Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 'ചതിച്ചത്' സൂര്യ!! ആ തീരുമാനം മുംബൈയെ തകര്‍ത്തു, എന്തിന് അതു ചെയ്തു?

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു നേരിട്ടിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈയെ തുടക്കം മുതല്‍ ഉജ്ജ്വല ബൗളിങിലുടെ ചെന്നൈ ബൗളിങ് നിര വരിഞ്ഞുകെട്ടുകയായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിനു കീഴിലാണ് ഈ മല്‍സരത്തില്‍ മുംബൈ ഇറങ്ങിയത്. മികച്ച ബാറ്റിങ് നിരയുണ്ടായിട്ടും ആരില്‍ നിന്നും കാര്യമായ സംഭാവന ലഭിക്കാതിരുന്നതോടെ മുംബൈ പതറുക തന്നെ ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ കളിയില്‍ മുംബൈയുടെ ബാറ്റിങ് തകര്‍ച്ചയുടെ പ്രധാന കാരണക്കാരന്‍ നായകന്‍ സൂര്യയാണെന്നു പറയേണ്ടി വരും. അദ്ദേഹത്തിന്റെ ഒരു മോശം തീരുമാനം മുംബൈയുടെ താളം തെറ്റിക്കുകയായിരുന്നു.

SURYA TILAK

സൂര്യയുടെ പിഴവെന്ത് ?

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് ഓര്‍ഡറില്‍ സൂര്യകുമാര്‍ യാദവ് വരുത്തിയ ഒരു മാറ്റമാണ് വലിയ തിരിച്ചടിയായി മാറിയത്. ഈ കളിയില്‍ മിന്നുന്ന ഫോമിലുള്ള ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ തിലക് വര്‍മയെ അഞ്ചാം നമ്പറിലാണ് സൂര്യ ബാറ്റിങിന് അയച്ചത്. പക്ഷെ ഇതായിരുന്നില്ല അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍.

വണ്‍ഡൗണായി മൂന്നാം നമ്പറായിരുന്നു സൂര്യയുടെ ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍. കാരണം ടി20യില്‍ സമീപകാലത്തു ഇന്ത്യന്‍ ടീമിനായി അദ്ദേഹം കളിച്ചിട്ടുള്ളത് മൂന്നാമനായിട്ടാണ്. ഓപ്പണര്‍മാര്‍ക്കു തൊട്ടു പിന്നാലെ ക്രീസിലെത്തിയ തിലക് കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെ കാഴ്ചവച്ചു. തുടരെ രണ്ടു ടി20 സെഞ്ച്വറികളാണ് മൂന്നാമനായി താരം കുറിച്ചത്.

തിലകിന്റെ ഈ ഫോം കാരണം സൂര്യ തന്റെ സ്ഥിരം പൊസിഷനായ മൂന്നില്‍ നിന്നും നാലിലേക്കു മാറിക്കൊടുക്കുകയും ചെയ്തിരുന്നു. ഈ പൊസിഷനില്‍ ദേശീയ ടീമില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനം പരിഗണിക്കുമ്പോള്‍ മുംബൈയിലും ഇതേ റോള്‍ തിലകിനു ലഭിക്കുമെന്നും എല്ലാവരും ഉറപ്പിച്ചു. പക്ഷെ സൂര്യ ഇതിനു തയ്യാറായില്ല.

പകരം ഇംഗ്ലണ്ടിന്റെ വലംകൈയന്‍ താരം വില്‍ ജാക്‌സിനാണ് മൂന്നാം നമ്പര്‍ അദ്ദേഹം നല്‍കിയത്. നാലാമനായി സൂര്യ സ്വയം ക്രീസിലെത്തുകയും ചെയ്തു. അതിനും ശേഷമാണ് തിലക് ക്രീസിലേക്കു വന്നത്. മൂന്നാമനായെത്തിയ ജാക്‌സിനു 11 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. സൂര്യ 29 റണ്‍സെടുത്ത് മടങ്ങി. അഞ്ചാമനായെത്തിയ തിലകാണ് 31 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായത്. 25 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു വീതം ഫോറും സിക്‌സറുമടിച്ചു.

TILAK VARMA

വളരെ മികച്ച ഫോമിലാണ് തിലക് ഈ കളിയില്‍ കാണപ്പെട്ടത്. തന്റെ ട്രേഡ്മാര്‍ക്കായ അഗ്രസീവ് ക്രിക്കറ്റ് അദ്ദേഹം തുടക്കം മുതല്‍ കാഴ്ചവയ്ക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സൂര്യയെ മുംബൈ നേരത്തേ ക്രീസിലേക്കു അയക്കേണ്ടതും ആവശ്യമായിരുന്നു. ഇന്നിങ്‌സിലെ നാലാമത്തെ ബോളില്‍ തന്നെ രോഹിത് ശര്‍മ പൂജ്യത്തിന് ക്രീസ് വിട്ടിരുന്നു.

അപ്പോള്‍ തിലകായിരുന്നു ബാറ്റിങിനായി ക്രീസില്‍ വരേണ്ടിയിരുന്നത്. കാരണം പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കി പരമാവധി റണ്‍സ് അതിവേഗം വാരിക്കൂട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞേനെ, മാത്രമല്ല ചെന്നൈയുടെ സ്പിന്‍ ബൗളിങിനെ വളരെ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷിയും തിലകിനുണ്ട്.

പക്ഷെ അദ്ദേഹത്തെ ബാറ്റിങില്‍ സൂര്യ വൈകിപ്പിച്ചത് മുംബൈയ്ക്കു ക്ഷീണമായി. അഞ്ചാമത്തെ ഓവറിലെ നാലാമത്തെ ബോളിലാണ് തിലകിന്റെ വരവ്. ആര്‍ അശ്വിനെതിരേ ആദ്യ രണ്ടു ബോളിലും ബൗണ്ടറി പായിച്ചാണ് അദ്ദേഹം തുടങ്ങിയത്.

Story first published: Sunday, March 23, 2025, 21:32 [IST]
Other articles published on Mar 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+