Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വൈഭവിന്റ വെടിക്കെട്ട്, കണ്ണുതള്ളി സഞ്ജു!! പറഞ്ഞത് ഇങ്ങനെ, വീഡിയോ വൈറല്‍

ജയ്പൂര്‍: ഐപിഎല്ലിലെ അടുത്ത പോരാട്ടത്തില്‍ മിന്നുന്ന ഫോമിലുള്ള പഞ്ചാബ് കിങ്‌സിനെ നേരിടാവുള്ള പടയൊരുക്കക്കിലാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. പരിക്കു ഭേദമായി നായകന്‍ സഞ്ജു സാംസണ്‍ മടങ്ങിയെത്തുന്നുവെന്നതാണ് ഈ മല്‍സരത്തെ കൂടുതല്‍ സ്‌പ്യെലാക്കി മാറ്റുന്നത്. പരിക്കു കാരണം അവസാനത്തെ അഞ്ചു മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായിരുന്നു. തുടര്‍ന്നു റിയാന്‍ പാരാഗാണ് ഇവയില്‍ ടീമിനെ നയിച്ചത്.

റോയല്‍സിന്റെ നെറ്റ് സെഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടീമിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് കണ്ട് വണ്ടറടിച്ചു നില്‍ക്കുന്ന സഞ്ജുവിനെയും ഈ വീഡിയോയില്‍ കാണാം. ചില ഷോട്ടുകള്‍ക്കു അദ്ദേഹം ചില കമന്റുകളും പറയുന്നുണ്ട്.

SANJU SAMSON VAIBHAV

Screenshot: Rajasthanroyals

വൈഭവിന്റെ ബാറ്റിങ്

സഞ്ജു സാംസണിന്റെ അഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനിലേക്കു വരികയും കരിയറിലെ മൂന്നാമങ്കത്തില്‍ തന്നെ റെക്കോര്‍ഡ് സെഞ്ച്വറി കുറിക്കുകയുംചെയ്ത താരമാണ് വൈഭവ് സൂര്യവംശി. സഞ്ജു മടങ്ങിയെത്തിയാലും ഇനി ടീമില്‍ നിന്നും ഈ 14 കാരനെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. വെറും അഞ്ചു മല്‍സരങ്ങളില്‍ കൊണ്ട് തന്നെ ടീമിലെ സ്ഥിരാംഗമായി ബിഹാറില്‍ നിന്നുള്ള ഇടംകൈയന്‍ ബാറ്റര്‍ മാറിയിരിക്കുകയാണ്.

പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരുമായുള്ള സീസണിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും വൈഭവ് തന്നെ ഓപ്പണ്‍ ചെയ്യുമെന്നുറപ്പായിരിക്കുകയാണ്. ഇതോടെ തന്റെ ഓപ്പണിങ് പൊസിഷനില്‍ നിന്നും മാറി മൂന്നാം നമ്പറില്‍ സഞ്ജുവിനു കളിക്കേണ്ടതായി വരും. പീക്ക് സിനിമയെന്ന ക്യാപ്ഷനോടെയാണ് വൈഭവിന്റെ ബാറ്റിങ് നെറ്റ്‌സിനു പുറത്തു ആസ്വദിച്ചു നില്‍ക്കുന്ന സഞ്ജുവിന്റെ വീഡിയോ റോയല്‍സ് പങ്കു വച്ചിട്ടുള്ളത്.

നെറ്റ്‌സില്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് ആസ്വദിക്കുന്ന സഞ്ജു. വീഡിയോ കാണാം

നെറ്റ്‌സില്‍ ഏതു ബൗളര്‍ക്കെതിരേയാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്നു വീഡിയോയില്‍ വ്യക്തമല്ല, സഞ്ജുവിന്റെ ആംഗിളില്‍ നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പിന്നില്‍ ക്യാമറ വച്ച ശേഷം വൈഭവിന്റെ ഓരോ ഷോട്ടിനോടുമുള്ള സഞ്ജുവിന്റെ പ്രതികരണമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ആദ്യത്തെ ബോള്‍ പ്രതിരോധിച്ചായിരുന്നു വൈഭവിന്റെ തുടക്കം. ഇതു കണ്ട സഞ്ജു ബൗളറുടെ ഭാഗത്തേക്കു നോക്കി ചിരിക്കുന്നതു കാണാം.

എന്നാല്‍ അടുത്ത ബോളില്‍ വലിയ സിക്‌സറാണ് 14കാരന്‍ പറത്തിയത്. ആ ഇതില്‍ നിര്‍ത്തിക്കോ, വളരെ മികച്ചൊരു ഷോട്ടാണ് ഇതെന്നായിരുന്നു ഇതു കണ്ടതിനു ശേഷം ഹിന്ദിയില്‍ സഞ്ജുവിന്റെ വാക്കുകള്‍. തൊട്ടടുത്ത ബോള്‍ വൈഭവ് പ്രതിരോധിച്ചു.

അടുത്ത ബോളില്‍ ബൗളറുടെ തലയ്ക്കു മുകൡലൂടെയായിരുന്നു കൗമാര താരത്തിന്റെ വമ്പന്‍ ഷോട്ട്. ഇതിലേക്കു തന്നെ അല്‍പ്പസമയം നോക്കി നിന്നതിനു ശേഷം സിക്‌സെന്നു സഞ്ജു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്നു വൈഭവ് ബാറ്റിങ് നിര്‍ത്തിയപ്പള്‍ പരിശീലനത്തിനായി നെറ്റ്്‌സിലേക്കു സഞ്ജു കയറിയതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

തുടക്കം ഗംഭീരം

കഴിഞ്ഞ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ താരമാണ് വൈഭവ് സൂര്യവംശി. പക്ഷെ ഈ സീസണില്‍ താരത്തിനു അരങ്ങേറാന്‍ അവസരം ലഭിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ആദ്യത്തെ ഏഴു മല്‍സരങ്ങളിലും വൈഭവിനു ബെഞ്ചിലായിരുന്നു സ്ഥാനം. എന്നാല്‍ കഴിഞ്ഞ മാസം ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിക്കിടെ സഞ്ജു സാംസണിനു പരിക്കേറ്റതോടെ 14കാരന്റെ സമയം തെളിഞ്ഞു.

VAIBHAV SURYAVANSHI

ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അടുത്ത കളിയില്‍ വൈഭവിനു ടീമിലേക്കു നറുക്കും വീഴുകയായിരുന്നു. നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ച് ഗംഭീരമായിട്ടാണ് താരം തുടങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മൂന്നാമത്തെ കളിയില്‍ 35 ബോളില്‍ സെഞ്ച്വറിയോടെ വൈഭവ് ചരിത്രം കുറിക്കുകയും ചെയ്തു.

നിരവധി റെക്കോര്‍ഡുകളും ഇതോടെ താരം കടപുഴക്കി. 38 ബോളില്‍ 11 സിക്‌സറും ഏഴു ഫോറുമടക്കം 101 റണ്‍സാണ് വൈഭവ് വാരിക്കൂട്ടിയത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 209.45 സ്‌ട്രൈക്ക് റേറ്റില്‍ 155 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Thursday, May 15, 2025, 6:37 [IST]
Other articles published on May 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+