For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആദ്യ മത്സരത്തില്‍ സഞ്ജു ഫിഫ്റ്റി നേടും, ഈ റെക്കോഡ് കള്ളം പറയില്ല; മറ്റാര്‍ക്കുമില്ല

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് ഐപിഎല്‍ ആവേശം ആരംഭിക്കുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ കപ്പ് ആര് നേടുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വരവ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ പിന്നീട് ഫൈനല്‍ കളിച്ചെങ്കിലും കപ്പിലേക്കെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ ടീം വലിയൊരു തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന് കീഴിലാണ് രാജസ്ഥാന്റെ പടയൊരുക്കം. എന്നാല്‍ പരിക്ക് രാജസ്ഥാന് വലിയ തലവേദന സൃഷ്ടിക്കുകയാണ്. നായകന്‍ സഞ്ജു സാംസണ് കൈവിരലിന് പൊട്ടലേറ്റിരിക്കുകയാണ്.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ രാജസ്ഥാനൊപ്പം ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് സഞ്ജു. ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ മറ്റാര്‍ക്കും നേടാനാവാത്ത ഒരു റെക്കോഡും സഞ്ജുവിനുണ്ട്. അത് എന്താണെന്ന് നോക്കാം.

ആദ്യ മത്സരങ്ങളില്‍ ഫിഫ്റ്റി ഉറപ്പ്

സഞ്ജു സാംസണിന്റെ കണക്കുകളിലേക്ക് വരുമ്പോള്‍ 2020 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ സീസണുകളിലേയും ആദ്യ മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. അവസാന അഞ്ച് സീസണിലേയും ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏക താരമാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്റെ തുടക്കം ഗംഭീരമാവുന്നതില്‍ സഞ്ജുവിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. 2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയായിരുന്നു രാജസ്ഥാന്റെ ആദ്യ മത്സരം.

sanju samson

32 പന്തില്‍ 74 റണ്‍സോടെയാണ് സഞ്ജു മിന്നിച്ചത്. 2021ലെ രാജസ്ഥാന്റെ ആദ്യ മത്സരം പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു. 63 പന്തില്‍ 119 റണ്‍സോടെയാണ് സഞ്ജു കൈയടി നേടിയത്. 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 27 പന്തില്‍ 55 റണ്‍സെടുത്തപ്പോള്‍ 2023ല്‍ ഹൈദരാബാദിനെതിരേ തന്നെ 32 പന്തില്‍ 55 റണ്‍സും നേടി. 2024ല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേയായിരുന്നു രാജസ്ഥാന്റെ ആദ്യ മത്സരം. 52 പന്തില്‍ 82 റണ്‍സ് നേടിയാണ് സഞ്ജു കസറിയത്.

പരിക്ക് സഞ്ജുവിനെ ചതിക്കുമോ?

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ പേസര്‍ ജോഫ്രാ ആര്‍ച്ചറുടെ പന്ത് കൈവിരലിന് കൊണ്ടാണ് സഞ്ജുവിന് പരിക്കേറ്റത്. വിരലിന് പൊട്ടലേറ്റതോടെ സഞ്ജുവിന് ഒരു മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഐപിഎല്ലിന് മുമ്പ് സഞ്ജുവിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. സഞ്ജുവിന്റെ കരിയറിലെ നിര്‍ണ്ണായക ഐപിഎല്ലാണ് വരാനിരിക്കുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സീറ്റ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം കസറണം.

എന്നാല്‍ പരിക്ക് സഞ്ജുവിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് താരം തന്നെയാണ് ജോഫ്രാ ആര്‍ച്ചര്‍. ഇത്തവണത്തെ ലേലത്തില്‍ രാജസ്ഥാന്‍ ടീമിലേക്കെത്തിച്ച ആര്‍ച്ചര്‍ സഞ്ജുവിനും രാജസ്ഥാനും വില്ലനായി മാറിയിരിക്കുകയാണ്. സഞ്ജുവിനെ നായകനായും ബാറ്റ്‌സ്മാനായും രാജസ്ഥാന് ആവശ്യമുണ്ട്. സഞ്ജുവിന്റെ അഭാവത്തില്‍ രാജസ്ഥാന് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിനും പരിക്ക്

രാജസ്ഥാന്‍ റോയല്‍സിനെ അലട്ടുന്നത് സഞ്ജു സാംസണിന്റെ പരിക്ക് മാത്രമല്ല. യശ്വസി ജയ്‌സ്വാളും പരിക്കിന്റെ പിടിയിലാണ്. രണ്ട് പേരും രാജസ്ഥാന്‍ റോയല്‍സിന്റെ നട്ടെല്ലുകളാണ്. അതുകൊണ്ടുതന്നെ രണ്ട് പേര്‍ക്കും ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കാതെ പോയാല്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും രാജസ്ഥാന്‍ റോയല്‍സിന് ഈ സീസണില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് നിസംശയം പറയാം.

Story first published: Tuesday, February 18, 2025, 13:07 [IST]
Other articles published on Feb 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+