Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ശ്രേയസ് ചതിയന്‍! മാക്‌സ്‌വെല്ലിനെ പുറത്താക്കി മണ്ടത്തരം; ക്യാപ്റ്റന്റെ പിഴവിന് മാപ്പില്ല

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യേണ്ടി വന്ന പഞ്ചാബിന് ഭേദപ്പെട്ട തുടക്കം തന്നെ ലഭിച്ചു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 73 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. പ്രഭ്‌സിംറാന്‍ സിങ്ങിന്റെ (5) വിക്കറ്റ് മാത്രമാണ് പവര്‍പ്ലേയില്‍ പഞ്ചാബിന് നഷ്ടമായത്. എന്നാല്‍ ഇതിന് ശേഷം ചെറിയ ഇടവേളയില്‍ മൂന്ന് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. 23 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സെടുത്ത പ്രിയന്‍ഷ് ആര്യയെ റാഷിദ് ഖാനാണ് പുറത്താക്കിയത്.

11ാം ഓവര്‍ എറിയാനെത്തിയ സായ് കിഷോര്‍ ഇരട്ട പ്രഹരമാണ് പഞ്ചാബിനേല്‍പ്പിച്ചത്. 15 പന്തില്‍ 16 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സായിയെ സായ് കിഷോര്‍ അര്‍ഷാദ് ഖാന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ ഗോള്‍ഡന്‍ ഡക്കാക്കി. നേരിട്ട ആദ്യ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച മാക്‌സ് വെല്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. നാല് കോടിക്ക് പഞ്ചാബിലേക്ക് തിരിച്ചെത്തിയ മാക്‌സ് വെല്ലിന് ആദ്യ പന്തില്‍ത്തന്നെ മടങ്ങേണ്ടി വരികയായിരുന്നു.

ഇപ്പോഴിതാ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വിക്കറ്റിന് പിന്നാലെ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കെതിരേയാണ് വിമര്‍ശനം ഉയരുന്നത്. ശ്രേയസിന്റെ മണ്ടന്‍ തീരുമാനമാണ് മാക്‌സ് വെല്ലിന് വിക്കറ്റ് നഷ്ടമാവാന്‍ കാരണം. ഇത് എങ്ങനെയാണെന്ന് നോക്കാം.

റിവ്യൂവെടുക്കാന്‍ ശ്രേയസ് അനുവദിച്ചില്ല

ഗ്ലെന്‍ മാക്‌സ് വെല്‍ ക്രീസിലെത്തിയ ആദ്യ പന്ത് തന്നെ സ്വീപ് ഷോട്ടിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ താരത്തിന് പന്ത് കൃത്യമായി കണക്ട് ചെയ്യാനായില്ല. പാഡിലടിച്ച പന്തില്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കുകയായിരുന്നു. വിക്കറ്റ് വിളിച്ചതിന് പിന്നാലെ തന്നെ മാക്‌സ് വെല്‍ സംശയം പ്രകടിപ്പിക്കുകയും റിവ്യൂവെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. നോണ്‍സ്‌ട്രൈക്കില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ കൂടിയായ ശ്രേയസ് അയ്യരായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ മാക്‌സ് വെല്‍ റിവ്യൂവെടുക്കാന്‍ തുനിഞ്ഞത് ശ്രേയസ് തടുത്തു. രണ്ട് റിവ്യൂകള്‍ പഞ്ചാബിന് ബാക്കി നില്‍ക്കുകയായിരുന്നു. അസ്മത്തുല്ല ഒമര്‍സായി പുറത്തായ തൊട്ടടുത്ത പന്തിലായിരുന്നു ഇത്. എന്നിട്ടും റിവ്യൂ എടുക്കേണ്ടെന്നായിരുന്നു ശ്രേയസിന്റെ തീരുമാനം. ഇതോടെ മാക്‌സ് വെല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. പിന്നീട് റിവ്യൂവില്‍ പന്ത് സ്റ്റംപിന് മുകളിലൂടെയാണ് പോകുന്നത് എന്ന് വ്യക്തമായി. റിവ്യൂ എടുത്തിരുന്നെങ്കില്‍ മാക്‌സ് വെല്‍ പുറത്താവില്ലായിരുന്നു.

shreyas iyer

എന്നാല്‍ ശ്രേയസിന്റെ തീരുമാനം മാക്‌സ് വെല്ലിനെ നാണക്കേടിലേക്ക് തള്ളിവിടുകയായിരുന്നു. പഞ്ചാബിലേക്കുള്ള മടങ്ങിവരവില്‍ മാക്‌സ് വെല്ലിന്റെ വെടിക്കെട്ടാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രേയസിന്റെ മണ്ടന്‍ തീരുമാനം മാക്‌സ് വെല്ലിനെ ചതിക്കുകയായിരുന്നു.

മാക്‌സ് വെല്‍ നാണക്കേടിന്റെ റെക്കോഡില്‍

ഗുജറാത്തിനെതിരേ ഡെക്കായതോടെ ഐപിഎല്ലിലെ ആഗ്രഹിക്കാത്ത റെക്കോഡില്‍ മാക്‌സ് വെല്‍ തലപ്പത്തേക്ക് എത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ തവണ ഡെക്കാവുന്ന താരമെന്ന റെക്കോഡിലേക്കാണ് മാക്‌സ് വെല്‍ എത്തിയിരിക്കുന്നത്. ഇത് 19ാം തവണയാണ് മാക്‌സ് വെല്‍ ഡക്കാവുന്നത്. 18 തവണ ഡക്കായ രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക് എന്നിവരെ മറികടന്ന് നാണക്കേടില്‍ ഇനി മാക്‌സ് വെല്‍ ഒറ്റക്ക് തലപ്പത്ത് ഇരിക്കേണ്ടി വന്നിരിക്കുകയാണ്.

മാക്‌സ് വെല്ലിനെ സംബന്ധിച്ച് പഞ്ചാബിലേക്കുള്ള മടങ്ങിവരവ് അല്‍പ്പം വൈകാരികമായിരുന്നു. മാക്‌സ് വെല്ലിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ച ഫ്രാഞ്ചൈസിയാണ് പഞ്ചാബ്. വീണ്ടുമൊരു തിരിച്ചുവരവിനുള്ള അവസരം പഞ്ചാബ് നല്‍കിയപ്പോള്‍ മികച്ച പ്രകടനംകൊണ്ട് മറുപടി നല്‍കാമെന്നാണ് മാക്‌സ് വെല്‍ കരുതിയത്. എന്നാല്‍ ശ്രേയസ് അയ്യരുടെ പിഴവുകൊണ്ട് വലിയ നാണക്കേടിലേക്ക് എത്തിപ്പെടാനായിരുന്നു മാക്‌സ് വെല്ലിന്റെ വിധി.

Story first published: Tuesday, March 25, 2025, 21:09 [IST]
Other articles published on Mar 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+