Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കോലിയെ പരാഗ് 'സഹായിച്ചു'!! സഞ്ജുവെങ്കില്‍ ഈ മണ്ടത്തരം കാണിക്കില്ല, ആര്‍സിബി ഹാപ്പി

ബെംഗളൂരു: രാജസ്ഥാന്‍ റോയല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മികച്ച തുടക്കമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് പോലു നഷ്ടപ്പെട്ടാതെയാണ് ആസിബി ശക്തമായ അടിത്തറയിട്ടത്. ഈ സീസണില്‍ ആദ്യമായാണ്‌ഹോംഗൗണ്ടായ ചിന്നസ്വാമിയില്‍ ഒരു വിക്കറ്റ് പോലും പവര്‍പ്ലേയില്‍ കൈവിടാതെ മിന്നിച്ചത്. ആര്‍സിബിക്കു മികച്ച തുടക്കം ലഭിക്കാനുള്ള പ്രധാന കാരണം റിയാന്‍ പരാഗിന്റെ മോശം ക്യാപ്റ്റന്‍സിയാണ്.

റണ്‍മെഷീനും ആര്‍സിബിയുടെ ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ക്രീസില്‍ നിലയുറപ്പിക്കാന്‍ തീരുമാനിച്ചത് പരാഗ് കാണിച്ച വലിയൊരു പിഴവ് തന്നെയാണ്. ബൗളിങ് റൊട്ടോഷനുകളില്‍ അദ്ദേഹം കുറേക്കൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ തുടക്കത്തില്‍ കോലിയെ പുറത്താക്കാന്‍ റോയല്‍സിനു കഴിയുമായിരുന്നു. തന്റെ ആരാധനാപാത്രം കൂടിയായ കോലിയെ എങ്ങനെയാണ് കോലി സഹായിച്ചതെന്നു നോക്കാം.

RIYAN PARAG

പരാഗ് കാണിച്ചത് വന്‍ അബദ്ധം

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി പതിവു പോലെ ജോഫ്ര ആര്‍ച്ചര്‍ തന്നെയാണ് ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. മികച്ച വേഗതയില്‍ ആദ്യ ഓവര്‍ എറിയാനായെങ്കിലും 11 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. ഒരു ഫോറും വൈഡായ ബോള്‍ ഫോറില്‍ കലാശിച്ചപ്പോഴുള്ള അഞ്ചു റണ്‍സുമുള്‍പ്പെടെയാണിത്. രണ്ടു ഫോറുകളും ഭാഗ്യത്തിത്തിന്റെ അകമ്പടിയില്‍ ലഭിച്ചതായിരുന്നുവെന്നു കാണാം.

രണ്ടാമത്തെ ഓവര്‍ അഫ്ഗാനിസ്താന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖിക്കായിരുന്നു. രണ്ടാമത്തെ ബോളില്‍ ഫില്‍ സാള്‍ട്ട് പുറത്താവേണ്ടതായിരുന്നു. എന്നാല്‍ ദുഷ്‌കരമായ ക്യാച്ച് റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ഇതു താഴെയിട്ടു. ഏഴു റണ്‍സും ഓവറില്‍ ആര്‍സിബിക്കു ലഭിച്ചു. മൂന്നാം ഒാവറില്‍ രണ്ടു ഫോറടക്കം ആര്‍ച്ചര്‍ വഴങ്ങിയത് 10 റണ്‍സാണ്. നാലാം ഓവറില്‍ ഫറൂഖി ഒരു ഫോറടക്കം ഒമ്പതും റണ്‍സും കകണ്ടെത്തി. നാലോവര്‍ കഴിഞ്ഞപ്പോള്‍ ആര്‍സിബി വിക്കറ്റ് പോവാതെ 37 റണ്‍സ്.

അഞ്ചാം ഓവറില്‍ റോയല്‍സ് നായകന്‍ പരാഗ് ബൗളിങില്‍ ഒരു മാറ്റം വരുത്തി. ആര്‍ച്ചറെ പിന്‍വലിച്ച അദ്ദേഹം മൂന്നാമത്തെ പേസറായ തുഷാര്‍ ദേശ്പാണ്ഡൈയെ കൊണ്ടുവന്നു. എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ ബൗള്‍ ചെയ്ത തുഷാര്‍ മൂന്നു ഫോറുകളടക്കം വിട്ടുകൊടുത്തത് 14 റണ്‍സാണ്.

യഥാര്‍ഥത്തില്‍ ഈ ഓവറില്‍ തുഷാറിനല്ല, മറിച്ച് സന്ദീപ് ശര്‍മയ്ക്കാണ് നല്‍കേണ്ടിയിരുന്നത്
കാരണം കോലിക്കെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് സന്ദീപിനുള്ളത്. ഐപിഎല്ലില്‍ ഇതിനകം ഏഴു തവണ അദ്ദേഹം കോലിയെ പുറത്താക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സന്ദീപിനെതിരേ അദ്ദേഹത്തിനു സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പാണ്.

VIRAT KOHLI

അതുകൊണ്ടു തന്നെ സന്ദീപിനെ അഞ്ചാം ഓവറിലോ, അതിനു മുമ്പെയോ പരാഗ് പരീക്ഷിക്കേണ്ടതായിരുന്നു. പക്ഷെ സന്ദീപിനെ ആറാമത്തെ ഓവറിലാണ് അദ്ദേഹം കൊണ്ടുവന്നത്. അപ്പോഴേക്കും ആര്‍സിബിയുടെ ടോട്ടല്‍ 51 ലെത്തിയിരുന്നു. കോലുയാവട്ടെ 13 ബോളില്‍ 21 റണ്‍സുമായി ക്രീസില്‍ ചുവടുറപ്പിക്കുകയും ചെയ്തിരുന്നു.

റോയല്‍സ് നായകന്‍ പരാഗിന്റെ ഭാഗത്തു നിന്നുണ്ടായ ഈ അബദ്ധത്തെക്കുറിച്ച് ആര്‍സിബി ഉപദേശകനും മുന്‍ താരവുമായ ദിനേശ് കാര്‍ത്തിക്കും ചൂണ്ടിക്കാണിക്കുകയും ചെയ്തു. കളിക്കിടെ ഡഗൗട്ടില്‍ വച്ച് കമന്റേറ്റര്‍മാരുമായി തല്‍സമയം കളിയെക്കുറിച്ച് സംസാരിക്കവെയാണ് കോലിക്കെതിരേയുള്ള സന്ദീപിന്റെ മോശം റെക്കോര്‍ഡിനെനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചത്.

Story first published: Thursday, April 24, 2025, 20:55 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+