Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയെ ശ്രേയസ് 'ചതിച്ചു'!! സര്‍പ്രൈസ് നീക്കം, വീണത് രോഹിത്; എന്തൊരു ക്യാപ്റ്റന്‍

അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യരുടെ ബ്രില്ല്യന്റ് ക്യാപ്റ്റന്‍സിയെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയെ പുറത്താക്കാന്‍ ശ്രേയസ് പരീക്ഷിച്ച മാസ്റ്റര്‍ സ്‌ട്രോക്കാണ് ശ്രദ്ധ നേടുന്നത്. കളിയിലെ മൂന്നാമത്തെ ഓവറില്‍ തന്നെ ഹിറ്റ്മാനെ മടക്കിയത് ശ്രേയസിന്റെ സര്‍പ്രൈസ് നീക്കമായിരുന്നു.

നരേന്ദ്രേമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസിനു ശേഷം ശ്രേയസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പിന്നാലെ മഴയെത്തിയതോടെ മല്‍സരം ആരംഭിക്കാന്‍ വൈകി. നിശ്ചിതസമയത്തേക്കാള്‍ രണ്ടു മണിക്കൂറിലേറെ വൈകി 9.40 ഓടെയാണ് മുംബൈയുടെ ഇന്നിങ്‌സ് ആരംഭിക്കാനായത്.

ROHIT SHREYAS STOINIS

രോഹിത്തിന്റെ പുറത്താവല്‍

രോഹിത് ശര്‍മയും ജോണി ബെയര്‍സ്‌റ്റോയും തന്നെയാണ് തുടരെ രണ്ടാമത്തെ കളിയിലും മുംബൈ ഇന്ത്യന്‍സ് ബാറ്റിങിനു ഇറങ്ങിയത്. പഞ്ചാബ് കിങ്‌സിനു വേണ്ടി ഓപ്പണിങ് ബൗളറായെത്തിയത് അര്‍ഷ്ദീപ് സിങ് തന്നെ. പിച്ചില്‍ ഈര്‍പ്പമുള്ളതിനാല്‍ വളരെ ശ്രദ്ധയോടെയാണ് രോഹിത്തും ബെയര്‍സ്‌റ്റോയും തുടങ്ങിയത്. ഇതോടെ നാലു റണ്‍സ് മാത്രമേ ആദ്യത്തെ ഓവറില്‍ വന്നുള്ളൂ.

കൈല്‍ ജാമിസായിരുന്നു രണ്ടാമത്തെ ഓവര്‍. മൂന്നാമത്തെ ബോളില്‍ ബെയര്‍സ്‌റ്റോ ഇന്നിങ്‌സലെ ആദ്യത്തെ സിക്‌സര്‍ കണ്ടെത്തി. അഞ്ചാമത്തെ ബോളില്‍ രോഹിത്തിനെ പുറത്താക്കാന്‍ പഞ്ചാബിനു സുവര്‍ണാവസരം. ഓഫ്സ്റ്റംപിനു പുറത്തു ഒരു ലെങ്ത്ത് ബോളാണ് ജാമിസണ്‍ എറിഞ്ഞത്. രോഹിത് അഗ്രസീവായ ഒരു ഷോട്ടിനു ശ്രമിക്കുകയും ചെയ്തു. പക്ഷെ ബാറ്റില്‍ അതു കൃത്യമായി കൊള്ളാതിരുന്നതോടെ നേരേ ഷോര്‍ട്ട് തേര്‍ഡ് മാന്‍ എരിയയിലേക്കു ഉയരുകയും ചെയ്തു.

അസ്മത്തുള്ള ഒമര്‍സായ് പിറകിലേക്കു ഓടി ഇതു കൈകളിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൈകള്‍ക്കിടയിലൂടെ ബോള്‍ ചോര്‍ന്നു പോവുകയായിരുന്നു. രോഹിത് അപ്പോള്‍ വെറും നാലു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. മൂന്നാം ഓവറില്‍ അര്‍ഷ്ദീപിനെ പിന്‍വലിച്ച് ശ്രേയസ് അയ്യര്‍ ഒരു സര്‍പ്രൈസ് നീക്കമാണ് നടത്തിയത്. മീഡിയം പേസ് ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്‌റ്റോയ്‌നസിനെ അദ്ദേഹം പരീക്ഷിച്ചു.

വേഗതയില്‍ പന്തെറിയുന്ന അര്‍ഷ്ദീപിനെയും ജാമിസണിനെയും രോഹിത് അനായാസം കൈകാര്യം ചെയ്യുമെന്നു ബോധ്യമായതോടെയാണ് അല്‍പ്പം വേഗത കുറഞ്ഞ സ്റ്റോയ്‌നിസിനെ ശ്രേയസ് കൊണ്ടുവന്നത്. ഈ നീക്കം അല്‍പ്പമൊന്നു പാളിയിരുന്നെങ്കില്‍ വലിയ റണ്‍സ് ഈ ഓവറില്‍ പിറക്കേണ്ടതായിരുന്നു. പക്ഷെ ശ്രേയസിന്റെ ഈ ചൂതാട്ടം ഫലം കാണുകയായിരുന്നു.

SHREYAS IYER

ഓവറിലെ ആദ്യത്തെ ബോൡ സ്‌റ്റോയ്‌നിസെനിതേരെ ബൗണ്ടറിയടിച്ചാണ് രോഹിത് തുടങ്ങിയത്. എന്നാല്‍ അടുത്ത ബോളില്‍ തന്നെ ഹിറ്റ്മാനെ വീഴ്ത്തി അദ്ദേഹം മുംബൈയെ ഞെട്ടിച്ചു. വേഗത കുറഞ്ഞ ഒരു ഷോര്‍ട്ട് ബോളാണ് സ്‌റ്റോയ്‌നിസ് പരീക്ഷിച്ചത്.

പുള്‍ ഷോട്ടിലൂടെ അതു സിക്‌സറിലക്കു പായിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷെ അത് ഡീപ്പ് സ്‌ക്വര്‍ ലെഗില്‍ ബൗണ്ടറി ലൈനിനു അരികെ വിജയ്കുമാര്‍ വൈശാഖ് പിടികൂടുകയായിരുന്നു. ഇതോടെ എട്ടു റണ്‍സ് മാത്രമെടുത്ത് രോഹിത് മടങ്ങുകയും ചെയ്തു. മുംബൈയുടെ സകോര്‍ ബോര്‍ഡിലുണ്ടായയിരുന്നത് അപ്പോള്‍ 19 റണ്‍സ് മാത്രമായിരുന്നു.

പ്ലെയിങ് 11

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, രാജ് ബാവ, മിച്ചെല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, റീസ് ടോപ്ലെ.

പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, യുസ്വേന്ദേ ചഹല്‍, അര്‍ഷ്ദീപ് സിംഗ്, കൈല്‍ ജാമിസണ്‍.

Story first published: Sunday, June 1, 2025, 22:53 [IST]
Other articles published on Jun 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+