For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: തുറുപ്പുചീട്ടിനെ മറന്നു!! ഗില്‍ ഇത്ര മണ്ടന്‍ ക്യാപ്റ്റനോ? ഡിസി 200 കടന്നതിന് ഈ കാരണങ്ങള്‍

അഹമ്മദാബാദ്: ഐപിഎല്ലിലെ ഹോം മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റന്‍സിനു 204 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് അക്ഷര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡിസി എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 203 റണ്‍സെന്ന വിന്നിങ് ടോട്ടല്‍ നേടിയിരിക്കുന്നത്. ടീമിലെ ഒരാാള്‍ പോലും 40ന് മുകൡ സ്‌കോര്‍ ചെയ്യാതിരുന്നിട്ടും ഡിസി 200 പ്ലസ് സ്‌കോര്‍ കുറിച്ചുവെന്നതാണ് കൗതുകകരമായ കാര്യം.

യഥാര്‍ഥത്തില്‍ ഈ മല്‍സരത്തില്‍ ഡിസിയെ കൂറ്റന്‍ സ്‌കോറിലെത്താന്‍ സഹായിച്ചത് ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ചില മണ്ടന്‍ തീരുമാനങ്ങളാണെന്നു പറയേണ്ടി വരും. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം കുറേക്കൂടി മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ 170-180 റണ്‍സിനുള്ളില്‍ ഡിസിയെ പിടിച്ചുകെട്ടാന്‍ ജിടിക്കു സാധിച്ചേനേ. ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

SAI KISHORE

ഗില്ലിന്റെ പിഴവുകള്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ തന്റെ തുറുപ്പുചീട്ടായ യുവ സ്പിന്നര്‍ ആര്‍ സായ് കിഷോറിനെ മാറ്റി നിര്‍ത്തിയെന്നതാണ് ശുഭ്മന്‍ ഗില്ലിന്റെ ഏറ്റവും വലിയ പിഴവ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ച് പേസര്‍മാരെ തുണയ്ക്കാറുള്ളതാണെന്നതു ശരി തന്നെ. പക്ഷെ മധ്യ ഓവറുകളില്‍ തീര്‍ച്ചയായും സായ് കിഷോറിനെ ഗില്‍ കൊണ്ടു വരേണ്ടത് ആവശ്യമായിരുന്നു.

എന്നാല്‍ 19ാമത്തെ ഓവര്‍ വരെ സായ് കിഷോറിനെ ഒരിക്കല്‍പ്പോലും ബൗളിങില്‍ പരീക്ഷിച്ചില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഒടുവില്‍ 20ാമത്തെ ഓവറിലാണ് സായ് കിഷോര്‍ ആദ്യമായി പന്തെറിയാനെത്തിയത്. ഓവറിലെ അഞ്ചാമത്തെ ബോളില്‍ അപകടകാരിയായ അശുതോഷ് ശര്‍മയെ (37) മടക്കിയ അദ്ദേഹം ഒമ്പതു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. കുറേക്കൂടി നേരത്തേ തന്നെ സായ് കിഷോര്‍ തീര്‍ച്ചയായും ബൗള്‍ ചെയ്യേണ്ടതായിരുന്നു.

ഈ സീസണില്‍ ജിടിക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാത്തെ ബൗളറാണ് സായ് കിഷോര്‍. ഏഴു മല്‍സരങ്ങളില്‍ നിന്നും 8.49 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഇത്രയുമധികം വിക്കറ്റുകള്‍ സീസണില്‍ വീഴ്ത്തിയിട്ടും എന്തു കൊണ്ടു ഡിസിക്കെതിരേ സായ് കിഷോറില്‍ ഗില്‍ വിശ്വാസമര്‍പ്പിച്ചില്ലെന്നതു വിചിത്രമാണ്. ജിടിയുടെ മറ്റൊരു സ്പിന്നറും അഫ്ഗാന്‍ സൂപ്പര്‍ താരവുമായ റാഷിദ് ഖാന് ഈ കളിയില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാനായില്ല.

നാലോവഖില്‍ 9.5 ഇക്കോണി റേറ്റില്‍ 38 റണ്‍സാണ് റാഷിദ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും വീഴ്ത്തിയതുമില്ല. അദ്ദേഹത്തിനു ബൗളിങില്‍ തിളങ്ങാന്‍ കഴിയാതെ പോയ്‌പ്പോല്‍ ഗില്‍ ഉറപ്പായും സായ് കിഷോറിനെ മധ്യ ഓവറുകൡ കൊണ്ടു വരേണ്ടതായിരുന്നു. പക്ഷെ അതിനു ശ്രമിക്കാതെ റാഷിദിനു വീണ്ടും ഓവറുകള്‍ നല്‍കി ക്വാട്ട പൂര്‍ത്തിയാക്കാനാണ് ഗില്‍ ശ്രമിച്ചത്.

SHUBMAN GILL

അദ്ദേഹം കാണിച്ച മറ്റൊരു അബദ്ധം ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറും ഇന്ത്യയുടെ വെറ്ററന്‍ പേസറുമായ ഇഷാന്ത് ശര്‍മയെ പൂര്‍ണമായി ഉപയോഗിച്ചില്ലെന്നതാണ്. മൂന്നോവറില്‍ 6.3 ഇക്കോണി റേറ്റില്‍ 19 റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇത്രയും മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞിട്ടും ഇഷാന്തിനു നാലാമത്തെ ഓവര്‍ എന്തു കൊണ്ടു നല്‍കിയില്ലെന്നതാണ് പ്രധാന ചോദ്യം.

ജിടി പേസര്‍മാരില്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു മാത്രമേ ഈ കളിയില്‍ തിളങ്ങാനായുള്ളൂ. നാലോവറില്‍ 41 റണ്‍സിനു അദ്ദേഹം നാലു വിക്കറ്റുകളെടുത്തു. മുഹമ്മദ് സിറാജ് നാലോവറില്‍ 11.80 ഇക്കോണമി റേറ്റില്‍ വാരിക്കോരി നല്‍കിയത് 47 റണ്‍സാണ്. അര്‍ഷദ് ഖാനാവട്ടെ നാലോവറില്‍ 46 റണ്‍സും വഴങ്ങി.

Story first published: Saturday, April 19, 2025, 18:33 [IST]
Other articles published on Apr 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+