Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഫോണ്‍ വലിച്ചെറിഞ്ഞ പരാഗ്!! ഫാന്‍സിനോടു സഞ്ജു ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഒരുപാട് മല്‍സരങ്ങളിലൊന്നും കളിച്ചിട്ടില്ലെങ്കിലും ആരാധക പിന്തുണയുടെ കാര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ വേറെ ലെവലാണെന്നു തന്നെ പറയാം. ഇതിഹാസ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമെല്ലാമുള്ള തരത്തില്‍ വലിയൊരു ആരാധകവൃന്ദം അദ്ദേഹത്തിനുണ്ട്. ഇതു സഞ്ജു കളിമിടുക്ക് കൊണ്ടു മാത്രം നേടിയെടുത്തതല്ല, മറിച്ച് കൡക്കളത്തിനു പുറത്തെ സൗമ്യമായ പെരുമാറ്റത്തില്‍ കൂടി പിടിച്ചുവാങ്ങിയത്.

ഇപ്പോഴിതാ ഐപിഎല്ലിനിടെ എന്തുകൊണ്ടാണ് ഇത്രയുമധികം പേര്‍ തന്നെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതെന്നു കാണിച്ചു തന്നിരിക്കുകയാണ് സഞ്ജു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഞായറാഴ്ച രാത്രി നടന്ന മല്‍സരത്തിന്റെ തലേദിവസമുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതേ കളിക്കു ശേഷം തന്നെ റോയല്‍സിന്റെ താല്‍ക്കാലിക ക്യാപ്റ്റനായ റിയാന്‍ പരാഗിന്റെ ജാഢ നിറഞ്ഞ പെരുമാറ്റം വലിയ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

ഐപിഎല്‍ ക്രൂയിലുള്ളവര്‍ കളിക്കു ശേഷം സെ്ല്‍ഫിയെടുക്കാന്‍ പരാഗിനെ സമീപിക്കുകയായിരുന്നു. ഇവരിലൊരാളുടെ മൊബൈലി്ല്‍ പരാഗ് തന്നെയാണ് സെല്‍ഫിയെടുത്തത്. അതു കഴിഞ്ഞയുടന്‍ ഫോണ്‍ അവര്‍ക്കു നേരെ ഏറിഞ്ഞു കൊടുത്ത് ജാഡയോടെ പോവുകയായിരുന്നു. അതിനിടെയാണ് എങ്ങനെയാണ് ആരാധകരോടു പെരുമാറേണ്ടതെന്നു സഞ്ജു കാണിച്ചു തന്നിരിക്കുന്നത്.

SANJU SAMSON

screenshot

സഞ്ജു ചെയ്തത് ഇങ്ങനെ

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിക്കു മുമ്പ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി തിരിച്ചു പോവാനിരിക്കെയാണ് ചില കൂട്ടി ആരാധകര്‍ ഓട്ടോഗ്രാഫിനായി സഞ്ജുവിനെ സമീപിച്ചത്. സര്‍, ഓട്ടോഗ്രാഫെന്നു പറഞ്ഞ് അവര്‍ മലയാളി താരത്തെ സമീപിക്കുകയായിരുന്നു. പരിശീലനത്തിനു ശേഷം ഒരുപാട് ക്ഷീണിതനായി സഞ്ജു മുറിയിലേക്കു തിരികെ പോവാനൊരുങ്ങവെയായിരുന്നു ഇത്.

ഉടന്‍ തന്നെ തന്റെ കൈകളിലുള്ള രണ്ടു ബാറ്റുകളും സഞ്ജു അടുത്തുണ്ടായിരുന്ന റോയല്‍സിനെ പരിശീലക സംഘത്തില്‍ പെട്ട ഒരാള്‍ക്കു കൈമാറുകയും ചെയ്തു. ഈ സമയത്താണ് ഓട്ടോഗ്രാഫ് വിളിച്ചു ചോദിച്ച രണ്ടു കുട്ടികള്‍ അല്‍പ്പം ദൂരെ നിന്നും ഗ്രൗണ്ടിലെ വേലിക്കരികിലേക്കു സഞ്ജുവിന്റെ ഓട്ടോഗ്രാഫിനായി ഓടിയെത്തിയത്.

രണ്ടു കുട്ടി ആരാധകര്‍ക്കു ഓട്ടോഗ്രാഫ് നല്‍കുന്ന സഞ്ജു സാംസണ്‍. വീഡിയോ കാണാം

വേഗം വാ, വേഗം വാ എന്നു കൂട്ടുകാരനോടു മറ്റെയാള്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഭൂരിഭാഗം ക്രിക്കറ്റര്‍മാരെയും പോലെ ക്ഷമയില്ലാതെ പെട്ടെന്നു അവിടം നിന്നും പോവാന്‍ ശ്രമിക്കാതെ തന്റെ ആരാധകരായ കുട്ടികള്‍ക്കായി കമ്പി വേലിക്കരികെ സഞ്ജു കാത്തുനില്‍ക്കുകയായിരുന്നു.

ഓടിയെത്തിയ കുട്ടികള്‍ സര്‍, പ്ലീസ് പ്ലീസെന്നു പറഞ്ഞ് ഓട്ടോഗ്രാഫിനായി റോയല്‍സിന്റെ പിങ്ക് ജഴ്‌സി കമ്പിവേലിക്കിടയിലൂടെ സഞ്ജുവിനു കൈമാറുകയും ചെയ്തു. ഒരു ഫോട്ടോയെടുക്കട്ടെയെന്നും ഇതിനിടെ ഇവരിലൊരാള്‍ അദ്ദേഹത്തിനോടു ചോദിക്കുന്നതും കാണാം. ഒന്നു ഇങ്ങോട്ടു നോക്കൂയെന്നു അഭ്യര്‍ഥിച്ചപ്പോള്‍ സഞ്ജു അതിനു തയ്യാറാവുകയും ചെയ്തു.

ഓട്ടോഗ്രാഫിനൊപ്പം തൊട്ടരികില്‍ നിന്നുള്ള ഫോട്ടോയും കൂടി ലഭിച്ചപ്പോള്‍ താങ്ക് യു സാറെന്നു പറഞ്ഞ് ആഹ്ലാദത്തോടെ തുള്ളിച്ചാടിയാണ് കുട്ടികള്‍ അവിടെ നിന്നും മടങ്ങിപ്പോയത്. ആരാധകരോടു സഞ്ജു കാണിക്കുന്ന സ്‌നേഹവും വിനയവും എത്ര മാത്രം വലുതാണെന്നു തെളിയിക്കാന്‍ ഈ വീഡിയോ തന്നെ ധാരാളമാണ്.

SANJU SAMSON

നായകനായി തിരിച്ചെത്തും

ഐപിഎല്ലിലെ ആദ്യത്തെ മൂന്നു കളിയിലും രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണ്‍ നയിച്ചിരുന്നില്ല. പകരം റിയാന്‍ പരാഗായിരുന്നു ക്യാപ്റ്റന്‍. വിക്കറ്റ്കീപ്പിങില്‍ എന്‍സിഎയുടെ ഭാഗത്തു നിന്നു ഫിറ്റ്‌നസില്‍ പച്ചക്കൊടി ലഭിക്കാതിരുന്നതു കാരണമായിരുന്നു ഇത്.

എന്നാല്‍ ഈ ശനിയാഴ്ച പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ ക്യാപ്റ്റനായി സഞ്ജു മടങ്ങിയെത്തുമെന്നാണ് വിവരം. ഫിറ്റ്‌നസില്‍ ക്ലിയറന്‍സ് ലഭിക്കുന്നതിനായി ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിക്കു ശേശം താരം എന്‍സിഎയിലേക്കു മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Tuesday, April 1, 2025, 6:29 [IST]
Other articles published on Apr 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+