For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അതുല്യ പ്രതിഭ, പക്ഷെ സഞ്ജുവിനെ പിന്നോട്ടടിക്കുന്നത് ഈ കാരണങ്ങള്‍; അറിയാം

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരം സ്ഥാനമില്ലെങ്കിലും ഇന്ത്യന്‍ ആരാധകരുടെ ഹീറോയായ താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന സഞ്ജു സാംസണ്‍ ഇതിനോടകം ഇന്ത്യക്കായി ഏകദിനത്തിലും ടി20യിലും കളിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ഏകദിനത്തില്‍ 50ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജു ഇപ്പോഴും ഇന്ത്യയുടെ ഏകദിന ടീമിന് പുറത്താണ്.

സഞ്ജുവിന്റെ ടി20 കരിയറും നിരാശപ്പെടുത്തുന്നതാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണെന്നത് മാറ്റിനിര്‍ത്തിയാല്‍ സഞ്ജുവിന്റെ പ്രതിഭക്കൊത്ത വളര്‍ച്ച കരിയറില്‍ നേടാനായിട്ടില്ല. സഞ്ജുവിന്റെ അസാമാന്യ പ്രതിഭ എല്ലാവരും വാഴ്ത്തുമ്പോഴും അര്‍ഹിച്ചപോലെ തുടര്‍ അവസരങ്ങളോ മികച്ചൊരു അന്താരാഷ്ട്ര കരിയറോ സഞ്ജുവിന് ലഭിക്കുന്നില്ല. ഇതിന് പിന്നില്‍ പല കാരണങ്ങളും പറയാം. എന്നാല്‍ സഞ്ജുവിന്റെ കരിയറിനെ പിന്നോട്ടടിക്കുന്നത് സഞ്ജുവിന്റെ തന്നെ ചില ദൗര്‍ബല്യങ്ങളാണ്.

ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ്. സഞ്ജുവിന് സ്ഥിരമായി അവസരം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ലഭിക്കുന്ന അവസരങ്ങളെ മുതലാക്കേണ്ടതായുണ്ട്. പക്ഷെ സഞ്ജുവിന് ഇതിന് സാധിക്കുന്നില്ല. അവസാനമായി ഇന്ത്യക്കായി സഞ്ജു കളിച്ചത് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ്. റിഷഭ് പന്ത് ടീമിലുണ്ടായിരുന്നിട്ടും സഞ്ജുവിന് അവസരം നല്‍കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറായി.

എന്നാല്‍ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇതോടെ സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് കടുപ്പമായിരിക്കുകയാണ്. സ്ഥിരതയോടെ വമ്പന്‍ പ്രകടനം നടത്തി തിരിച്ചുവരവ് നടത്താനുള്ള അവസരവും സഞ്ജുവിന് മുന്നിലില്ല. ലഭിക്കുന്ന അവസരങ്ങളില്‍ സ്ഥിരത കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇതാണ് സഞ്ജുവിനെ പിന്നോട്ടടിക്കുന്ന പ്രധാന കാരണമെന്ന് നിസംശയം പറയാം.

sanju samson ipl 2025

രണ്ടാമത്തെ കാര്യം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്നതാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികവ് കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. നായകനായും ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ഐപിഎല്ലില്‍ തിളങ്ങുന്ന സഞ്ജുവിന് ഇന്ത്യന്‍ ടീമിനൊപ്പം ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഐപിഎല്ലിലെ പ്രകടനം കണ്ട് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തും. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ സഞ്ജു നിരാശപ്പെടുത്തി ടീമിന് പുറത്താവും.

ഒമ്പത് വര്‍ഷം പിന്നിട്ട സഞ്ജുവിന്റെ കരിയറിന്റെ പോക്ക് ഇങ്ങനെയാണ്. ഏകദിനത്തിലാണ് സഞ്ജു കൂടുതല്‍ ശോഭിക്കുന്നതെങ്കിലും ടീം മാനേജ്‌മെന്റ് സഞ്ജുവിന് ടി20യില്‍ കൂടുതല്‍ അവസരം നല്‍കാനാണ് പദ്ധതിയിടുന്നത്. പക്ഷെ ഐപിഎല്ലിലെ പ്രകടന മികവ് അന്താരാഷ്ട്ര ടി20യില്‍ സഞ്ജുവിന് കാട്ടാനാവുന്നില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുന്നതില്‍ സഞ്ജു പിന്നോട്ടാണ്. ഇതും അദ്ദേഹത്തെ തളര്‍ത്തുന്നു.

മൂന്നാമത്തെ കാരണം സഞ്ജുവിന്റെ ശരീര ഭാഷയാണ്. ആക്രമണോത്സക ബാറ്റിങ് കാഴ്ചവെക്കുമെങ്കിലും സഞ്ജുവിന്റെ സ്വഭാവം ശാന്തമാണ്. കളത്തില്‍ പലപ്പോഴും ആവേശമില്ലാത്ത താരമായാണ് സഞ്ജു കാണപ്പെടുന്നത്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തുമെങ്കിലും റിഷഭ് പന്ത് സൃഷ്ടിക്കുന്നതുപോലെ ഉന്മേഷം സൃഷ്ടിക്കാനും മത്സരത്തെ ആവേശത്തിലാക്കാനും സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജുവിന്റെ തണുപ്പന്‍ സ്വഭാവം കരിയറിനെ പിന്നോട്ടടിക്കുന്നുണ്ടെന്നതാണ് വസ്തുത.

എന്നാല്‍ സഞ്ജുവിന്റെ ഈ സ്വഭാവമാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന ആരാധക പിന്തുണക്ക് കാരണം. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളോടൊപ്പം ആരാധക പിന്തുണ സഞ്ജുവിന് ലഭിക്കുന്നുണ്ട്. ഇതിന് കാരണം പ്രകടനമികവ് മാത്രമല്ല സ്വഭാവത്തിലെ സവിശേഷത കൂടിയാണ്.

സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധാരണ പ്രകടനം മാത്രം മതിയാവില്ല. ദുലീപ് ട്രോഫിയില്‍ തഴയപ്പെട്ട സഞ്ജു ബംഗ്ലാദേശ് പരമ്പരയും കളിച്ചേക്കില്ല. ഇനി ഇന്ത്യന്‍ ടീമിലെത്താന്‍ സഞ്ജുവിന് വരുന്ന രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുകയല്ലാതെ മറ്റ് വഴികളില്ലെന്ന് തന്നെ പറയാം.

Story first published: Friday, August 30, 2024, 14:20 [IST]
Other articles published on Aug 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+