Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 2 കളി തോറ്റു, സഞ്ജു ക്യാപ്റ്റനായാല്‍ രാജസ്ഥാന്‍ രക്ഷപെടുമോ? 3 പ്രശ്‌നങ്ങള്‍ മുന്നില്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് എത്തിയത്. കുമാര്‍ സംഗക്കാരയെ മാറ്റി രാഹുല്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവന്നതാണ് രാജസ്ഥാന്‍ ടീമിലെ പല സീനിയര്‍ താരങ്ങളേയും പുറത്താക്കി. ജോസ് ബട്‌ലറും ആര്‍ അശ്വിനും യുസ് വേന്ദ്ര ചഹാലും ട്രന്റ് ബോള്‍ട്ടുമെല്ലാം ടീം വിട്ടു.

ഇവരെല്ലാം രാജസ്ഥാന്റെ നട്ടെല്ലായ താരങ്ങളായിരുന്നു. എന്നാല്‍ ഇവരെയെല്ലാം കൈവിടാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍ സൂപ്പര്‍ താരങ്ങലെ ഒഴിവാക്കിയപ്പോള്‍ പകരം അതേ മികവുള്ള താരങ്ങളെ ടീമിലേക്കെത്തിക്കുന്നതില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടു. ഇതാണ് ഇത്തവണ രാജസ്ഥാന്‍ പിന്നോട്ട് പോവാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് പറയാം. എന്തായാലും ആദ്യത്തെ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നായി രാജസ്ഥാന്‍ മാറിയിരിക്കുകയാണ്.

കളിച്ച രണ്ട് മത്സരവും തോറ്റെന്ന് മാത്രമല്ല പ്രതീക്ഷ നല്‍കുന്ന പ്രകടനം നടത്താന്‍ ടീമിലെ ആര്‍ക്കും സാധിക്കുന്നില്ല. നായകന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ടീമിലെ ആര്‍ക്കും ആത്മവിശ്വാസമില്ലെന്ന് തന്നെ പറയാം. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചുവരവ് സാധ്യമാണോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ അതൊന്നും എളുപ്പമാവില്ലെന്ന് തന്നെ പറയാം. രാജസ്ഥാനെ തളര്‍ത്തുന്ന മൂന്ന് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ടീം കരുത്ത് പ്രധാന പ്രശ്‌നം

രാജസ്ഥാന്റെ ടീം കരുത്ത് ദുര്‍ബലമാണെന്നതാണ് വസ്തുത. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇത് പ്രകടമാവുന്നു. ജോസ് ബട്‌ലര്‍ ടീം വിട്ടതോടെ എടുത്തു പറയാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ മാത്രമാവുന്നു. സഞ്ജുവിലേക്ക് വലിയ സമ്മര്‍ദ്ദമാണ് എത്തുന്നതെന്ന് പറയാം. ബാറ്റിങ് നിരയുടെ കൂടുതല്‍ ഉത്തരവാദിത്തം സഞ്ജു ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. ഇത് സഞ്ജുവിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. യശ്വസി ജയ്‌സ്വാളിന്റെ പ്രകടനവും പ്രതീക്ഷിച്ച പോലെയല്ല. സമ്മര്‍ദ്ദം താരത്തേയും ബാധിക്കുന്നുണ്ട്.

നിതീഷ് റാണയെ കൊണ്ടുവന്നപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും താരം തോല്‍വിയാവുകയാണ്. ദ്രുവ് ജുറേല്‍ മാത്രമാണ് രാജസ്ഥാന് നിലവില്‍ ആശ്വസിക്കാനുള്ള ബാറ്റ്‌സ്മാന്‍. ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ രാജസ്ഥാന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ട്രന്റ് ബോള്‍ട്ടിനെ കൈവിട്ട് പകരം കൊണ്ടുവന്ന ജോഫ്രാ ആര്‍ച്ചര്‍ തല്ലുകൊള്ളിയാണെന്ന് പറയാം. യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിക്കുന്നില്ല. ഇത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കുന്നു.

ടീമിലേക്ക് വന്ന തുഷാര്‍ ദെശപാണ്ഡെയെ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കുന്നുമില്ല. അശ്വിനും ചഹാലിനും പകരക്കാരവാന്‍ മഹേഷ് തീക്ഷണക്കും വനിന്‍ഡു ഹസരങ്കയ്ക്കും സാധിക്കുന്നില്ല. ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ മെച്ചപ്പെടാതെ രാജസ്ഥാന്‍ രക്ഷപെടില്ലെന്ന് തന്നെ പറയാം.

sanju samson

സഞ്ജു ക്യാപ്റ്റനാവുന്നതോടെ മാറ്റമുണ്ടാവും

ആദ്യത്തെ മൂന്ന് മത്സരത്തിലും സഞ്ജു സാംസണ്‍ നായകനായി ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ രാജസ്ഥാന്‍ ടീം അറിയിച്ചതാണ്. കൈവിരലിന് പൊട്ടലേറ്റ സഞ്ജുവിന് കൂടുതല്‍ വിശ്രമം അനിവാര്യമാണെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ടീമിനെയത് കാര്യമായി ബാധിക്കും. നിലവില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്. പരാഗിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ രാജസ്ഥാന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല.

Take a Poll

ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും മികച്ച ഫീല്‍ഡിങ് വിന്യാസം ഒരുക്കുന്നതിലും പരാഗ് തോല്‍വിയാണ്. ഇത് രാജസ്ഥാനെ പിന്നോട്ടടിക്കുന്നു. പരാഗിനെ മാറ്റി നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ വരുന്നതോടെ ടീമിന് തിരിച്ചുവരവ് സാധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സന്ദീപ് ശര്‍മ, തുഷാര്‍ ദെശപാണ്ഡെ എന്നിവരെയെല്ലാം ബൗളിങ്ങില്‍ വേണ്ടപോലെ ഉപയോഗിക്കാന്‍ സഞ്ജു നായകനായാലെ സാധിക്കൂ. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ മടങ്ങിവരവിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

രാഹുല്‍ ദ്രാവിഡിന്റെ പദ്ധതികള്‍ പാളുന്നു

കുമാര്‍ സംഗക്കാരയ്ക്ക് കീഴില്‍ നന്നായി കളിച്ചുകൊണ്ടിരുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനായതോടെ ടീമിനെയാകെ പൊളിച്ചെഴുതി. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലെത്തിച്ച പരിശീലകനാണ് ദ്രാവിഡ്. താരസമ്പന്നമായ ഇന്ത്യന്‍ ടീമിനെ കപ്പിലേക്ക് എത്തിക്കുന്നത് പോലെ എളുപ്പമല്ല രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍. പരിശീലകനെന്ന നിലയില്‍ ബാറ്റിങ് ഓഡറിലും ബൗളിങ്ങിലും ദ്രാവിഡ് വരുത്തുന്ന മാറ്റങ്ങള്‍ ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Story first published: Friday, March 28, 2025, 12:43 [IST]
Other articles published on Mar 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+