Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റുതുരാജിനെക്കൊണ്ട് താങ്ങില്ല!! ദുരന്തം ക്യാപ്റ്റന്‍സി, പഞ്ചാബിനെ ജയിപ്പിച്ചു?

ചണ്ഡീഗഡ്: ഐപിഎല്ലിന്റെ 18ാം സീസണില്‍ ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്കു കൂപ്പുകുത്തുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സീസണില്‍ തുടര്‍ച്ചയായ നാലാമത്തെ പരാജയമാണ് അവര്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. പഞ്ചാബ് കിങ്‌സിനോടു അവരുടെ തട്ടകത്തില്‍ 18 റണ്‍സിന്റെ തോല്‍വിയാണ് ചെന്നൈക്കു നേരിട്ടത്.

പഞ്ചാബ് നല്‍കിയ 220 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ചെന്നൈ പൊരുതിയെങ്കിലും അഞ്ചു വിക്കറ്റിനു 201 റണ്‍സുമായി കളി അവസാനിപ്പിക്കുകയായിരുന്നു.ചെ ന്നൈയുടെ ഈ പരാജയത്തിനു കാരണക്കാരന്‍ നായകന്‍ റുതുരാജ് ഗെയ്ക്വാദാണെന്നു പറയാം.

ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം കാണിച്ചിട്ടുള്ള മണ്ടത്തരങ്ങളാണ് ടീമിനെ മറ്റൊരു തോല്‍വിയിലേക്കു തള്ളിയിട്ടത്. പഞ്ചാബിനെ ജയിപ്പിക്കാന്‍ റുതുരാജ് ചെയ്്തിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

RUTRAJ GAIKWAD

പഞ്ചാബിനെ പൂട്ടാനായില്ല

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജ് ഗെയ്ക്വാദ കുറേക്കൂടി മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ പഞ്ചാബ്് കിങ്‌സിനു ഒരിക്കലും ആറു വിക്കറ്റിനു 219 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിക്കില്ല. കാരണം ഒരു സമയത്തു പഞ്ചാബ് അഞ്ചു വിക്കറ്റിനു 83 റണ്‍സിലേക്കു തകര്‍ന്നിരുന്നു. അവിടെ നിന്നാണ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 219 വരെയെത്തിയത്.

എട്ടാം ഓവറില്‍ തന്നെ പഞ്ചാബ് അഞ്ചു വിക്കറ്റിനു 83 റണ്‍സിലേക്കു വീണിരുന്നു. ഈ സമയത്തു തന്റെ മികച്ച ബൗളര്‍മാരെ കൊണ്ടുവന്ന് പഞ്ചാബിനെ വരിഞ്ഞു കെട്ടുകയായിരുന്നു റുതുരാജ് ചെയ്യേണ്ടിയിരുന്നത്. ഈ സീസണിലെ ഇതുവരെയുള്ള പ്രകടനം പരിഗണിക്കുമ്പോള്‍ അഫ്ഗാനിസ്താന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് സിഎസ്‌കെയുടെ ബെസ്റ്റ്. അതിനാല്‍ അദ്ദേഹത്തെ ഉടന്‍ ബൗളിങില്‍ പരീക്ഷിക്കേണ്ടയിരുന്നു.

പക്ഷെ 11ാം ഓവര്‍ വരെ നൂറിനെ റുതുരാജ് വൈകിപ്പിക്കുകയായിരുന്നു. മാത്രമല്ല, ആദ്യ രണ്ടോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത രവീന്ദ്ര ജഡേജയെ ഒമ്പതാം ഓവറിനു ശേഷം അദ്ദേഹം പിന്‍വലിച്ചതും മറ്റൊരു മണ്ടത്തരമാണ്. മൂന്നോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത ആര്‍ അശ്വിനു തുടരെ നാലാം ഓവര്‍ നല്‍കിയതും ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജിന്റെ ഭാഗത്തു നിന്നും സംഭവിച്ച അബദ്ധമാണ്. മൂന്നു സിക്‌സറടക്കം 20 റണ്‍സാണ് അദ്ദേഹം വാരിക്കോരി നല്‍കിയത്.

CSK

ബൗളര്‍മാരെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതില്‍ മാത്രമല്ല ഫീല്‍ഡിങ് ക്രമീകരണത്തിലും റുതുരാജ് അബദ്ധങ്ങള്‍ കാണിച്ചു. ലോങ്ഓഫ്, ലോങ്ഓണ്‍ ഏരിയകളില്‍ സാധാരണയായി ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെയാണ് ക്യാപ്റ്റന്‍മാര്‍ നിര്‍ത്താറുള്ളത്. പക്ഷെ റുതുരാജിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്.

73 റണ്‍സില്‍ നില്‍ക്കെ പഞ്ചാബിന്റെ സെഞ്ച്വറി വീരന്‍ പ്രിയാന്‍ഷ് ആര്യ പുറത്താവേണ്ടതായിരുന്നു. എന്നാല്‍ ലോങ്ഓഫില്‍ ബൗണ്ടറി ലൈനിന് അരികെ അദ്ദേഹത്തിന്റെ ക്യാച്ചെടുത്ത ശേഷം ചെന്നൈ പേസര്‍ മുകേഷ് ചൗധരി ബൗണ്ടറി ലൈനില്‍ ചവിട്ടുകയായിരുന്നു.

ഇതേ തുടര്‍ന്നു വിക്കറ്റ് ലഭിക്കുന്നതിനു പകരം സിക്‌സര്‍ വഴങ്ങേണ്ടിയും വന്നു. ഈ കളിയില്‍ ചെന്നൈ ബൗളര്‍മാരില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞത് ജഡേജയാണ്. മൂന്നോവറില്‍ 18 റണ്‍സിനു ഒരു വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടും എന്തുകൊണ്ട് നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ റുതുരാജ് അനുവദിച്ചില്ലെന്നതും ചോദ്യചിഹ്നമാണ്.

Story first published: Tuesday, April 8, 2025, 23:56 [IST]
Other articles published on Apr 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+