For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഫിഫ്റ്റിയോ, സെഞ്ച്വറിയോ? സഞ്ജുവിനെ എസ്ആര്‍എച്ചിന് ഭയം!! ഇതാ കാരണം

ഐപിഎല്ലില്‍ സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യ അങ്കത്തിനു കച്ചമുറുക്കി കഴിഞ്ഞു. ഞായറാഴ്ച രാത്രി നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് റോയല്‍സിന്റെ പിങ്ക് ആര്‍മി കൊമ്പുകോര്‍ക്കുക. കഴിഞ്ഞ സീസണിലെ രണ്ടാം ക്വാളിഫയര്‍ മല്‍സരത്തിന്റെ റീപ്ലേ കൂടിയാണിത്. അന്നു റോയല്‍സിനെ വീഴ്ത്തിയാണ് എസ്ആര്‍എച്ച് ഫൈനലിലേക്കു മുന്നേറിയത്.

അന്നത്തെ പരാജയത്തിനു എസ്ആര്‍എച്ചിനോടു അവരുടെ കാണികള്‍ക്കു മുന്നില്‍ പകരം ചോദിക്കാനുള്ള സുവര്‍ണാവസരമാണ് റോയല്‍സിനു ലഭിച്ചിരിക്കുന്നത്. സഞ്ജുവിനും കൂട്ടര്‍ക്കും ഇതിനു സാധിക്കുമോയെന്നു മാത്രമാണ് ഇനി കാത്തിരുന്നു കാണേണ്ടത്. റോയല്‍സുമായുള്ള മല്‍സരത്തതില്‍ എസ്ആര്‍എച്ച് ഏറ്റവും ഭയപ്പെടുന്നയാള്‍ നായകന്‍ സഞ്ജു തന്നെയായിരിക്കും. ഇതിന്റെ കാരണത്തെക്കുറിച്ച് അറിയാം.

SANJU SAMSON

സഞ്ജുവിന്റെ റെക്കോര്‍ഡ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള ഗംഭീര റെക്കോര്‍ഡാണ് സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടാക്കി മാറ്റുന്നത്. നേരത്തേ അവര്‍ക്കെതിരേ കളിച്ചപ്പോഴെല്ലാം ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനമാണ് മലയാളി താരം കാഴ്ചവച്ചിട്ടുള്ളത്. ഇതുവരെ 23 മല്‍സങ്ങളിലാണ് എസ്ആര്‍എച്ചിനെതിരേ സഞ്ജു വിവിധ സീസണുകളിലായി കളിച്ചിട്ടുള്ളത്.

Take a Poll

ഇവയില്‍ നിന്നും 44.50 ശരാശരിയില്‍ 136.68 സ്‌ട്രൈക്ക് റേറ്റില്‍ 803 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയിട്ടുള്ള 102 റണ്‍സുമാണ്. ഈ കണക്കുകള്‍ തന്നെയാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ എസ്ആര്‍എച്ചിനെ ഭയപ്പെടുത്തുന്നത്. വീണ്ടുമൊരു സ്‌ഫോടനാത്മക ഇന്നിങ്‌സുമായി അദ്ദേഹം തങ്ങളുടെ അന്തകമാവുമോയെന്ന ഭീതിയിവാണ് ഓറഞ്ച് ആര്‍മി.

പരിക്കിനെ തോല്‍പ്പിച്ച് തിരിച്ചെത്തി

കൈവിരലിനേറ്റ പരിക്കിനെ തോല്‍പ്പിച്ച് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് ടീമിനോടൊപ്പം സഞ്ജു സാംസണ്‍ ചേര്‍ന്നു കഴിഞ്ഞു. ചൂണ്ടുവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ശേഷം അദ്ദേഹം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. ഐപിഎല്ലിലെ ആദ്യ മല്‍സരത്തിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു അദ്ദേഹം.

എന്‍സിഎയുടെ ക്ലിയറന്‍സ് ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം റോയല്‍സ് ടീമിനോടൊപ്പം സഞ്ജുവും ചേര്‍ന്നിരിക്കുന്നത്. ബാറ്റിങില്‍ അദ്ദേഹം എന്‍സിഎയില്‍ ഫിറ്റനസ് കടമ്പ പിന്നിട്ടെങ്കിലും വിക്കറ്റ് കീപ്പിങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

എസ്ആര്‍എച്ചുമായുള്ള കളിയില്‍ സഞ്ജു വിക്കറ്റ് കീപ്പിങില്‍ നിന്നും മാറി നിന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ പകരം യുവതാരം ധ്രുവ് ജുറേലായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കുക.

SANJU SAMSON

റോയല്‍സിനു വേണ്ടി കഴിഞ്ഞ സീസണ്‍ വവരെ മൂന്നാം നമ്പറിലായിരുന്നു സഞ്ജു ബാറ്റ് വീശിയത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ ഓപ്പണറുടെ റോളില്‍ കാണാന്‍ സാധിക്കും. കാരണം നേരത്തേ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായിരുന്ന ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ടീം വിട്ടു കഴിഞ്ഞു. പകരം അദ്ദേഹത്തിന്റെ റോളിലാണ് സഞ്ജു ഓപ്പണിങ് റോളിലെത്തുക.

സമീപകാലത്തു ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ടി20കളിലെല്ലാം അദ്ദേഹം ഓപ്പണറായാണ് കളിച്ചത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നീ മൂന്നു ടീമുകള്‍ക്കെതിരേ തുടര്‍ച്ചായി സഞ്ജു ഓപ്പണറായി ബാറ്റ് വീശുകയും ചെയ്തു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള പരമ്പരകളില്‍ മൂന്നു സെഞ്ച്വറികളും അദ്ദേഹം വാരിക്കൂട്ടിയിരുന്നു. റോയല്‍സിലും ഓപ്പണിങ് റോള്‍ ഏറ്റെടുക്കാന്‍ സഞ്ജുവിനു ധൈര്യം നല്‍കുന്നതും ഈ പ്രകടനങ്ങളാണ്.

Story first published: Tuesday, March 18, 2025, 12:02 [IST]
Other articles published on Mar 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+