For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ശ്രേയസ് ഞെട്ടി! സഞ്ജുവിന്റെ കിടു ക്യാപ്റ്റന്‍സി; പഞ്ചാബിനെ പഞ്ചറാക്കിയ നീക്കങ്ങളിതാ

മുല്ലാന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നായകനായുള്ള തിരിച്ചുവരവ് സഞ്ജു സാംസണ്‍ ആഘോഷമാക്കിയിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പിന് പൂട്ടിട്ട് 50 റണ്‍സിന്റെ ജയത്തോടെ സഞ്ജുവിന്റെ രാജസ്ഥാന്‍ ഞെട്ടിച്ചത്. പഞ്ചാബിന്റെ തട്ടകത്തിലായിരുന്നു ഈ ജയമെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്.

സഞ്ജു സാംസണ്‍ നായകനായി തിരിച്ചെത്തിയതിന്റെ എല്ലാ സന്തോഷവും രാജസ്ഥാന്‍ ടീമില്‍ പ്രകടമായിരുന്നു. ആധിപത്യം കാട്ടിത്തന്നെ ജയിക്കാന്‍ രാജസ്ഥാനായി. മോശം ഫോമിലായിരുന്ന താരങ്ങള്‍ മാച്ച് വിന്നറായി മാറുന്ന കാഴ്ചയാണ് കാണാനായത്. ചരിത്രത്തിലാദ്യമായാണ് മുല്ലാന്‍പുറില്‍ 200 റണ്‍സ് ഒരു ടീം നേടുന്നത് തന്നെ ഇതാദ്യമായാണ്. സമസ്ത മേഖലയിലും സഞ്ജുവിന്റെ ആധിപത്യം പ്രകടമായിരുന്നു. പഞ്ചാബിനെ തകര്‍ത്ത സഞ്ജുവിന്റെ മികച്ച മൂന്ന് നീക്കങ്ങളിതാ.

യശ്വസി ജയ്‌സ്വാളിന് ആത്മവിശ്വാസം നല്‍കി ഫോമിലെത്തിച്ചു

പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് സഞ്ജു സാംസണ്‍ തങ്ങളുടെ മാച്ച് വിന്നറായി പറഞ്ഞ താരമാണ് യശ്വസി ജയ്‌സ്വാള്‍. ആദ്യ മത്സരങ്ങളിലെ മോശം പ്രകടനം പ്രശ്‌നമല്ലെന്നും ജയ്‌സ്വാള്‍ നിര്‍ണ്ണായക സമയത്ത് ഞങ്ങള്‍ക്കായി ഫോം കണ്ടെത്തുമെന്നുമാണ് സഞ്ജു മത്സരത്തിന് മുമ്പ് പറഞ്ഞത്. ഇത് കൃത്യമാകുന്നതാണ് മത്സരത്തില്‍ കണ്ടത്. സഞ്ജുവിന് അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാതെ പോയപ്പോഴും കടന്നാക്രമിക്കാന്‍ ജയ്‌സ്വാളിനായി.

45 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ജയ്‌സ്വാളും സഞ്ജുവും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 89 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ടും സൃഷ്ടിച്ചു. ജയ്‌സ്വാളിന് ആത്മവിശ്വാസം നല്‍കി ഫോമിലേക്കെത്തിച്ചത് സഞ്ജുവാണെന്ന് നിസംശയം പറയാം. ബാറ്റിങ്ങിനിടെ പല തവണ ജയ്‌സ്വാളിനോട് സഞ്ജു സംസാരിക്കുന്നുണ്ടായിരുന്നു. ജയ്‌സ്വാളിനെപ്പോലെ തന്നെ ജോഫ്രാ ആര്‍ച്ചറും മികവ് കാട്ടിയതിന് പിന്നിലും സഞ്ജുവിന്റെ സ്വാധീനമുണ്ട്.

മോശം ഫോമിലുള്ള താരങ്ങളുടെ കഴിവില്‍ വിശ്വസിച്ച് സഞ്ജു നല്‍കുന്ന പിന്തുണ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അവര്‍ ഫോമിലേക്കെത്തുകയും ചെയ്യുന്നതാണ് കാണുന്നത്. എന്തായാലും ജയ്‌സ്വാളിന്റേയും ആര്‍ച്ചറിന്റേയും മികച്ച പ്രകടനത്തിന് പിന്നില്‍ സഞ്ജുവിന്റെ ക്യാപ്റ്റനെന്ന നിലയിലെ സ്വാധീനം വളരെ വലുതാണ്.

rajasthan royals rr vs pbks

റിയാന്‍ പരാഗിനെ മൂന്നാം നമ്പറില്‍ വിശ്വസിച്ചു

ആദ്യ രണ്ട് മത്സരത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച് ഫ്‌ളോപ്പായ താരമാണ് റിയാന്‍ പരാഗ്. എന്നാല്‍ ഇടത് വലത് കൂട്ടുകെട്ട് നിലനിര്‍ത്താന്‍ റിയാന്‍ പരാഗിനെ മൂന്നാം നമ്പറിലേക്ക് സഞ്ജു വീണ്ടും കൊണ്ടുവരികയായിരുന്നു. ഇത് ഫലം കാണുന്നതാണ് കണ്ടത്. പതിയെ തുടങ്ങിയ പരാഗ് പിന്നീട് താളം കണ്ടെത്തി ഗംഭീര പ്രകടനത്തോടെയാണ് കൈയടി നേടിയത്. 25 പന്തില്‍ 43 റണ്‍സോടെയാണ് പരാഗ് പുറത്താവാതെ നിന്നത്. മൂന്ന് വീതം സിക്‌സും ഫോറും പറത്താന്‍ പരാഗിന് സാധിച്ചു.

ഡെത്തോവറുകളിലടക്കം മോശമല്ലാത്ത പ്രകടനമാണ് പരാഗ് കാഴ്ചവെച്ചത്. സഞ്ജു നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ അല്‍പ്പം കൂടി ആത്മവിശ്വാസത്തോടെ കളിക്കാന്‍ റിയാന്‍ പരാഗിന് സാധിച്ചു. പരാഗിന്റെ കരുത്തില്‍ വിശ്വാസം അര്‍പ്പിച്ച സഞ്ജുവിന് തെറ്റിയില്ല. നായകന്റെ വിശ്വാസം കാത്ത് കളിക്കാന്‍ പരാഗിന് സാധിച്ചുവെന്ന് തന്നെ പറയാം. എന്തായാലും ഇപ്പോള്‍ രാജസ്ഥാന്‍ ടീമിന് പുതു ഉന്മേഷം തന്നെ ലഭിച്ചിരിക്കുകയാണ്.

ഇംപാക്ട് പ്ലെയറെ കൊണ്ടുവന്ന് ഞെട്ടിച്ചു

സഞ്ജു സാംസണിന്റെ മറ്റൊരു മികച്ച നീക്കം ഇംപാക്ട് പ്ലയറെ കളത്തിലിറക്കുന്നതിലാണ് കണ്ടത്. ആദ്യ ഓവറില്‍ ജോഫ്രാ ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് നേടി. പവര്‍പ്ലേയ്ക്കുള്ളില്‍ മാര്‍ക്കസ് സ്റ്റോയിണിസും പുറത്തായി. പവര്‍പ്ലേയ്ക്ക് തൊട്ടുപിന്നാലെ കുമാര്‍ കാര്‍ത്തികേയയെ ഇംപാക്ട് പ്ലയറായി സഞ്ജു ഇറക്കുകയായിരുന്നു. പ്രഭ്‌സിംറാനെ പുറത്താക്കിയാണ് കാര്‍ത്തികേയ മികവ് കാട്ടിയത്. സഞ്ജു ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുസരിച്ച് പദ്ധതി മെനഞ്ഞാണ് എതിരാളികളെ കുടുക്കിയത്.

മധ്യ ഓവറുകളില്‍ വനിന്‍ഡു ഹസരങ്കയേയും മഹേഷ് തീക്ഷണയേയും നന്നായി ഉപയോഗിച്ചു. ഗ്ലെന്‍ മാക്‌സ് വെല്‍, നിഹാല്‍ വദേര എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ നേടി. സന്ദീപ് ശര്‍മയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചതും സഞ്ജുവിന്റെ നായക മികവ് എടുത്തു കാട്ടുന്ന കാര്യമാണ്.

Story first published: Sunday, April 6, 2025, 6:29 [IST]
Other articles published on Apr 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+