For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വൈഭവിന്റെ വെടിക്കെട്ടിനു പിന്നില്‍ സഞ്ജു!! ഇതാണ് ക്യാപ്റ്റന്‍, സഹായിച്ചത് ഇങ്ങനെ

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സനെതിരേ വിജയത്തിന്റെ വക്കില്‍ നിന്നും തോല്‍വിയിലേക്കു വീണെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവ് കൗമാര താരം വൈഭവ് സൂര്യവന്‍ഷിയുടെ തീപ്പൊരി പ്രകടനമാണ്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വരവറിയിക്കാന്‍ 14 കാരനായ ഇടംകൈയന്‍ ബാറ്റര്‍ക്കു സാധിച്ചു. ഓപ്പണറായെത്തിയ ശേഷം ഇംപാക്ടുള്ള ഇന്നിങ്‌സ് കളിച്ചാണ് വൈഭവ് ക്രീസ് വിട്ടത്.

വെറും 20 ബോളില്‍ 34 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. മൂന്നു സിക്‌സറുകളും രണ്ടു ഫോറുകളും വൈഭവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റി കുറിച്ചേക്കുമെന്നു കരുതിയെങ്കിലും സ്റ്റംപ് ചെയ്യപ്പെട്ട് താരം പുറത്താവുകയായിരുന്നു. യഥാര്‍ഥത്തില്‍ ഈ കളിയില്‍ വൈഭവിന്റെ ഇടിവെട്ട് ഇന്നിങ്‌സിനു പിന്നില്‍ പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണാണ്. എങ്ങനെയാണ് അദ്ദേഹം കൗമാര താരത്തെ സഹായിച്ചതെന്നറിയാം.

VAIBHAV SANJU

ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയില്‍ ഓപ്പണറായെത്തി വൈഭവ് സൂര്യവന്‍ഷി കത്തിക്കയറിയത് നായകന്‍ സഞ്ജു സാംസണിന്റെ ബാറ്റ് കൊണ്ടാണെന്നതാണ് കൗതുകകരമായ കാര്യം. മല്‍സരത്തിനു മുമ്പാണ് എസ്എസ് ബ്രാന്‍ഡിലുള്ള തന്റെ ബാറ്റ് 14കാരനു അദ്ദേഹം സമ്മാനിച്ചത്. ഐപിഎല്ലില്‍ നേരത്തേ ഇതേ ബാറ്റ് കൊണ്ട് പല അഗ്രസീവ് ഇന്നിങ്‌സുകളും സഞ്ജു കളിച്ചിട്ടുണ്ട്. അതു വൈഭവിന്റെ കൈകളിലേക്കു വന്നപ്പോഴും പതിവു തെറ്റിച്ചില്ല.

സ്വന്തം ബാറ്റ് വിട്ടുകൊടുക്കുക മാത്രമല്ല, ഈ മല്‍സരത്തില്‍ കളിക്കാതിരുന്നിട്ടും വൈഭവിനു ആത്മവിശ്വാസവും ധൈര്യവും നല്‍കി സഞ്ജു കൂടെ തന്നെയുണ്ടായിരുന്നു. റണ്‍ചേസില്‍ ബാറ്റിങിനു ഇറങ്ങും മുമ്പ് വൈഭവിനു അരികില്‍ ഇരുന്ന് താരത്തെ കൂളാക്കി മാറ്റിയത് അദ്ദേഹാണ്.

ഇതാദ്യമായല്ല സ്വന്തം ബാറ്റ് ഒരു ടീമംഗത്തിനു നല്‍കി സഞ്ജു യഥാര്‍ഥ ക്യാപ്റ്റന്‍ എങ്ങനെയാവണമെന്നു തെളിയിക്കുന്നത്. ഇപ്പോള്‍ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നു കൊണ്ടിരിക്കുന്ന റോയല്‍സിന്റെ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനും തുടക്കകാലത്തു മലയാളി താരം ഈ തരത്തില്‍ തന്റെ ബാറ്റ് നല്‍കി കൈയടി നേടിയിരുന്നു.

റെക്കോര്‍ഡിട്ട് വൈഭവ്

രാജസ്ഥാന്‍ റോയസല്‍സിനായി ഈ മല്‍സരത്തില്‍ കളിക്കാനിങ്ങിയതോടെ ഒരു വമ്പന്‍ റെക്കോര്‍ഡും വൈഭവ് സൂര്യവന്‍ഷി അര്‍ഹനായിരുന്നു. 18 വര്‍ഷത്തെ ടൂര്‍ണമെന്റില്‍ കൡച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് ബിഹാറില്‍ നിന്നുള്ള ഈ വണ്ടര്‍കിഡ് മാറിയത്. 14 വയസ്സും 23 ദിവസവും മാത്രം പ്രായുള്ളപ്പോഴാണ് വൈഭവ് ഈ മല്‍സരത്തില്‍ റോയല്‍സിനായി അരങ്ങറിയത്.

VAIBHAV SURYAVANSHI

നേരത്തേ പ്രയസ് ബര്‍മന്റെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. 2019ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കാനിറങ്ങിയപ്പോള്‍ 16 വയസ്സും 157 ദിവസവുമായിരുന്നു. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന ഈ റെക്കോര്‍ഡാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വൈഭവ് പഴങ്കഥയാക്കിയിരിക്കുന്നത്.

കന്നി മല്‍സരത്തിലെ ആദ്യത്തെ ബോളില്‍ തന്നെ സിക്‌സര്‍ പായിച്ചുകൊണ്ടാണ് ഐപിഎല്ലിലേക്കു വൈഭവ് വരവറിയിച്ചത്. ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ ബോളിലാണ് താരത്തിനു സ്‌ട്രൈക്ക് ലഭിച്ചത്. കവര്‍ ഏരിയക്കു മുകളിലൂടെ വൈഭവ് ഈ ബോളിനെ സിക്‌റിലേക്കു ഇടിച്ചു പറത്തുകയായിരുന്നു. അടുത്ത ബോളില്‍ താരം സിംഗിളെടുക്കുകയും ചെയ്തു.

ആവേശ് ഖാനെറിഞ്ഞ രണ്ടാമത്തെ ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടകും വൈഭവായിരുന്നു. സിക്‌സറുമായാണ് പേസറെ 14 കാരന്‍ വരവേറ്റത്. ലോങ്ഒാണിനു മുകളിലൂടെയാണ് ഇത്തവണ ബോള്‍ ചീറിപ്പാഞ്ഞത്.

Story first published: Sunday, April 20, 2025, 7:39 [IST]
Other articles published on Apr 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+