറെക്കുറെ മുംബൈയില്‍ നിന്നും വഴുതിപ്പോയിരുന്നു, അവസാന ഓവറില്‍ 22 റണ്‍സാണ് അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാന്റെ ഓവറിലെ ആദ്യ ബോളില്‍ ഹാര്‍ദിക് സിക്‌സറടിച്ചെങ്കിലും ശേഷിച്ച അഞ്ചു ബോളില്‍ വെറും മൂന്നു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ.