Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അന്ന് 18.5 കോടി, ഇന്ന് 2.4 കോടി!! കറെന്‍ ഇത്ര ചീപ്പോ? കോളടിച്ചത് ചെന്നൈക്ക്

ജിദ്ദ: ഐപിഎല്ലിന്റെ ചരിത്രത്തിലെ വിലയേറിയ താരത്തില്‍ നിന്നും നേരെ താഴക്കേു കുപ്പുകുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍. 2023ലെ ലേലത്തില്‍ 18.50 കോടി രൂപയുമായി ചരിത്രം കുറിച്ച താരമാണ് അദ്ദേഹം. പഞ്ചാബ് കിങ്‌സാണ് അന്നു കറെനെ മോഹവിലയ്ക്കു വാങ്ങിയത്. അവസാന ലേലത്തില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്് 24.75 കോടിയുമായി ഈ റെക്കോര്‍ഡ് തകര്‍ക്കുന്നതു വരെ കറെനായിരുന്നു തലപ്പത്ത്.

എന്നാല്‍ ഈ മെഗാ ലേലത്തില്‍ അദ്ദേഹത്തിന്റെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ് വെറും 2.4 കോടി രൂപയ്ക്കു അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കറെനെ സ്വന്തമാക്കിയത്. സിഎസ്‌കെയിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം വരവ് കൂടിയായിരുന്നു ഇത്.

SAM CURRAN

ഡിമാന്റ് കുറഞ്ഞു

മെഗാ ലേലത്തില്‍ രണ്ടു കോടി രൂപയായിരുന്നു സാം കറെന്റെ അടിസ്ഥാന വില. ഒരു സമയത്തു ടി20യിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായിരുന്ന അദ്ദേഹത്തിനു ലേലത്തില്‍ ഡിമാന്റുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഫ്രാഞ്ചൈസികള്‍ കറെനു വേണ്ടി കാര്യമായ താല്‍പ്പര്യം കാണിച്ചില്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മാത്രമേ അദ്ദേഹത്തിനു രംഗത്തു വന്നുള്ളൂ. സിഎസ്‌കെ ആദ്യം കറെനായി താല്‍പ്പര്യം കാണിച്ചപ്പോള്‍ എല്‍എസ്ജി 2.2 കോടി വിളിച്ചു. ഇതോടെ സിഎസ്‌കെ ഇതു 2.4 കോടിയാക്കി ഉയര്‍ത്തി.

ലേലം ഉറപ്പിക്കാനിരിക്കെ പഞ്ചാബ് കിങ്‌സ് ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിക്കുന്നുണ്ടോയെന്നു തിരക്കിയെങ്കിലും അവര്‍ നോ പറഞ്ഞു. ഇതോടെയാണ് പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറഞ്ഞ തുകയ്ക്കു കറെനെ സിഎസ്‌കെ കൈക്കലാക്കിയത്.

ഐപിഎല്‍ കരിയര്‍

2019ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് സാം കറെന്‍. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹത്തെ 2020ലെ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. രണ്ടു സീസണുകള്‍ കറെന്‍ അവര്‍ക്കായി കളിക്കുകയും ചെയ്തു. പരിക്കു കാരണം 2022ലെ സീസണ്‍ കറെനു നഷ്ടമായി.

എന്നാല്‍ 2023ല്‍ ഏറ്റവും വിലയേറിയ താരമായാണ് കറെന്‍ തിരിച്ചുവരവ് നടത്തിത്. കഴിഞ്ഞ രണ്ടു സീസണുകളിലും അദ്ദേഹം പഞ്ചാബിന്റെ കുപ്പായമണിഞ്ഞു. കഴിഞ്ഞ സീസണിലാവട്ടെ പരിക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ കുറച്ചു മല്‍സരങ്ങളില്‍ പുറത്തായപ്പോള്‍ ടീമിനെ നയിച്ചതും കറെനായിരുന്നു.

ഐപിഎല്ലില്‍ ഇതുവരെ 59 മല്‍സരങ്ങളില്‍ കറെന്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 136.48 സ്‌ട്രൈക്ക് റേറ്റില്‍ 883 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അഞ്ചു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. അവസാന രണ്ടു സീസണുകളില്‍ പഞ്ചാബിനായി 276, 270 റണ്‍സും കറെന്‍ നേടിയിട്ടുണ്ട്. ബൗളിങെടുത്താല്‍ 58 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Monday, November 25, 2024, 16:19 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+