For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ജയ്‌സ്വാള്‍ ഈസ് ബാക്ക്!! ബാറ്റിങില്‍ ക്ലിക്കായതെങ്ങനെ? കോപ്പിയടിച്ചത് സഞ്ജുവിനെ

ചണ്ഡീഗഡ്: സഞ്ജു സാംസണിനു കീഴില്‍ ഐപിഎല്ലിന്റെ 18ാം സീസിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു മികച്ച തുടക്കമാണ് പഞ്ചാബ് കിങ്‌സിനെതിരേ ലഭിച്ചിരിക്കുന്നത്. പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ ടോസ് നഷ്ടമായ ശേഷം ബാറ്റിങിനു അയപ്പെട്ടറോയല്‍സ് 13 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റിനു 122 റണ്‍സെടുത്തിട്ടുണ്ട്.

67 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും 10 റണ്‍സ് നേടിയ റിയാന്‍ പരാഗുമാണ് ഇപ്പോള്‍ ക്രീസില്‍. 38 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണാണ് പുറത്തായത്. ഈ സീസിണില്‍ ജയ്‌സ്വാളിന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കൂടിയാണ് ഈ മല്‍സരത്തിലേത്. നേരത്തേ കളിച്ച മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു.

ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും ജയ്‌സ്വാള്‍ നേരിട്ടു. വ്യക്തിപരമായ ചില പ്രശനങ്ങളാണ് താരത്തിന്റെ മോശം പ്രകടനത്തിനു പിന്നിലെന്നും പലും ചൂണ്ടിക്കാട്ടി. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവയിലേക്കു ജയ്‌സ്വാള്‍ കൂടുമാറുകയാണെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു.

YASHASVI JAISWAL

ജയ്‌സ്വാളിന്റെ ബാറ്റിങ്

ഈ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും കണ്ട യശസ്വി ജയ്‌സ്വാളിനെയല്ല പഞ്ചാബ് കിങ്‌സിനെതിരേ കണ്ടത്. ക്രീസിലെത്തിയാല്‍ ആദ്യത്തെ കുറച്ചു ബോളുകള്‍ക്കു ഷശേഷം റിസ്‌കി ഷോട്ടുകള്‍ കളിക്കാറുള്ള താരമാണ് അദ്ദേഹം. ഇതു കാരണമാണ് സീസണിലെ ആദ്യ മൂന്നു കളിയിലും ജയ്‌സ്വാളിനു ബാറ്റിങില്‍ ക്ലിക്കാനാവാതെ പോയത്.

തന്റെ ഈ ബാറ്റിങ് സമീപനം വിജയിക്കുന്നില്ലെന്നു കണ്ടതോടെ പഞ്ചാബിനെതിരേ അദ്ദേഹം ശൈലി മാറ്റുകയും ചെയ്തു. റോയല്‍സ് ക്യാരപ്റ്റന്‍ സഞ്ജു സാംസണിന്റെ ഇപ്പോഴത്തെ ശൈലയിയും ഇതു തന്നെയാണ്. കഴിഞ്ഞ സീസണ്‍ മുതലാണ് അദ്ദേഹം അമിത അഗ്രസീവ് സമീപനം വിട്ട് കൂടുതല്‍ ശ്രദ്ധയോടെ കളിക്കുകയെന്ന ശൈലി പിന്തുടര്‍ന്നത്. ഇതു വലിട വിജയമാവുകയും ചെയ്തു.

തന്റെ നായകനെ കോപ്പിയടിച്ചാണ് ജയ്‌സ്വാള്‍ ഇപ്പോള്‍ ബാറ്റിങില്‍ താളം വീണ്ടെടുത്തിരിക്കുന്നത്. പഞ്ചാബിനെതിരേ ഓപ്പണറായി ക്രീസിലെത്തിയ ശേഷം സഞ്ജുവിനേക്കാള്‍ സ്ലോ ആയിട്ടാണ് ജയ്‌സ്വാള്‍ തുടങ്ങിയത്. ആദ്യത്തെ എട്ടു ബോൡല്‍ വെറും നാലു റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. മറുഭാഗത്തു അപ്പോള്‍ സഞ്ജു നാലു ബോൡ എട്ടു റണ്‍സെടുത്തിരുന്നു. 12ാമത്തെ ബോളിലാണ് ജയ്‌സ്വാള്‍ തന്റെ ആദ്യ ഫോറടിച്ചത്.

SANJU JAISWAL

ആദ്യത്തെ സിക്‌സര്‍ വന്നതാവട്ടെ 15ാമത്തെ ബോളിലുമായിരുന്നു. തൊട്ടടുത്ത ബോളില്‍ വീണ്ടുമൊരു സിക്‌സറും താരം കണ്ടെത്തി. അനാവശ്യ റിസ്‌കുകള്‍ക്കൊന്നും തുനിയാതെ മോശം ബോളുകള്‍ക്കു വേണ്ടി കാത്തിരുന്ന ശേഷം ജയ്‌സ്വാള്‍ ഷോട്ടുകള്‍ പായിക്കുകയായിരുന്നു. ജയ്‌സ്വാളിന്റെ ഈ മാറിയ സമീപനമാണ് ഓപ്പണിങ് വിക്കറ്റില്‍ സഞ്ജുവിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ റോല്‍സിനെ സഹായിച്ചത്.

89 റണ്‍സ് ആദ്യ വിക്കറ്റില്‍ ഈ ജോടി നേടി. 11ാം ഓവറിലെ രണ്ടാമത്തെ ബോളിലാണ് സഞ്ജു പുറത്തായത്. 39 ബോളുകളിലാണ് ജയ്സ്വാള്‍ തന്റെ ഫിഫ്റ്റി കണ്ടെത്തിയത്. ഐപിഎല്ലില്‍ താരത്തിന്റെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയും കൂടിയാണിത്.

Story first published: Saturday, April 5, 2025, 20:41 [IST]
Other articles published on Apr 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+