For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന്റെ കിടിലന്‍ നീക്കം, ബട്‌ലറെ കുടുക്കി കൂട്ടുകെട്ട് പൊളിച്ചു! ക്യാപ്റ്റന്‍സി ഗംഭീരം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 23ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ രാജസ്ഥാന്‍ സഞ്ജു സാംസണ്‍ ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാനും ഗുജറാത്തും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് ജോസ് ബട്‌ലറിന്റെ പ്രകടനത്തിലേക്കാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നട്ടെല്ലായിരുന്ന താരമാണ് ബട്‌ലര്‍.

തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി രാജസ്ഥാന് കരുത്തായ ബട്‌ലറെ ഇത്തവണത്തെ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയിരുന്നു. സഞ്ജു നിലനിര്‍ത്താന്‍ ആഗ്രഹിച്ചിട്ടും ടീം മാനേജ്‌മെന്റ് ബട്‌ലറെ കൈവിട്ട് ദ്രുവ് ജുറേലിനെ നിലനിര്‍ത്തുകയായിരുന്നു. ഇതിന്റെ പ്രതികാരം ബട്‌ലര്‍ വീട്ടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ ബട്‌ലര്‍ പതിയെയാണ് തുടങ്ങിയത്. പിന്നീട് താളം കണ്ടെത്തിയ ബട്‌ലര്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ തുടങ്ങി.

പേസര്‍മാരെ നന്നായി നേരിട്ട് ബട്‌ലര്‍ മുന്നേറവെ സഞ്ജുവിന്റെ കിടിലന്‍ നീക്കം മടക്ക ടിക്കറ്റ് നല്‍കി. സ്പിന്നിനെ നന്നായി നേരിടുന്ന താരമാണെങ്കിലും ബട്‌ലര്‍ക്ക് സ്പിന്‍ കെണിയൊരുക്കി സഞ്ജു പൂട്ടുകയായിരുന്നു. സഞ്ജുവിന്റെ കിടിലന്‍ നീക്കം ബട്‌ലറെ പൂട്ടിയത് എങ്ങനെയാണെന്ന് നോക്കാം.

മഹേഷ് തീക്ഷണയെ കൃത്യമായി ഉപയോഗിച്ചു

മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ബട്‌ലര്‍. ജോഫ്രാ ആര്‍ച്ചറെ കൊണ്ടുവന്ന് കൂട്ടുകെട്ട് പൊളിക്കാന്‍ സഞ്ജു ശ്രമിച്ചെങ്കിലും ഇത് ഫലം കണ്ടില്ല. തുഷാര്‍ ദെശപാണ്ഡെക്കും വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയി. ഈ സമയത്താണ് മഹേഷ് തീക്ഷണയെ സഞ്ജു കൊണ്ടുവന്നത്. സ്റ്റംപിന് ആക്രമിക്കുകയെന്നതായിരുന്നു പദ്ധതി. സഞ്ജുവിന്റെ നിര്‍ദേശം കൃത്യമായി പാലിച്ച തീക്ഷണ ബട്‌ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

maheesh theekshana

ബട്‌ലറെ ഷോട്ട് പിഴച്ചപ്പോള്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഓണ്‍ഫീല്‍ഡ് അംപയര്‍ നോട്ടൗട്ടാണ് വിളിച്ചത്. എന്നാല്‍ തീരുമാനം റിവ്യൂ ചെയ്യാന്‍ സഞ്ജു തീരുമാനിക്കുകയായിരുന്നു. ഇത് തെറ്റിയില്ല. ലെഗ് സ്റ്റംപിലേക്ക് പന്ത് പോകുന്നതായാണ് വ്യക്തമായത്. ഇതോടെ ബട്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 25 പന്തില്‍ 36 റണ്‍സ് നേടിയാണ് ബട്‌ലര്‍ പുറത്താക്കിയത്. അഞ്ച് ബൗണ്ടറികളാണ് ബട്‌ലര്‍ നേടിയത്. ബട്‌ലറുടെ ദൗര്‍ബല്യം സഞ്ജു മുതലാക്കുകയായിരുന്നു.

ബട്‌ലറെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കി

ജോസ് ബട്‌ലര്‍ ക്രീസിലെത്തിയപ്പോള്‍ തന്നെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഫീല്‍ഡിങ്ങാണ് സഞ്ജു ഒരുക്കിയത്. രണ്ട് സ്ലിപ്പിനെ ഇട്ട് ജോഫ്രാ ആര്‍ച്ചറുടെ ഓവറില്‍ ബട്‌ലറെ പൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍ ഈ വെല്ലുവിളി ബട്‌ലര്‍ മറികടന്നു. ബട്‌ലറുടെ അടുത്ത് ഫീല്‍ഡറെ വിന്യസിച്ചും സഞ്ജു സമ്മര്‍ദ്ദം സൃഷ്ടിച്ചു. ആദ്യത്തെ 10 പന്തുകളില്‍ കാര്യമായൊന്നും ചെയ്യാനാവാതെ ബട്‌ലറെ പ്രയാസപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചു. നിലയുറപ്പിച്ച ശേഷം ബട്‌ലര്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ തുടങ്ങി.

ഈ സമയത്താണ് സഞ്ജു തീക്ഷണയെ കൊണ്ടുവന്ന് വിക്കറ്റ് നേടിയെടുത്തത്. രാജസ്ഥാന് വലിയ ആശ്വാസം നല്‍കുന്ന വിക്കറ്റായിരുന്നു ഇത്. കൃത്യമായി ബൗളര്‍മാരെ ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചു. എന്നാല്‍ പവര്‍പ്ലേയില്‍ ജോഫ്രാ ആര്‍ച്ചര്‍ക്ക് മൂന്നാം ഓവര്‍ നല്‍കാന്‍ സഞ്ജു തയ്യാറാവാത്തത് മണ്ടത്തരമായെന്ന് പറയാം. ആര്‍ച്ചര്‍ മികച്ച ബൗളിങ് പ്രകടനമാണ് പവര്‍പ്ലേയില്‍ നടത്തിയത്. മൂന്നാം ഓവര്‍ കൂടി ആര്‍ച്ചര്‍ക്ക് നല്‍കി കൂട്ടുകെട്ട് പൊളിക്കാന്‍ സഞ്ജു ശ്രമിച്ചില്ല.

ബട്‌ലറെ കൈവിട്ടത് മണ്ടത്തരമായോ

സഞ്ജു സാംസണ്‍ ജോസ് ബട്‌ലറെ ടീമില്‍ നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടീം ബട്‌ലറെ ഒഴിവാക്കി. ഇത് തനിക്ക് മാനസികമായി പ്രയാസമുണ്ടാക്കിയെന്ന് സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. ബട്‌ലര്‍ രാജസ്ഥാനായി ഗംഭീര പ്രകടനം നടത്തിയ താരമായിട്ടും നിലനിര്‍ത്തിയില്ല. ഈ സീസണില്‍ ഗുജറാത്തിലേക്കെത്തിയ ബട്‌ലര്‍ ഗുജറാത്തിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്ഥിരതയോടെ കളിക്കാന്‍ ബട്‌ലര്‍ക്ക് സാധിക്കുന്നുണ്ടെന്ന് തന്നെ പറയാം.

Story first published: Wednesday, April 9, 2025, 21:15 [IST]
Other articles published on Apr 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+