Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കമ്മിന്‍സിന്റെ സര്‍പ്രൈസ് നീക്കം!! വെടിക്കെട്ട് താരം ഔട്ട്, കെകെആര്‍ ഞെട്ടി

കൊല്‍ക്കത്ത: ഐപിഎല്ലിലെ 15ാമത്തെ പോരാട്ടത്തില്‍ വലിയ ടോട്ടലിലേക്കു മുന്നേറിയ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മികച്ച ക്യാപ്റ്റന്‍സിയിലൂടെ പിടിച്ചുകെട്ടിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്. കെകെആര്‍ ബാറ്റിങ് നിരയില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ അഗ്രസീവ് ഇന്നിങ്‌സ് കളിച്ച യുവതാരം ആംഗ്രിഷ് രഘുവംശിയെ (50) പുറത്താക്കാനാണ് കമ്മിന്‍സ് സര്‍പ്രൈസ് നീക്കം നടത്തിയത്.

കഴിഞ്ഞ സീസണിലെ ഫൈനലിന്‍െ റീപ്ലേ കൂടിയാണ് ഈഡന്‍ ഗാര്‍ഡന്‍സിലെ ഈ മല്‍സരം. അന്നു ശ്രേയസ് അയ്യര്‍ക്കു കീഴിലിറങ്ങിയ കെകെആര്‍ തികച്ചും ഏകപക്ഷീയമായി എസ്ആര്‍എച്ചിനെ തുരത്തിയാണ് മൂന്നാം ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടത്. അതിനു കണക്കുതീര്‍ക്കാന്‍ എസ്ആര്‍ംഎച്ചിനു ലഭിച്ച അവസരം കൂടിയാണിത്.

SRH

കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി

ടോസ് നഷ്‌പ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നോവറിനുള്ളില്‍ രണ്ടു ഓപ്പണര്‍മാരെയും അവര്‍ക്കു നഷ്ടമായി. ക്വിന്റണ്‍ ഡികോക്ക് ഒരു റണ്‍സും സുനില്‍ നരെയ്ന്‍ ഏഴു റണ്‍സുമെടുത്തു മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുമായി നായകന്‍ അജിങ്ക്യ രഹാനെ- ആംഗ്രിഷ് രഘുവംശി ജോടി കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

എന്നാല്‍ ഒമ്പതു റണ്‍സിനിടെ രണ്ടു പേരെയും മടക്കി പാറ്റ് കമ്മിന്‍സ് കെകെആറിനു കടിഞ്ഞാണിട്ടു. മികച്ച ക്യാപ്റ്റന്‍സി നീക്കമാണ് കെകെആറിനെ പൂട്ടാന്‍ അദ്ദേഹത്തെ സഹായിച്ചത്. 11ാം ഓവറില്‍ യുവ സ്പിന്നര്‍ സീഷാന്‍ അന്‍സാരിയാണ് രഹാനെയെ പുറത്താക്കി ടീമിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 27 ബോളില്‍ നാലു സിക്‌സും ഒരു ഫോറുമടക്കം 38 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.

എന്നാല്‍ ക്രീസിന്റെ മറുഭാഗത്തു അപകടകരമായ രീതിയില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന രഘുവംശി എസ്ആര്‍എച്ചിനു വലിയ ഭീഷണിയായിരുന്നു. രഹാനെ മടങ്ങിയ ശേഷം 12ാം ഓവറില്‍ പേസര്‍ സിമര്‍ജീത്ത് സിങാണ് പന്തെറിഞ്ഞത്. ഏഴു റണ്‍സ് മാത്രമേ ഈ ഓവറില്‍ വന്നുള്ളൂ. അടുത്ത ഓവറിലായിരുന്നു കെകെആറിനെ സ്തബ്ധരാക്കിയ കമ്മിന്‍സിന്റെ സര്‍പ്രൈസ് നീക്കം.

സീഷാനായിരുന്നു ഈ ഒാവറില്‍ പന്തെറിയേണ്ടിയിരുന്നത്. പക്ഷെ അദ്ദേഹത്തിനു ഈ ഓവര്‍ നല്‍കാതെ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ കമിന്ദു മെന്‍ഡിസിനെ കമ്മിന്‍സ് കൊണ്ടു വരികയായിരുന്നു. കളിയില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഓവര്‍ കൂടിയായിരുന്നു ഇത്.

ആദ്യത്തെ നാലു ബോളില്‍ ഒരു റണ്‍സ് മാത്രമേ കെകെആറിനു ലഭിച്ചുള്ളൂ. നാലാമത്തെ ബോളില്‍ മിന്നുന്ന ഫോമിലുള്ള രഘുവംശിയെ മെന്‍ഡിസ് പുറത്താക്കുകയും ചെയ്തു. ഹര്‍ഷല്‍ പട്ടേലാണ് തകര്‍പ്പനൊരു ക്യാച്ചിലൂടെ താരത്തെ മടക്കിയത്. 32 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

രഹാനെയും രഘുവംശിയും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് കെകെആറിന്റെ റണ്ണൊഴുക്കിനെ ബാധിക്കുകയും ചെയ്തു. അടുത്ത 12 ബോളില്‍ ഒരു ഫോറും സിക്‌സറും പോലും നേടാന്‍ കൊല്‍ക്കത്തയ്ക്കായില്ല. പുതുതായി ക്രീസിലെത്തിയ റിങ്കു സിങും വെങ്കടേഷ് അയ്യരും തുടക്കത്തില്‍ റണ്ണെടുക്കാന്‍ ശരിക്കം പാടുപെട്ടു.

Story first published: Thursday, April 3, 2025, 21:19 [IST]
Other articles published on Apr 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+