For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 6ന് 286, പരാഗ് ചോദിച്ചുവാങ്ങിയ അടി!! എസ്ആര്‍എച്ചിനെ കളിയാക്കി? പറഞ്ഞതറിയാം

ഹൈദാബാദ്: ഐപിഎല്ലിന്റെ 18ാം സീസണില്‍ വമ്പന്‍ പരാജയവുമായി തുടങ്ങിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണിനു പകരം യുവതാരം റിയാന്‍ പരാഗിനു കീഴില്‍ ഇറങ്ങിയ റോയല്‍സിനെ 44 റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാരിക്കളഞ്ഞത്. കളിയില്‍ എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ റോയല്‍സിന്റെ തോല്‍വി ഉറപ്പായിരുന്നു.

ഹൈദരാബാദ് ടീമിന്റെ വിജയറണ്‍സ് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. കാരണം ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ച് ടീം ആറു വിക്കറ്റിനു വാരിക്കൂട്ടിയത് 286 റണ്‍സാണ്. വെറും രണ്ടു റണ്‍സിനാണ് ഐപിഎല്ലിലെ എക്കാലത്തെയും വലിയ ടോട്ടലെന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡ് അവര്‍ക്കു തിരുത്താന്‍ കഴിയാതെ പോയത്.

യഥാര്‍ഥത്തില്‍ ഈ കളിയിലേറ്റ പ്രഹരം റോയല്‍സും നായകന്‍ പരാഗും ചോദിച്ചു വാങ്ങിയതാണെന്നു സംശയിക്കേണ്ടി വരുന്നു. കാരണം ഹൈദരാബാദ് ടീമിനെക്കുറിച്ച് കഴിഞ്ഞ സീസണിനു ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യത്തിനുള്ള മറുപടിയാണ് ബാറ്റിങ് വിസ്‌ഫോടനത്തിലൂടെ നല്‍കിയതെന്നു ആരും സംശയിച്ചു പോവും. എസ്ആര്‍എച്ചിന്റെ പ്രഹരശേഷിയെ വില കുറച്ചുകൊണ്ട് പരാഗ് എന്തായിരുന്നു പറഞ്ഞതെന്നു നോക്കാം.

RIYAN PARAG

ഉയര്‍ന്ന സ്‌കോര്‍ വരില്ല

കഴിഞ്ഞ ഐപിഎല്‍ സീസണിലായിരുന്നു ഫാഫ് ഡുപ്ലെസി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ആദ്യം ബാറ്റ് ചെയ്ത ശേഷം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 287 റണസ് വാരിക്കൂട്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ചരിത്രം കുറിച്ചത്. എന്നാല്‍ ഈ സീസണില്‍ (2025) ഇത്രയും വലിയ ടോട്ടല്‍ പിറക്കില്ലെന്നും പ്രത്യേകിച്ചും തങ്ങള്‍ക്കെതിരേ അതു തീര്‍ച്ചയായും ഉണ്ടാവില്ലെന്നുമായിരുന്നു റിയാന്‍ പരാഗിന്റെ വാക്കുകള്‍.

Take a Poll

സണ്‍റൈസഴ്‌സ് ഹൈദരാപബാദിനെതിരേ ഞങ്ങള്‍ ഒരു ഗെയിം ഫിനിഷ് ചെയ്തു കഴിഞ്ഞു. ലഖ്‌നൗവില്‍ നടന്ന കളിയില്‍ ആറോവറില്‍ എസ്ആര്‍എച്ച് നേടിയത് നേടിയത് 135 റണ്‍സാണ്. എന്താണ് യഥാര്‍ഥത്തില്‍ ഈ സംഭവിക്കുന്നതെന്ന തരത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കുകയും ചെയ്തു.

എസ്ആര്‍എച്ചിനെതിരേ ഞങ്ങള്‍ ഇതുവരെ കളിച്ചപ്പോള്‍ അവര്‍ക്കു 200ന് മുകളില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞതായി എനിക്കു തോന്നുന്നില്ല. ഒന്നില്‍ 200ഉം മറ്റൊന്നില്‍ 170ഉം അവര്‍ സ്‌കോര്‍ ചെയ്തുവെന്നുമാണ് രണ്‍വീറിന്റെ ഷോയില്‍ പരാഗ് പറഞ്ഞത്.

ട്രാവിസ് ഹെഡ് അന്നു തകര്‍ത്തടിക്കുന്നുണ്ടായിരുന്നു (ആര്‍സിബിക്കെതിരായ മല്‍സരം). അഭിഷേകാവട്ടെ അവനു പറ്റുന്നതും ചെയ്യുന്നുണ്ടായിരുന്നു. അടുത്ത വര്‍ഷം (2025) ഇതു സംഭവിക്കുമെന്നു എനുക്കു തോന്നുന്നില്ല. അതു വളരെ ബോള്‍ഡായിട്ടുള്ള ഒരു പ്രവചനം തന്നെയാണ്.

കുറഞ്ഞത്, ഞങ്ങളെങ്കിലും എസ്ആര്‍എച്ചിനെ വലിയ ടോട്ടലില്‍ നിന്നും തടയാനുള്ള മാര്‍ഗം കണ്ടെത്തിക്കഴിഞ്ഞു. 240-250 റണ്‍സ് എങ്ങനെ വഴങ്ങാതിരിക്കാമന്നു ഞങ്ങള്‍ക്കറിയാമെന്നുമായിരുന്നു പരാഗ് ആത്മവിശ്വാസത്തോടെ വ്യക്തമാക്കിയത്.

PARAG ARCHER

എന്നാല്‍ പരാഗ് തന്നെ നയിച്ച റോയല്‍സിനെതിരേ 286 റണ്‍സ് വാരിക്കൂട്ടിയ എസ്ആര്‍എച്ച് ടീം ചുട്ട മറുപടി തന്നെയാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ നല്‍കിയത്. ആറി വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ ഇത്രയും റണ്‍സ് നേടിയത്.

ഇഷാന്‍ കിഷന്‍ അപരാജിത സെഞ്ച്വറിയുമായി ടീമിന്റെ അമരക്കാരനായപ്പോള്‍ ട്രാവിസ് ഹെഡ് 67ഉം ഹെന്‍ട്രിച്ച് ക്ലാസെന്‍ 34ഉം റണ്‍സെടുത്തു. നിതീഷ് റെഡ്ഡി (34), അഭിഷേക് ശര്‍മ (24) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്. വെറും 47 ബോളിലാണ് എസ്ആര്‍എച്ചിനു വേണ്ടിയുള്ള കന്നി മല്‍സരത്തില്‍ തന്നെ ഇഷാന്‍ 106 റണ്‍സോടെ മിന്നിച്ചത്. 11 ഫോറുകളും ആറു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Story first published: Monday, March 24, 2025, 18:04 [IST]
Other articles published on Mar 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+