Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഗില്‍ ഇത്ര മികച്ച ക്യാപ്റ്റനോ? ദുബെയെ പൂട്ടി!! അപ്രതീക്ഷിത നീക്കം ധോണിയെ ഞെട്ടിച്ചു

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഒരു ക്യാപ്റ്റന്‍സി നീക്കം കൈയടി നേടുകയാണ്. അദ്ദേഹത്തിന്റെ സര്‍പ്രൈസ് നീക്കം സിഎസ്‌കെ ആരാധകരെയും ഇതിഹാസ നായകന്‍ എംഎസ് ധോണിയെയുമടക്കം എല്ലാവരെയും ഇതു ശരിക്കും ഞെട്ടിക്കുകയും ചെയ്തു. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി തൊട്ടടുത്ത ദിവസമാണ് ഐപിഎല്ലില്‍ ഗില്‍ തന്റെ മികവ് ലോകത്തിനു കാണിച്ചു കൊടുത്തത്.

ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തു ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിടി ഈ മല്‍സരത്തില്‍ ഇറങ്ങിയത്. മറുഭാഗത്തു ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈയുടെ ലക്ഷ്യം. ജിടിയുടെ തട്ടകത്തില്‍ നടന്ന കളിയില്‍ ടോസിനു ശേഷം ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

GILL DUBE

ഗില്ലിന്റെ ക്യാപ്റ്റന്‍സി

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ തന്റെ ബൗളര്‍മാരെ നന്നായി തന്നെ ഉപയോഗിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനായിരുന്നു. സിഎസ്‌കെയുട ഡെയ്ഞ്ചര്‍ മാന്‍ ശിവം ദുബെയെ പുറത്താക്കിയ അദ്ദഹത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്കിനെയാണ് എല്ലാവരും പ്രശംസിക്കുന്നത്.

സ്പിന്നര്‍മാരുടെ അന്തകനായ ദുബെയെ മുന്‍ മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി
നാലാംനമ്പറില്‍ സിഎസ്‌കെ പരീക്ഷിക്കുകയായിരുന്നു. ഓപ്പണര്‍ ഡെവന്‍ കോണ്‍വേയ്‌ക്കൊപ്പം 37 റണ്‍സിന്റെ കൂട്ടുകെട്ടുമായി ദുബെ മുന്നേറവെയാണ് ഗില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു മാറ്റം ബൗളിങില്‍ വരുക്കിത്തിയത്.

സായ് കിഷോര്‍, റാഷിദ് ഖാന്‍, ജെറാര്‍ള്‍ഡ് കോട്‌സി എന്നിവരെ ഏഴോവര്‍ മുതല്‍ ഗില്‍ മാറി മാറി പരീക്ഷിച്ചു കൊണ്ടിരുന്നു. പക്ഷെ കോണ്‍വേയ്ക്കും ദുബെയ്ക്കും കാര്യമായ ഭീഷണയുയര്‍ത്താന്‍ ഈ ബൗളിങ് ത്രയത്തിനായില്ല. റാഷിദിന്റെ 12ാം ഓവറില്‍ ഓരോ സിക്‌സറും ഫോറുമടക്കം 14 റണ്‍സാണ് സിഎസ്‌കെ വാരിക്കൂട്ടിയത്. 12ാം ഓവറില്‍ സായിയോ, കോട്‌സിയോ പന്തെറിയാന്‍ എത്തുമെന്നു കരുതിയെങ്കിലും ഗില്‍ സര്‍പ്രൈസ് നീക്കമാണ് നടത്തിയത്.

പാര്‍ട്ട്‌ടൈം ബൗളറായ വെടിക്കെട്ട് ബാറ്റര്‍ ഷാരൂഖ് ഖാനെയാണ് 13ാം ഓവര്‍ ഗില്‍ ഏല്‍പ്പിച്ചത്. വമ്പന്‍ ഷോട്ടുകളുമായി ആക്രമിച്ചു കളിച്ചു കൊണ്ടിരുന്ന ദുബെയ്ക്കും കോണ്‍വേയ്ക്കും മുന്നിലേക്കു ഐപിഎല്ലില്‍ ഇതുവരെ ഒരു വിക്കറ്റ് പോലും നേടിയില്ല്ാത്ത ഷാരൂഖിനെ കൊണ്ടു വരികയെന്നതു വലിയ ചൂതാട്ടം തന്നെയായിരുന്നു. പക്ഷെ ഗില്‍ ആ ഘട്ടത്തില്‍ അത്തരമൊരു റിസ്‌ക്ക് ഏറ്റെടുക്കുകയായിരുന്നു.

SHAH RUKH KHAN

ഓവറിലെ ആദ്യത്തെ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് കോണ്‍വേയാണ്. അല്‍പ്പം വൈഡായി ഷാരുഖെറിഞ്ഞ ബോൡ അദ്ദേഹം സിംഗിളെടുത്തു. തുടര്‍ന്നു സ്‌ട്രൈക്ക് ദുബെയ്ക്ക്. അല്‍പ്പം ഷോര്‍ട്ടായ ബോളാണ് താരമെറിഞ്ഞത്.

എന്നാല്‍ കിടിലനൊരു പുള്‍ ഷോട്ടിലൂടെ മിഡ് വിക്കറ്റിനു മുകളിലൂടെ ദുബെ ഇതു സിക്‌സറിലേക്കു പറത്തുകയായിരുന്നു. ഷാരൂഖിനെ പന്തേല്‍പ്പിക്കാനുള്ള ഗില്ലിന്റെ തീരുമാനം മണ്ടത്തരമായോ എന്നു ആരാധകര്‍ ഭയപ്പെട്ട നിമിഷം.

സിക്‌സറിനു പിന്നാലെ തൊട്ടടുത്ത ബോളില്‍ ദുബെയെ ഷാരൂഖ് വീഴ്ത്തിയതോടെ എല്ലാവരും ഞെട്ടി. ഫുള്‍ ലെങ്ത്തില്‍ ഒരു ബോളാണ് ഷാരൂഖ് എറിഞ്ഞത്. ഷോട്ടിനായി ഇടം കണ്ടെത്താന്‍ ദുബെയെ അദ്ദേഹം നിര്‍ബന്ധിതനാക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ആ ബോളില്‍ ദുബെ ധൃതി പിടിച്ച് ഒരു ഷോട്ടിനു തുനിയുകയായിരുന്നു.

അതിനാല്‍ ബോള്‍ നന്നായി ടൈം ചെയ്യാനുമായില്ല. ഫലമാവട്ടെ ലോങ്ഓണില്‍ ബൗണ്ടറി ലൈനിനു തൊട്ടരികെ ജെറാള്‍ഡ് കോട്‌സിയുടെ കൈകളില്‍ ഈ ഷോട്ട് അവസാനിക്കുകയും ചെയ്തു. ഇതോടെ എട്ടു ബോളില്‍ രണ്ടു സിക്‌സറടക്കം 17 റണ്‍സോടെ ദുബെയ്ക്കു ക്രീസ് വിടേണ്ടിയും വരികയായിരുന്നു. ഈ ഓവറില്‍ 13 റണ്‍സ് വഴങ്ങിയെങ്കിലും ദുബെയുടെ വമ്പന്‍ വിക്കറ്റ് സ്വന്തമാക്കാന്‍ദുബെയ്ക്കു കഴിയുകയും ചെയ്തു.

Story first published: Sunday, May 25, 2025, 17:49 [IST]
Other articles published on May 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+