Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ജിടി കടക്കുക കടുപ്പം!! റോയല്‍സില്‍ 3 മാറ്റം വേണം, ഇല്ലെങ്കില്‍ പണിയുറപ്പ്; ബെസ്റ്റ് 11

അഹമ്മദാബാദ്: സഞ്ജു സാംസണ്‍ ക്യാപ്റ്റനായി വന്നതോടെ ഐപിഎല്ലില്‍ സടകുടഞ്ഞെഴുന്നേറ്റ രാജസ്ഥാന്‍ റോയല്‍സ് ടീം അടുത്ത അങ്കത്തിനു കച്ച മുറുക്കുകയാണ്. ബുധനാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന അഞ്ചാം റൗണ്ടില്‍ മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിന്റെ എതിരാളികള്‍.

ശുഭ്മന്‍ ഗില്ലിനു കീഴില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജിടിയെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തുകയെന്നത് റോയല്‍സിനു കടുപ്പം തന്നെയാിരിക്കും. മാത്രമല്ല കണക്കുകളും അവര്‍ക്കെതിരാണ്. ഇതുവരെ ആറു തവണ ജിടിയുമായി ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും റോയല്‍സ് തോറ്റിരുന്നു. ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്

പഞ്ചാബ് കിങ്‌സിനെ അവസാന കളിയില്‍ 50 റണ്‍സിനു തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് സഞ്ജുവും സംഘവും അഹമ്മദാബാദിലെത്തുക. പക്ഷെ പഞ്ചാബിനെതിരായ കളിയില്‍ പരീക്ഷിച്ച ടീം കോമ്പിനേഷനില്‍ റോയല്‍സ് മൂന്നു മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ജിടിക്കെതിരായ എവേ മല്‍സരത്തില്‍ റോയല്‍സിന്റെ ബെസ്റ്റ് ടീം കോമ്പിനേഷന്‍ ഏതാണെന്നു നമുക്കു പരിശോധിക്കാം.

SANJU JAISWAL

ടോപ്പ് ത്രീ മാറണം

പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ പരീക്ഷിച്ച ടോപ്പ് ത്രീയില്‍ തീര്‍ച്ചയായും ഒരു മാറ്റം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് വരുത്തിയേ തീരൂ. ഇല്ലെങ്കില്‍ അതു വലിയ തിരിച്ചടിയായ മാറിയേക്കാനും സാധ്യതയുണ്ട്. റോയല്‍സിന്റെ ഒാപ്പിണിങ് കോമ്പിനേഷനില്‍ മാറ്റം ആവശ്യമില്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും തന്നെ ഓപ്പണിങില്‍ തുടരേണ്ടത് ആവശ്യമാണ്.

കഴിഞ്ഞ മല്‍സരത്തില്‍ റോയല്‍സിന്റെ ജയത്തിനു അടിത്തറയിട്ടത് ഓപ്പണിങ് ജോടികളായിരുന്നു. 89 റണ്‍സ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. 62 ബോളുകളിവാണിത്. സഞ്ജു 38 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ജയ്‌സ്വാള്‍ 66 റണ്‍സും അടിച്ചെടുത്തു. സീസണില്‍ താരത്തിന്റെ ആദ്യ ഫിഫ്റ്റി കൂടിയാണിത്.

മൂന്നാം നമ്പറില്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെയാണ് റോയല്‍സ് പരീക്ഷിച്ചത്. ആദ്യത്തെ 12-13 ബോളുകളില്‍ റണ്ണെടുക്കാന്‍ പാടുപെട്ട അദ്ദേഹം പിന്നീട് പുറത്താവാതെ 43 റണ്‍സ് സ്‌കോര്‍ ചെയ്തു. പരാഗിന്റെ ബെസ്റ്റ് പൊസിഷന്‍ ഇതല്ല. നാലാം നമ്പറിലാണ് അദ്ദേഹത്തിനു കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക. കഴിഞ്ഞ സീസണില്‍ 550 പ്ലസ് റണ്‍സുമായി പരാഗ് ടീമിന്റെ ടോപ്‌സ്‌കോററായതും നാലാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടാണ്.

അതുകൊണ്ടു തന്നെ ജിടിക്കെതിരേ പരാഗിനെ മൂന്നാം നമ്പറിലേക്കു റോയല്‍സ് തീര്‍ച്ചയായും പ്രൊമോട്ട് ചെയ്യരുത്. പകരം മറ്റൊരു ഓള്‍റൗണ്ടറായ നിതീഷ് റാണയ്ക്കു മൂന്നാം നമ്പര്‍ നല്‍കണം. നേരത്തേ മൂന്നാം റൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഈ പൊസിഷനില്‍ ഇറങ്ങി വെടിക്കെട്ട് ഇന്നിങ്‌സ് താരം കാഴ്ചവച്ചിരുന്നു. 36 ബോളില്‍ 81 റണ്‍സുമായി കളിയിലെ ഹീറോയായതും റാണയാണ്. ജിടിക്കെതിരേ അദ്ദേഹത്തെ ഈ റോളിലേക്കു റോയല്‍സ് തിരികെ വിളിക്കേണ്ടതു പ്രധാനമാണ്.

മധ്യനിര, ബൗളിങ്

നിതീഷ് റാണയ്ക്കു ശേഷം നാലാം നമ്പറില്‍ റിയാന്‍ പരാഗ് തന്നെ ഉറപ്പായും കളിക്കേണ്ടതുണ്ട്. അഞ്ചാം നമ്പറില്‍ ധ്രുവ് ജുറേലാണ് ബെസ്റ്റ് ഓപ്ഷന്‍. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ടോപ്പ് ഫൈവലില്‍ അദ്ദേഹത്തെ കളിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. പഞ്ചാബ് കിങ്‌സിനെതിരേ ഹെറ്റ്‌മെയറെയാണ് അഞ്ചാണ് നമ്പറില്‍ റോയല്‍സ് അയച്ചത്. ജുറേല്‍ ആറാമനായിരുന്നു. എന്നാല്‍ ജിടിക്കെതിരേ ഈ പിഴവും അവര്‍ തിരുത്തേണ്ടതു പ്രധാനമാണ്.

DHRUV JUREL

ഹെറ്റ്‌മെയര്‍ക്കു ശേഷം ഏഴാമനായി വനിന്ദു ഹസരംഗയാണ് കളിക്കേണ്ടത്. ബൗളിങിനൊപ്പം ബാറ്റിങിലും ഭേദപ്പെട്ട സംഭാവനകള്‍ നടത്താന്‍ താരത്തിനു സാധിക്കും. തുടര്‍ന്നു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെ ഊഴമായിരിക്കും. ജോഫ്ര ആര്‍ച്ചറായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.

അദ്ദേഹത്തിനൊപ്പം ന്യൂബോള്‍ ആക്രമണത്തില്‍ ആകാശ് മധ്വാളിനെ റോയല്‍സ് കൊണ്ടു വരണം. കഴിഞ്ഞ കളിയില്‍ യുധ്വീര്‍ സിങ് ചരാക്കാണ് കളിച്ചത്. പക്ഷെ അദ്ദേഹത്തേക്കാള്‍ നല്ല ഓപ്ഷന്‍ മധ്വാളാണ്. സന്ദീപ് ശര്‍മയായിരിക്കും ടീമിലെ മൂന്നാമത്തെ പേസര്‍. ഹസരംഗയെക്കൂടാതെ ടീമിലെ മറ്റൊരു സ്പിന്നര്‍ മഹീഷ് തീക്ഷണയായിരിക്കും.

ബാറ്റിങ് തകര്‍ച്ച നേരിട്ടാല്‍ ഇംപാക്ട് പ്ലെയറായി ശുഭം ദുബെയെ റോയല്‍സിനു കളിപ്പിക്കാം. എന്നാല്‍ ബൗളിങിവാണെങ്കില്‍ അഹമ്മദാബാദിലെ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ തുഷാര്‍ ദേശ്പാണ്ഡെയായിരിക്കും നല്ലത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ബെസ്റ്റ് ടീം കോമ്പിനേഷന്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, ആകാശ് മധ്വാള്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ.

ഇംപാക്ട് പ്ലെയര്‍- ശുഭം ദുബെ / തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Monday, April 7, 2025, 13:49 [IST]
Other articles published on Apr 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+