Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പ്ലാന്‍ മാറ്റി പരാഗ്, വെടിക്കെട്ട് താരം വീണു!! കെകആറിനെ പൂട്ടിയ കിടിലന്‍ ക്യാപ്റ്റന്‍സി

കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള നിര്‍ണായക പോരാട്ടത്തില്‍ ഭേദപ്പെട്ട തുടക്കമാണ് നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ലഭിച്ചത്. ഒരു സമയത്തു കളിയില്‍ പിടിമുറുക്കുമെന്നു തോന്നിപ്പിച്ച കെകെആറിനെ തളച്ചത് റിയാന്‍ പരാഗിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ്. സഞ്ജു സാംണിന്റെ അഭാവത്തില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ കളിയിലും അദ്ദേഹത്തിനു നായകനായി നറുക്കുവീഴുകയായിരുന്നു.

മുന്‍ മല്‍സരങ്ങളിലെല്ലാം പലപ്പോഴും മോശം ക്യാപ്റ്റന്‍സിയുടെ പേരില്‍ പരാഗ് ഏറെ പഴി കേട്ടിരുന്നു. എന്നാല്‍ ഈ മല്‍സരത്തില്‍ വളരെ മികച്ച ക്യാപ്റ്റന്‍സിയാണ് അദ്ദേഹം കാഴ്ചവച്ചത്. തന്റെ ബൗളര്‍മാരെ മികച്ച രീതിയില്‍ കളിയില്‍ ഉപയോഗിക്കാനും പരാഗിനു സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

RIYAN PARAG

മികച്ച ക്യാപ്റ്റന്‍സി

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തുടക്കം പാളിയിരുന്നു. രണ്ടാമത്തെ ഓവറില്‍ തന്നെ വെടിക്കെട്ട് താരം സുനില്‍ നരെയ്‌നെ (11) യുധ്വീര്‍സിങ് ബൗള്‍ഡാക്കിയിരുന്നു. ടീം ടോട്ടലില്‍ അപ്പോള്‍ 13 റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ റഹ്മാനുള്ള ഗുര്‍ബാസും നായകന്‍ അജിങ്ക്യ രഹാനെയും ചേര്‍ന്നു മികച്ച കൂട്ടുകെട്ടിലൂടെ കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റില്‍ 56 റണ്‍സാണ് ഇരുവരും ടീം ടോട്ടിലേക്കു കൂട്ടിച്ചേര്‍ത്തത്. ഈ സഖ്യം മികച്ച ടോട്ടലിലേക്കു ടീമിനെ കൊണ്ടു പോകവെയാണ് പരാഗിന്റെ മികച്ചൊരു നീക്കം കെകെആറിനെ ഞെട്ടിച്ചത്.

പവര്‍പ്ലേയിലെ അവസാന ഓവറില്‍ ബൗള്‍ ചെയ്തത് പേസര്‍ ആകാശ് മധ്വാളായിരുന്നു. ഓരോ ഫോറും സിക്‌സറുമടക്കം 13 റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു. അടുത്ത ഓവറില്‍ വനിന്ദു ഹസരംഗയെ പരാഗ് കൊണ്ടുവരികയായിിരുന്നു. 11 റണ്‍സാണ് ഈ ഓവറില്‍ കെകആറിനു ലഭിച്ചത്. അടുത്ത ഓവറില്‍ മധ്വാള്‍ ബൗള്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

പക്ഷെ പിച്ച് കൂടുതല്‍ സ്ലോയാവുന്നതായും സ്പിന്നര്‍മാര്‍ക്കു സഹായം ലഭിക്കുന്നുണ്ടെന്നും മനസ്സിലാക്കിയ പരാഗ് തന്റെ മറ്റൊരു സ്പിന്നറായ മഹീഷ് തീക്ഷണയെ രണ്ടാം ഓവറിനായി വിളിക്കുകയായിരുന്നു. ഈ നീക്കം ലക്ഷ്യം കാണുകയും ചെയ്തു. ഓവറിലെ മൂന്നാമത്തെ ബോളില്‍ ഗുര്‍ബാസിനെ (35) തീക്ഷണ പുറത്താക്കി. ഓഫ്സ്റ്റംപിനു പുറത്തെറിഞ്ഞ ബോൡ വലിയൊരു ഷോട്ടിനാണ് ഗുര്‍ബാസ് ശ്രമിച്ചത്. എന്നാല്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഇതു പിടിയിലൊതുക്കി.

തുടര്‍ന്നു ആംഗ്രിഷ് രഘുവംശിയാണ് ക്രീസിലെത്തിയത്. ഗുര്‍ബാസ് മടങ്ങിയതോടെ കെകെആറിന്റെ സ്‌കോറിങിനെയുെ അതു സാരമായി ബാധിച്ചു. അടുത്ത 13 ബോളുകളില്‍ ഒരു ഫോറോ, സിക്‌സറോ പോലും പായിക്കാന്‍ രഹാനെയ്ക്കും രഘുവംശിക്കും കഴിഞ്ഞില്ല.

ഈ കളിയിലെ 11

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍) ആംഗ്രിഷ് രഘുവംശി, മോയിന്‍ അലി, വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, രമണ്‍ദീപ് സിങ്, ആന്ദ്രെ റസല്‍, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), കുനാല്‍ റാത്തോഡ്, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, ആകാശ് മധ്വാള്‍, യുധ്വീര്‍ സിങ്.

Story first published: Sunday, May 4, 2025, 17:22 [IST]
Other articles published on May 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+