ഐപിഎല്ലില്‍ ആരാധകര്‍ക്കു ഏറെ പ്രിയപ്പെട്ട ടീമുകളിലൊന്നാ രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞ അവരുടെ ടീമിനകത്തെ പ്രശ്‌നങ്ങളും ഏറെ ഗൗരവമുള്ളതാണ്. മുന്‍ സീസണുകളില്‍ കണ്ട ഒരു റോയല്‍സിനെയല്ല ഇത്തവണ നമ്മള്‍ കണ്ടത്. ടീമിനകത്തെ ഒത്തൊരമയും പാഷനുമെല്ലാം നഷ്ടമായതു പോലെ വെറുമൊരു ആള്‍ക്കൂട്ടമായി റോയല്‍സ് മാറിയിരിക്കുകയാണ്.
റോയല്‍സിന്റെ ഈ വീഴ്ചയ്ക്കു പിന്നില്‍ പല കാരണങ്ങളുമുണ്ട്. പുതിയ കോച്ചായി എത്തിയിട്ടുള്ള ഇന്ത്യയുടെ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെയാണ് റോയല്‍സിന്റെ വീഴ്ചയ്ക്കു എല്ലാവരും പഴിക്കുന്നത്. പക്ഷെ യഥാര്‍ഥത്തില്‍ ടീമിന്റെ ഈ പതനത്തിന്റെ യഥാര്‍ഥ ഉത്തരവാദി അദ്ദേഹമല്ല. മറിച്ച് റോയല്‍സിന്റെ താല്‍ക്കാലിക ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗാണ്. ഇതു എന്തുകൊണ്ടാണെന്നു നോക്കാം.

എല്ലാം പരാഗിന്റെ കളി
രാജസ്ഥാന്‍ റോയല്‍സ് ടീമിനകത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെയെല്ലാം കാരണക്കാരന്‍ റിയാന്‍ പരാഗാണെന്നതാണ് പലര്‍ക്കുമറിയാത്ത സത്യം. ഇതിനു അദ്ദേഹത്തിന്റെ ഒരു ബന്ധു കൂടി അണിയറയിലുണ്ട്. വ്യവസായിയും റോയല്‍സ് ടീമിന്റെ ഉടമകളായ റോയല്‍ മള്‍ട്ടിസ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ രഞ്ജിത് ബര്‍ത്താക്കൂറാണിത്.
പരാഗിന്റെ അച്ഛന്റെ സഹോദരനാണ് അദ്ദേഹമെന്നത് പലര്‍ക്കുമറിയില്ല. ഐപിഎല്ലിലെ വണ്‍ സീസണ്‍ വണ്ടറായി മാറിയിട്ടും പരാഗിനു റോയല്‍സ് ടീമില്‍ നിന്നും ഇത്രയും വലിയ പിന്തുണയും അവസരങ്ങളും ലഭിച്ചു കൊണ്ടിരിക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ റോയല്‍സിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍സി പരാഗിനു കിട്ടിയതിനു പിന്നില്‍ കരുക്കള്‍ നീക്കിയതും ബര്‍ത്താക്കൂറാണ്.
ഉറപ്പ് ലംഘിച്ചു
രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു നല്‍കാമെന്നു നേരത്തേ ഉറപ്പ് നല്‍കിയിരുന്നതായാണ് സ്‌പോര്‍ട്‌സ് തക്കിന്റെ (Sports Tak) റിപ്പോര്‍ട്ടില്‍ പറയുന്നത്. സഞ്ജുവിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുക അദ്ദേഹമാവുമെന്നും ഉറപ്പ് കൊടുത്തിരുന്നു.
വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയില്‍ നിന്നും ക്ലിയറന്‍സ് കിട്ടാത്തതു കാരണം ഈ സീസണിലെ ആദ്യത്തെ മൂന്നു കളിയിലും നായകസ്ഥാനത്തു നിന്നും സഞ്ജു പിന്‍മാറിയപ്പോള്‍ ചുമതല ജയ്‌സ്വാളിനു ലഭിക്കേണ്ടതായിരുന്നു. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ടാണ് പരാഗ് സര്‍പ്രൈസ് ക്യാപ്റ്റനായി മാറിയത്.
റോയല്‍സിന്റെ ഈ തീരുമാനം പല കോണുകളില്‍ നിന്നും ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. സഞ്ജു കഴിഞഞാല്‍ റോയല്‍സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ ജയ്‌സ്വാളാണ്. സ്വാഭാവികമായും മലയാളി താരത്തിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍സി കിട്ടേണ്ടതും അദ്ദേഹത്തിനാണ്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ മാത്രം തിളങ്ങിയ പരാഗിനു നായകനായി നറുക്കുവീഴുകയായിരുന്നു. ഇതിനു പിന്നില്‍ തീര്‍ച്ചയായും അച്ഛന്റെ സഹോദരനായ രഞ്ജിത് ബര്‍താക്കൂറിനു റോളുണ്ടാലുമെന്ന കാര്യവുമുറപ്പാണ്.
പരാഗിന്റെയും ബന്ധുവിന്റെയും അണിയറയിലെ ഈ കളി തീര്‍ച്ചയായും റോയല്‍സിനു ദോഷം ചെയ്യുമെന്നുറപ്പാണ്. റോയല്‍സ് ടീമിന്റെ കടിഞ്ഞാണ്‍ ഇപ്പോള്‍ പരാഗിലേക്കു വന്നു കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ടീമിന്റെ തലപ്പത്ത് ബന്ധുവായി ഒരാള്‍ കൂടിയുള്ളപ്പോള്‍ അദ്ദേഹത്തിനു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്യുന്നു.
ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷം സഞ്ജുവിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കി പകരം പരാഗിനെ സ്ഥിരം ക്യാപ്റ്റനാക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതു സംഭവിച്ചാല്‍ നേരത്തേ രോഹിത് ശര്‍മയ്ക്കു പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയതു പോലെ വലിയ രീതിയിലുള്ള ആരാധകരോഷം റോയല്‍സിനും നേരിടേണ്ടി വരുമെന്നുറപ്പാണ്.