Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാണോ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍? ഗില്ലിനെക്കൊണ്ടാവില്ല!! മുംബൈക്കെതിരേ ഈ പിഴവുകള്‍

ചണ്ഡീഗഡ്: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിനു 228 റണ്‍സെന്ന വലിയ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ഗില്ലിന്റെ ക്യാപ്റ്റന്‍സി പിഴവുകളാണ് മുംബൈയെ ഇതിനു സഹായിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുറന്നടിക്കുന്നത്.

അടുത്തിടെയാണ് രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ഗില്ലിനെ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസമാരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനെ നയിക്കുന്നതും അദ്ദേഹമാണ്. എന്നാല്‍ ഈ തീരുമാനം മണ്ടത്തരമാണെന്നു ഇപ്പോള്‍ തെളിഞ്ഞെന്നാണ് മുംബൈക്കെതിരേയുള്ള ഗില്ലിന്റെ ക്യാപ്റ്റസിയും തെളിയിക്കുന്നത്.

SHUBMAN GILL

ഗില്ലിന്റെ പിഴവുകള്‍

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പുകളിലൊന്നു ലഭിച്ചും മുംബൈ ഇന്ത്യന്‍സുമായുള്ള എലിമിനേറ്ററില്‍ ശുഭ്മന്‍ ഗില്ലിനു അവരെ മികച്ച രീതിയില്‍ ഉപയോഗിക്കാനായിട്ടില്ലെന്നു പറയേണ്ടി വരും. എലിമിനേറ്ററില്‍ ഗില്‍ കാണിച്ച ഏറ്റവും പിഴവ് ഇടംകൈയന്‍ സ്ലോ ബൗളറായ വാഷിങ്ടണ്‍ സുന്ദറിനെ കാര്യമായി പ്രയോജനപ്പെടുത്തിയില്ലെന്നതാണ്. ഒരോവര്‍ മാത്രമേ കളിയില്‍ ബൗള്‍ ചെയ്തുള്ളൂ. വിക്കറ്റ് ലഭിച്ചില്ലെങ്കിലും വഴങ്ങിയത് വെറും ഏഴു റണ്‍സ് മാത്രം.

നന്നായി പന്തെറിഞ്ഞിട്ടും വാഷിങ്ടണിനു ഗില്‍ എന്തുകൊണ്ടു കൂടുതല്‍ ഓവറുകള്‍ നല്‍കിയില്ലെന്നതാണ് ചോദ്യം. റണ്‍സ് വാരിക്കോരി നല്‍കിയ പ്രസിദ്ധ് കൃഷ്ണ നാലോവര്‍ ക്വാട്ടയും തികച്ചപ്പോള്‍ ജെറാള്‍ഡ് കോട്‌സി മൂന്നോവറുകളും പന്തെറിഞ്ഞു. കോട്‌സിയുടെ ഇക്കോണമി റേറ്റില്‍ 17 ആയിരുന്നെങ്കില്‍ പ്രസിദ്ധിന്റേത് 13.20 ഉം ആയിരുന്നു.

ഇവര്‍ക്കു പകരം മധ്യ ഓവഫുകൡ വാഷിങ്ടണിനു കൂടുതല്‍ ഓവറുകള്‍ നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷെ മുംബൈയുടെ റണ്ണൊഴുക്കിനു തടയിടാന്‍ ജിടിക്കു സാധിച്ചേനെ. പവര്‍പ്ലേയില്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ്, സായ് കിഷോര്‍ എന്നിവരെയാണ് ഗില്‍ പരീക്ഷിച്ചത്. പവര്‍പ്ലേയ്ക്കു പിന്നാലെ റാഷിദ് ഖാനും പന്തെറിഞ്ഞു. ഏഴു മുതല്‍ 11 വര്‍ വരെ റാഷിദും സായിയുമാണ് മാറി മാറി ബൗള്‍ ചെയ്തത്. പക്ഷെ ലഭിച്ചത് ഒരു വിക്കറ്റ് മാത്രം.

മറ്റു ബൗളര്‍മാര്‍ക്കു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കില്ലെന്നു ബോധ്യമായപ്പോള്‍ ആദ്യ പത്തോവറിനുള്ളില്‍ തന്നെ വാഷിങ്ടണിനെ പരീക്ഷിക്കണമായിരുന്നു. പക്ഷെ പ്ലാന്‍ മാറ്റാതെ ഒരേ ശൈലിയില്‍ ബൗളര്‍മാരെ ഗില്‍ റൊട്ടേറ്റ് ചെയ്യുകയായിരുന്നു. 14ാമത്തെ ഓവറിലാണ് വാഷിങ്ടണിനെ കളിയില്‍ ആദ്യമായി ഗില്‍ പന്തെറിയാന്‍ ക്ഷണിച്ചത്. അപ്പോള്‍ മുംബൈയുടെ ടോട്ടല്‍ 143 റണ്‍സിലുമെത്തിയിരുന്നു.

വളരെ മികച്ച രീതിയില്‍ ബൗള്‍ ചെയ്ത വാഷിങ്ടണ്‍ ഒരു ഫോറടക്കം ഏഴു റണ്‍സ് മാത്രമേ ഓവറില്‍ വഴങ്ങിയുള്ളൂ. തീര്‍ച്ചയായും രണ്ട്-മൂന്നു ഓവറുകള്‍ കൂടിയെങ്കിലും അദ്ദേഹത്തിനു ഗില്‍ നല്‍കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

വാഷിങ്ടണിനെ പിന്‍വലിച്ച ഗില്‍ പകരം ജെറാള്‍ഡ് കോട്‌സിയെ രണ്ടാം സ്‌പെല്ലിനായി കൊണ്ടു വരികയായിരുന്നു. നേരത്തേ ആദ്യ ഓവറില്‍ രണ്ടു സിക്‌സറടക്കം 14 റണ്‍സ് വഴങ്ങിയ താരമാണ് അദ്ദേഹം. രണ്ടാം സ്‌പെല്ലിലും കോട്‌സി റണ്‍സ് വാരിക്കോരി നല്‍കി. രണ്ടു സിക്‌സറുള്‍പ്പെടെ 15 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു.

GT

രൂക്ഷ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നുയരുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ വിജയിക്കില്ല. സമ്മര്‍ദ്ദങ്ങളില്‍ പതറുന്ന നായകനാണ് അദ്ദേഹം. എലിമിനേറ്ററിലും അതു തന്നെയാണ് കണ്ടത്. ഇനി ടെസ്റ്റ് ക്യാപ്‌നാവുന്നതോടെ അതു ഗില്ലിന്റെ ബാറ്റിങിനെയും ബാധിച്ചേക്കുമെന്നു ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരേ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി ഇന്ത്യന്‍ ടീമിനുള്ള മുന്നറിയിപ്പ് കൂടിയാണ്. ഗില്ലിനു കീഴിലിറങ്ങുന്ന ടീം ഇന്ത്യയെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് തൂത്തുവാരുമെന്നും ഉറപ്പായിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Friday, May 30, 2025, 23:24 [IST]
Other articles published on May 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+