മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സജീവ താരമല്ലെങ്കിലും കേരളത്തിലെ ക്രിക്കറ്റ് താരങ്ങളുടെ ആവേശമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഏകദിനവും ടി20യും കളിക്കാന്‍ സഞ്ജുവിന് സാധിച്ചു. 2015ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ 9 വര്‍ഷം പൂര്‍ത്തിയായെങ്കിലും സഞ്ജുവിന് അന്താരാഷ്ട്ര കരിയറില്‍ വലിയൊരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന സഞ്ജു ഇന്ന് ആ ടീമിന്റെ നായകനാണ്. സഞ്ജുവിന് പ്രതിഭക്കൊത്തുള്ള അവസരം ഇന്ത്യന്‍ ടീമിനൊപ്പം ലഭിക്കുന്നില്ലെന്ന ആക്ഷേപം മിക്കവര്‍ക്കുമുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. എന്നാല്‍ സഞ്ജുവിന്റെ കരിയര്‍ തകര്‍ത്തത് സഞ്ജു തന്നെയാണെന്ന് പറയാം.
2018ലെടുത്ത മണ്ടന്‍ തീരുമാനം
2018ലെ മെഗാ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിനെയല്ല ആദ്യം നോട്ടമിട്ടത്. അത് സഞ്ജു സാംസണെയായിരുന്നു. സഞ്ജുവിനായി എട്ട് കോടിയോളം രൂപ മുടക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായിരുന്നു. രാജസ്ഥാന്‍ ലേലത്തില്‍ സഞ്ജുവിനായി സജീവമായി രംഗത്തെത്തിയപ്പോള്‍ മുംബൈയും വിടാതെ പിന്നാലെയുണ്ടായിരുന്നു. സഞ്ജുവിനായി 7 കോടി 80 ലക്ഷം രൂപവരെ മുംബൈ ലേലത്തില്‍ വിളിച്ചതാണ്. എന്നാല്‍ രാജസ്ഥാന്‍ എട്ട് കോടിക്ക് സഞ്ജുവിനെ സ്വന്തമാക്കി.
സഞ്ജുവിനായി കൂടുതല്‍ പണം മുടക്കാന്‍ രാജസ്ഥാന്‍ തയ്യാറാണെന്ന് തിരിച്ചറിഞ്ഞ് മുംബൈ പിന്മാറുകയായിരുന്നു. എന്നാല്‍ ലേലത്തിന് മുമ്പ് തന്നെ മുംബൈ ടീം സഞ്ജുവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രാജസ്ഥാന്‍ വിടാന്‍ സഞ്ജു തയ്യാറായില്ല. വളര്‍ത്തിയ ടീമിനോടുള്ള കടപ്പാടില്‍ സഞ്ജു അടി ഉറച്ച് നിന്നതോടെ മുംബൈയിലേക്ക് കൂടുമാറാന്‍ അദ്ദേഹം തയ്യാറായില്ല. കരിയറില്‍ സഞ്ജു എടുത്ത ഏറ്റവും മോശം തീരുമാനമായി ഇത് മാറി.

സഞ്ജുവിന് പകരം സൂര്യകുമാര്‍
സഞ്ജു സാംസണെ ലഭിക്കാതെ വന്നതോടെയാണ് മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിലേക്കെത്തുന്നത്. ആദ്യം സൂര്യകുമാര്‍ യാദവിനെ മുംബൈക്ക് നോട്ടമില്ലായിരുന്നു. എന്നാല്‍ സഞ്ജുവിനെ ലഭിക്കാതെ വന്നതോടെയാണ് സൂര്യകുമാര്‍ യാദവിനെ സ്വന്തമാക്കിയത്. 3.20 കോടി രൂപക്കാണ് മുംബൈ സൂര്യകുമാര്‍ യാദവിനെ സ്വന്തമാക്കിയത്. സഞ്ജുവിനായി 7.80 കോടി ലേലം വിളിച്ചിട്ടും താരത്തെ വാങ്ങാന്‍ മുംബൈക്ക് സാധിക്കാതെ പോയപ്പോള്‍ പകരം സൂര്യകുമാറിനെ വാങ്ങി.
ഈ തീരുമാനം മുംബൈക്ക് ഗുണം ചെയ്യുകയും ചെയ്തു. സൂര്യകുമാര്‍ നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ്. ഇന്ത്യയുടെ ടി20 ടീം നായകനെന്ന നിലയിലേക്ക് വളരാന്‍ സൂര്യക്ക് സാധിച്ചു. ഇതിനെല്ലാം കാരണം മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതാണ്. സഞ്ജു സാംസണ്‍ അന്ന് മുംബൈയിലേക്കെത്തിയിരുന്നെങ്കില്‍ സൂര്യകുമാര്‍ യാദവ് മുംബൈയിലേക്കെത്തില്ലായിരുന്നു. സഞ്ജു മുംബൈയുടെ ഓഫര്‍ നിഷേധിച്ചതാണ് സൂര്യയുടെ കരിയര്‍ മാറ്റിമറിച്ചത്.
സഞ്ജു രാജസ്ഥാനില്‍ തുടരും
സഞ്ജു സാംസണ്‍ വരുന്ന സീസണിലും രാജസ്ഥാന്‍ റോയല്‍സില്‍ തുടരും. സഞ്ജുവിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിക്കുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സില്‍ തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ പുതിയ പരിശീലകനായി എത്തിയതിന് പിന്നാലെ സഞ്ജു രാജസ്ഥാന്‍ നായകനായി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിലേക്കുള്ള തിരിച്ചുവരവും വൈകിയേക്കും. ശ്രീലങ്കന്‍ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തില്‍ സഞ്ജു ഡെക്കിന് പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാണ്.