For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അശുതോഷല്ല, എല്‍എസ്ജിയുടെ യഥാര്‍ഥ വില്ലന്‍ റിഷഭ്!! തോല്‍പ്പിച്ചത് ആ പിഴവ്

വിശാഖപട്ടണം: കാണികളുടെ നെഞ്ചിടിപ്പ് കൂടിയ ഐപിഎല്ലിലെ അവസാന ഓവര്‍ ത്രില്ലറില്‍ അവിശ്വസനീയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അക്ഷര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. തങ്ങളുടെ മുന്‍ നായകന്‍ കൂടിയായ റിഷഭ് പന്ത് നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് ഡിസി ഞെട്ടിച്ചിരിക്കുന്നത്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ പോരാട്ടത്തില്‍ ലഖ്‌നൗ തന്നെയായിരുന്നു പല ഘട്ടത്തിലും ഫേവറിറ്റ്.

പക്ഷെ വിട്ടുകൊടുക്കാതെ അവസാനം വരെ ഇഞ്ചോടിഞ്ച് പൊരുതിയ ഡിസി സര്‍പ്രൈസ് വിജയം നേടിയെടുക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ഫിനിഷിങില്‍ കസറിയ അശുതോഷ് ശര്‍മയാണ് ഇത്തവണ ഡിസില്‍ ആദ്യ കളിയില്‍ തന്നെ ഹീറോയായിരിക്കുന്നത്. ഏഴാമനായി ഇറങ്ങിയ അദ്ദേഹം 66 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു.

ഈ മാച്ച് വിന്നിങ് ഇന്നിങ്‌സിന്റെ പേരില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അശുതോഷ് തന്നെയാണ്. പക്ഷെ എല്‍എസ്ജിയുടെ യഥാര്‍ഖ വില്ലന്‍ അദ്ദേഹമണെന്നു ഉറപ്പിക്കാന്‍ വരട്ടെ. അതു യഥാര്‍ഥത്തില്‍ ലഖ്‌നൗ നായകനായ റിഷഭ് തന്നെയാണ്. ഇതിന്റെ കാരണമറിയാം.

RISHABH PANT

കളി തോല്‍പ്പിച്ച പിഴവ്

നിര്‍ണായകമായ അവസാനത്തെ ഓവറിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരാജയത്തിനു വഴിയൊരുക്കിയ വലിയ പിഴവ് റിഷഭ് പന്തിന്റെ ഭാഗത്തു നിന്നുണ്ടായത്. അതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഈ കളിയില്‍ ജയം ലഖ്‌നൗവിനൊപ്പം നിന്നേനെ.

ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ അവസാനത്തെ ഓവറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത് ആറു റണ്‍സാണ്. കളി എങ്ങോട്ടു മാറാമെന്ന നിമിഷം. 30 ബോളില്‍ 60 റണ്‍സുമായി അശുതോഷ് ശര്‍മയും റണ്ണൊന്നുമെടുക്കാതെ പുതുതായി ക്രീസിലെത്തിയ മോഹിത് ശര്‍മയുമാണ് ക്രീസില്‍.

അഞ്ചു റണ്‍സ് പ്രതിരോധിക്കാന്‍ സ്ലോ ബൗളറായ ഷഹബാസ് അഹമ്മദിനെയാണ് റിഷഭ് ഏല്‍പ്പിക്കുന്നത്. നേരത്തേ ഒരോവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത ബൗളറാണ് അദ്ദേഹം. വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല. എങ്കിലും ഷഹബാസില്‍ റിഷഭ് വിശ്വാസമര്‍പ്പിച്ചു.

മോഹിത്താണ് ഓവറിലെ ആദ്യത്തെ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത്. ഈ ബോളില്‍ തന്നെ വിക്കറ്റിനുള്ള സുവര്‍ണാവസരവും ഷഹബാസ് ഒരുക്കി നല്‍കി. മിഡില്‍ സ്റ്റംപ് ലക്ഷ്യമിട്ട് ഒരു ഗുഡ് ലെങ്ത്ത് ബോളാണ് അദ്ദേഹമെറിഞ്ഞത്. മോഹിത് ഇതു ഓണ്‍സൈഡിലേക്കു കളിക്കാന്‍ ശ്രമിച്ചെങ്കിലും ടേണ്‍ ചെയ്ത് പുറത്തേക്കു പോയതോടെ കണക്ടായില്ല.

ASHUTOSH SHARMA

ഈ സമയത്തു മോഹിത് ക്രീസിന്റെ പുറത്താണുണ്ടായിരുന്നത്. വിക്കറ്റിനു പിന്നിലുള്ള റിഷഭിനു ഇതു പിടിച്ചെടുത്ത് സ്റ്റംപ് ചെയ്യുകയെന്ന ജോലി മാത്രമേയുണ്ടായിരുന്നുള്ളൂ. എല്‍എസ്ജി അഞ്ചു റണ്‍സിനു ജയിക്കുകയും ചെയ്‌തേനേ. പക്ഷെ ബോള്‍ കൈയിലൊതുക്കാനോ സ്റ്റംപ് ചെയ്യാനോ സാധിക്കാതെ റിഷഭ് ദുരന്തമായി നോക്കി നിന്നു. ഇതോടെ മോഹിത്തിന് ക്രീസിലേക്കു തിരികെ വരാന്‍ ഏറെ സമയവും ലഭിച്ചു.

ഈ സ്റ്റംപിങ് അവസരം റിഷഭ് പാഴാക്കിയതാണ് കളിയും കൈവിട്ടതിനു പിന്നിലെന്നു ഉറപ്പിച്ചു പറയാം. അടുത്ത ബോളില്‍ സിംഗിളെടുത്ത മോഹിത് സ്‌ട്രൈക്ക് അശുതോഷിനു കൈമാറുകയും ചെയ്തു. തൊട്ടടുത്ത ബോള്‍ സിക്‌സറിലേക്കു പായിച്ച അദ്ദേഹം എല്‍എസ്ജിയുടെ അന്തകനുമായി മാറി. കൈവെള്ളയിലെത്തിയ വിജയം കൈവിട്ടു കളഞ്ഞതിനു റിഷഭിനു സ്വയം പഴിക്കുക മാത്രമേ ചെയ്യാനുള്ളൂ.

Story first published: Monday, March 24, 2025, 23:52 [IST]
Other articles published on Mar 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+