Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവിന്റെ മണ്ടത്തരം, വിക്കറ്റായിട്ടും അപ്പീല്‍ ചെയ്തില്ല! പാവം ആര്‍ച്ചര്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ആദ്യം പന്തെറിയാന്‍ തീരുമാനിച്ച രാജസ്ഥാന്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. പേരുകേട്ട ഡല്‍ഹിയുടെ വിക്കറ്റുകളെ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ രാജസ്ഥാന് സാധിച്ചു. ആദ്യത്തെ രണ്ടോവറില്‍ 33 റണ്‍സ് നേടിയ ഡല്‍ഹിയെ പവര്‍പ്ലേ അസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 46 എന്ന നിലയിലേക്കെത്തിക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കായി.

കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ ഡല്‍ഹിയുടെ റണ്ണൊഴുക്കിനെ തടയാന്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് സാധിച്ചു. പവര്‍പ്ലേയില്‍ സന്ദീപ് ശര്‍മയെ ഫലപ്രദമായി ഉപയോഗിക്കാനും സഞ്ജു സാംസണിന് സാധിച്ചു. എന്നാല്‍ മികച്ച നീക്കം നടത്തിയപ്പോഴും സഞ്ജു ഒരു വലിയ മണ്ടത്തരത്തിന്റെ പേരില്‍ ട്രോള്‍ ഏറ്റുവാങ്ങുകയാണ്. അഭിഷേക് പുറേലിന്റെ വിക്കറ്റ് ജോഫ്രാ ആര്‍ച്ചര്‍ നേടേണ്ടതായിരുന്നു. എന്നാല്‍ സഞ്ജു സാംസണ്‍ അപ്പീല്‍ ചെയ്യാത്തതിനാലും റിവ്യൂവെടുക്കാത്തതിനാലും ഈ വിക്കറ്റ് ആര്‍ച്ചറിന് നഷ്ടമാവുകയായിരുന്നു. ഇതാണ് സഞ്ജുവിനെ എയറിലാക്കുന്നത്.

കീപ്പറായിട്ടും സഞ്ജു ടെച്ചുണ്ടെന്ന് അറിഞ്ഞില്ല

അഭിഷേക് പുറേല്‍ വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് തുടങ്ങിയത്. ആദ്യത്തെ 7 പന്തില്‍ 24 റണ്‍സാണ് താരം നേടിയത്. പിന്നീട് ഒരുവശത്ത് വിക്കറ്റ് വീണതോടെ താരം പിടിച്ചുനിന്ന് റണ്‍സുയര്‍ത്തി. 13ാം ഓവറിലാണ് സഞ്ജുവിനെ എയറിലാക്കിയ സംഭവമുണ്ടായത്. ഈ ഓവറിലെ നാലാം പന്തില്‍ ആര്‍ച്ചര്‍ കെ എല്‍ രാഹുലിന്റെ വിക്കറ്റ് നേടി. തൊട്ടടുത്ത പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് സിംഗിളെടുത്തപ്പോള്‍ ഓവറിലെ അവസാന പന്തില്‍ പുറേല്‍ സ്‌ട്രൈക്കില്‍. ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളിനെ വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ പറത്താനായിരുന്നു പുറേല്‍ ശ്രമിച്ചത്.

എന്നാല്‍ താരത്തിന്റെ ബാറ്റിലുരസിയ പന്തിനെ സഞ്ജു സാഹസപ്പെട്ട് കൈയിലൊതുക്കി. എന്നാല്‍ സഞ്ജു സാംസണ്‍ അപ്പീല്‍ ചെയ്തില്ല. ബൗളറായ ജോഫ്രാ ആര്‍ച്ചറും അപ്പീല്‍ ചെയ്തില്ല. ഇതോടെ അംപയറും വിക്കറ്റ് അനുവദിച്ചില്ല. പിന്നീട് റിപ്ലേയില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടുണ്ടെന്ന് വ്യക്തമായി. ഒരേ ഓവറില്‍ രണ്ട് വിക്കറ്റ് നേടാനുള്ള അവസരമാണ് സഞ്ജുവിന്റെ മണ്ടത്തരം കാരണം ജോഫ്രാ ആര്‍ച്ചറിന് നഷ്ടമായത്. എന്നാല്‍ പുറേലിന് പിന്നീട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനായില്ല.

49 റണ്‍സില്‍ ലൈഫ് ലഭിച്ചെങ്കിലും ഇതേ സ്‌കോറില്‍ വനിന്‍ഡു ഹസരങ്ക അഭിഷേകിനെ പുറത്താക്കുകയായിരുന്നു. ഒരു റണ്‍സില്‍ അഭിഷേകിന് അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. പുറേല്‍ പിന്നീട് വലിയ അപകടം സൃഷ്ടിച്ചില്ലെങ്കിലും ആര്‍ച്ചര്‍ക്ക് ലഭിക്കേണ്ട വിക്കറ്റാണ് സഞ്ജുവിന്റെ പിഴവില്‍ നഷ്ടമായത്.

jofra archer abhishek porel

രാഹുലിനെ പുറത്താക്കിയത് സഞ്ജുവിന്റെ ബ്രില്യന്‍സ്

കെ എല്‍ രാഹുല്‍ ഒരുവശത്ത് പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. നാലാം നമ്പറിലെത്തിയ രാഹുല്‍ 32 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 38 റണ്‍സാണ് നേടിയത്. അവസാന ഓവറുകളിലേക്ക് ആഞ്ഞടിക്കാന്‍ വിക്കറ്റ് കാത്തുകളിച്ച രാഹുലിനെ ജോഫ്രാ ആര്‍ച്ചറാണ് പുറത്താക്കിയത്. 13ാം ഓവറില്‍ ആര്‍ച്ചറെ തിരിച്ചുകൊണ്ടുവന്ന സഞ്ജുവിന്റെ തീരുമാനമാണ് നിര്‍ണ്ണായകമായത്. രാഹുലിനേയും ഇതേ ഓവറില്‍ അഭിഷേക് പുറേലിനേയും പുറത്താക്കിയിരുന്നെങ്കില്‍ ഡല്‍ഹി കൂടുതല്‍ സമ്മര്‍ദ്ദത്തിലായേനെ.

എന്നാല്‍ സഞ്ജുവിനും ആര്‍ച്ചര്‍ക്കും പറ്റിയ പിഴവ് ഈ അവസരം നഷ്ടപ്പെടുത്തിയെന്ന് തന്നെ പറയാം. മധ്യ ഓവറുകളില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ അല്‍പ്പം തല്ലുവാങ്ങി. ഡല്‍ഹി നായകന്‍ അക്ഷര്‍ പട്ടേലിന്റെ പ്രകടനമാണ് രാജസ്ഥാന് അല്‍പ്പം ഷോക്കായത്. കടന്നാക്രമിച്ച അക്ഷര്‍ 14 പന്തില്‍ 34 റണ്‍സെടുത്താണ് മടങ്ങിയത്. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു അക്ഷറിന്റെ കാമിയോ.

Story first published: Wednesday, April 16, 2025, 21:22 [IST]
Other articles published on Apr 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+