For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഗില്ല് കില്ലാടി തന്നെ, ക്യാപ്റ്റന്‍സി ഗംഭീരം; ഹൈദരാബാദ് ടോപ് ഓഡര്‍ വീണ്ടും ഫ്‌ളോപ്പ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കാഴ്ചവെക്കുന്നത്. ആദ്യ നാല് മത്സരത്തില്‍ മൂന്ന് മത്സരത്തിലും ഹൈദരാബാദ് തോറ്റിരുന്നു. ഇന്ന് ഗുജറാത്തിനെതിരേ നിര്‍ണ്ണായക മത്സരത്തിനാണ് ഹൈദരാബാദ് ഇറങ്ങിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിന് തുടക്കം പ്രതീക്ഷിച്ചപോലെയായില്ല. ടീമിന്റെ നട്ടെല്ലായ രണ്ട് ഓപ്പണര്‍മാരും വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

അഞ്ച് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം എട്ട് റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ആദ്യ ഓവറില്‍ത്തന്നെ മുഹമ്മദ് സിറാജ് പുറത്താക്കി. പവര്‍പ്ലേയ്ക്ക് മുമ്പ് അഭിഷേക് ശര്‍മയും പുറത്തായി. 16 പന്തില്‍ 18 റണ്‍സെടുത്ത അഭിഷേകിനെയും മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. വമ്പനടിക്കാരനായ ഹൈദരാബാദിന്റെ ഓപ്പണര്‍മാരെ വീണ്ടും നിശബ്ദമാക്കുന്ന പ്രകടനമാണ് ഗുജറാത്ത് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഹൈദരാബാദിന്റെ ഓപ്പണര്‍മാര്‍ ഫ്‌ളോപ്പായതിന് പിന്നില്‍ ഗുജറാത്ത് നായകന്‍ ശുബ്മാന്‍ ഗില്ലിന്റെ ബുദ്ധിപരമായ നീക്കമുണ്ട്. ഇത് എന്താണെന്ന് പരിശോധിക്കാം.

മിഡ് വിക്കറ്റ് ഫീല്‍ഡറെ കയറ്റി നിര്‍ത്തി

മുഹമ്മദ് സിറാജ് മികച്ച മികച്ച ലൈനിലും ലെങ്തിലുമാണ് പന്തെറിഞ്ഞത്. തുടക്കം മുതല്‍ സ്റ്റംപിന് ആക്രമിച്ച സിറാജ് ഹെഡിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ലെഗ് സ്റ്റംപ് ലൈനില്‍ പന്തെറിഞ്ഞ് ഹെഡിനെക്കൊണ്ട് ഷോട്ട് കളിപ്പിക്കാനാണ് സിറാജ് ശ്രമിച്ചത്. ഇത് മുന്നില്‍ക്കണ്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡറായിരുന്ന സായ് സുദര്‍ശനെ അല്‍പ്പം മുന്നോട്ട് കയറ്റി നായകന്‍ ശുബ്മാന്‍ ഗില്‍ വിന്യസിച്ചു. ലെഗ് സ്റ്റംപ് ലൈനിലെത്തിയ പന്തില്‍ അല്‍പ്പം സ്വിങ്ങുമുണ്ടായിരുന്നു.

ഇതോടെ ഹെഡിന്റെ ഷോട്ട് പിഴച്ചു. കൃത്യം സായ് സുദര്‍ശന്റെ കൈയിലേക്കെത്തിയ പന്തിനെ മനോഹരമായി താരം കൈയിലുമൊതുക്കി. ഹൈദരാബാദിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന നിര്‍ണ്ണായക വിക്കറ്റായി ഇത് മാറി. ഹെഡ് ക്രീസില്‍ നിന്നിരുന്നെങ്കില്‍ വലിയ അപകടം വിതക്കാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഹെഡിനെ പൂട്ടാന്‍ സിറാജിനെ ഉപയോഗിച്ച് ശുബ്മാന്‍ ഗില്‍ നടത്തിയ നീക്കം കൃത്യമായി ഫലം കാണുകയായിരുന്നു.

സിറാജിന് മൂന്നാം ഓവറും നല്‍കിയത് നിര്‍ണ്ണായകമായി

മികച്ച ഫോമിലാണ് സിറാജ് പന്തെറിയുന്നത്. സിറാജിനെ പവര്‍പ്ലേയില്‍ രണ്ടോവര്‍ എറിയിച്ച് ഡെത്തോവറിലേക്ക് മാറ്റിവെക്കുന്നതായിരുന്നു പതിവ്. എന്നാല്‍ താരത്തിന്റെ മികച്ച ലൈനും ലെങ്തും മനസിലാക്കി മൂന്നാം ഓവര്‍ പവര്‍പ്ലേയില്‍ത്തന്നെ നല്‍കി. ഇത് നിര്‍ണ്ണായകമായി മാറുന്നതാണ് കണ്ടത്. പതിയെ നിലയുറപ്പിച്ച അഭിഷേക് ശര്‍മയുടെ വിക്കറ്റ് നേടിയാണ് സിറാജ് ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. സിറാജിന്റെ ഫോമില്‍ വിശ്വസിച്ച ഗില്ലിന് തെറ്റിയില്ല.

mohammed siraj

സിക്‌സറിന് ശ്രമിച്ച അഭിഷേകിന്റെ ടൈമിങ് പിഴക്കുകയായിരുന്നു. ഇതോടെ നിര്‍ണ്ണായക വിക്കറ്റ് നേടിയെടുത്ത് പവര്‍പ്ലേയില്‍ ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗുജറാത്തിനായി. മികച്ച ഫീല്‍ഡിങ് വിന്യാസത്തോടെ പവര്‍പ്ലേയിലെ റണ്ണൊഴുക്ക് തടയാന്‍ സിറാജിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പവര്‍പ്ലേയില്‍ 80ന് മുകളില്‍ സ്‌കോര്‍ നേടിക്കൊണ്ടിരുന്ന ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് 45 എന്ന നിലയിലേക്ക് തളക്കാന്‍ ഹൈദരാബാദിന് സാധിച്ചു.

ഇഷാന്‍ കിഷന്‍ വീണ്ടും ഫ്‌ളോപ്പ്

ഇത്തവണ വലിയ പ്രതീക്ഷയോടെ ഹൈദരാബാദ് ടീമിലെത്തിച്ച താരമാണ് ഇഷാന്‍ കിഷന്‍. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശേഷം പിന്നീടുള്ള മൂന്ന് മത്സരത്തിലും ഒറ്റ സംഖ്യയിലാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. ഗുജറാത്തിനെതിരേ പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്കുയരാതെ ഇഷാന് മടങ്ങേണ്ടി വന്നു. 14 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 17 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. താരത്തിന്റെ നിരാശപ്പെടുത്തുന്ന ഫോം ടീമിന് വലിയ തലവേദനയായിട്ടുണ്ട്.

Story first published: Sunday, April 6, 2025, 20:42 [IST]
Other articles published on Apr 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+