Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭ് സിഎസ്‌കെയെ ജയിപ്പിച്ചു, ധോണിക്കായുള്ള ഒത്തുകളിയോ? ആ നീക്കം സംശയകരം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആശ്വാസ ജയം നേടിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ അവരുടെ തട്ടകത്തില്‍ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റിന് 166 റണ്‍സെടുത്തപ്പോള്‍ മൂന്ന് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി സിഎസ്‌കെ ജയിക്കുകയായിരുന്നു. നായകന്‍ എംഎസ് ധോണിയുടെ (11 പന്തില്‍ 26*) സൂപ്പര്‍ ഫിനിഷിങ്ങാണ് സിഎസ്‌കെയ്ക്ക് ത്രില്ലിങ് ജയമൊരുക്കിയത്.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്താമെന്ന് കരുതിയ റിഷഭിനേയും സംഘത്തേയും സിഎസ്‌കെ പിന്നോട്ടിറക്കിയിരിക്കുകയാണ്. സിഎസ്‌കെയുടെ ബാറ്റിങ് നിര അല്‍പ്പം മെച്ചപ്പെട്ടതാണ് ടീമിന് വിജയത്തിലേക്കെത്താന്‍ കരുത്തായത്. എന്നാല്‍ മത്സരത്തില്‍ സിഎസ്‌കെ ജയിച്ചതിന് പിന്നാലെ ലഖ്‌നൗ നായകന്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനം ശക്തമാവുകയാണ്. സിഎസ്‌കെയെ ജയിപ്പിക്കാന്‍ റിഷഭ് കൂട്ടുനിന്നെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

അവസാന സമയത്ത് റിഷഭ് നടത്തിയ ചില മണ്ടന്‍ നീക്കങ്ങളാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. സിഎസ്‌കെയെ വിജയത്തിലേക്കെത്താന്‍ സഹായിച്ച റിഷഭിന്റെ തെറ്റായ തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ധോണിക്കെതിരേ സ്പിന്നിനെ എറിയിച്ചില്ല

ലഖ്‌നൗവിനെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നല്ല മുന്‍തൂക്കമുണ്ടായിരുന്നു. ലഖ്‌നൗവിന്റെ ബാറ്റിങ്ങില്‍ നിന്ന് തന്നെ ഇത് വ്യക്തമായിരുന്നു. എന്നാല്‍ ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ റിഷഭ് പന്ത് സ്പിന്നിനെ ഉപയോഗിച്ചില്ല. ഇതിനെതിരേയാണ് വിമര്‍ശനം ഉയരുന്നത്. രവി ബിഷ്‌നോയ്ക്ക് ഒരോവര്‍ ബാക്കിയുണ്ടായിരുന്നു. മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സിന് രണ്ട് വിക്കറ്റാണ് ബിഷ്‌നോയ് നേടിയത്. അതുകൊണ്ടുതന്നെ നാലാം ഓവര്‍ കൂടി താരത്തിന് നല്‍കണമായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.

റിഷഭ് ധോണിക്കെതിരേ പേസ് കരുത്തില്‍ വിശ്വസിച്ചു. ആവേശ് ഖാനേയും ശാര്‍ദ്ദുല്‍ ഠാക്കൂറിനേയുമാണ് റിഷഭ് പന്തേല്‍പ്പിച്ചത്. രണ്ട് പേരും നന്നായി തല്ലും വാങ്ങി. ശാര്‍ദ്ദുല്‍ ഏറെക്കാലം സിഎസ്‌കെയുടെ ഭാഗമായിട്ടുള്ള പേസറാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ബൗളിങ് ധോണിക്ക് നന്നായി അറിയാം. ശാര്‍ദ്ദുലിന്റെ സ്ലോ ഫുള്‍ട്ടോസും നക്കിള്‍ ബോളുമെല്ലാം ധോണിക്ക് നന്നായി മനസിലാക്കാന്‍ സാധിച്ചു. ഇത് ബാറ്റിങ്ങിനെ കൂടുതല്‍ എളുപ്പമാക്കി മാറ്റി.

ധോണിയുടെ ക്യാച്ച് രവി ബിഷ്‌നോയ് പാഴാക്കിയിരുന്നു. ഈ ക്യാച്ച് എടുത്തിരുന്നെങ്കിലും സിഎസ്‌കെ ജയിക്കാനായിരുന്നു കൂടുതല്‍ സാധ്യത. റിഷഭ് ധോണിയെ സഹായിക്കുന്ന നീക്കമാണ് നടത്തിയതെന്നും ഗുരുവിനോട് നന്ദി കാട്ടിയതാണെന്നുമെല്ലാമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. റിഷഭ് സിഎസ്‌കെയിലേക്കെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന്റെ നന്ദി കാട്ടിയതാണെന്നും ആരാധകര്‍ പരിഹസിക്കുന്നുണ്ട്.

ms dhoni

ശാര്‍ദ്ദുല്‍ നന്നായി തല്ലുകൊണ്ടു

എംഎസ് ധോണിക്ക് പഴയതുപോലെ അനായാസമായി മെയ് വഴക്കത്തോടെ കളിക്കാനാവില്ല. പ്രായം അദ്ദേഹത്തെ തളര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പിച്ചില്‍ ടേണുള്ളപ്പോള്‍ സ്പിന്നറെ ധോണിക്കെതിരേ ഉപയോഗിക്കുന്നത് മികച്ച നീക്കമായിരുന്നു. എന്നാല്‍ റിഷഭ് പന്ത് ഇതിന് തയ്യാറാവാതിരുന്നത് മത്സരഫലത്തെ മാറ്റിമറിച്ചുവെന്ന് തന്നെ പറയാം. ശാര്‍ദ്ദുല്‍ ഠാക്കൂര്‍ നാല് ഓവറില്‍ 56 റണ്‍സാണ് വിട്ടുകൊടുത്തത്. ശാര്‍ദ്ദുലിന്റെ ഫുള്‍ട്ടോസുകളെല്ലാം ധോണി അനായാസം അതിര്‍ത്തി കടത്തി. ആവേശ് ഖാന്‍ 3.3 ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്തു.

ശാര്‍ദ്ദുല്‍ ഠാക്കൂര്‍ മുന്‍ സിഎസ്‌കെ താരമായതിനാല്‍ താരത്തിന്റെ ബൗളിങ് തന്ത്രങ്ങള്‍ അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ കുറച്ച് ഉപയോഗിച്ച് ബിഷ്‌നോയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതായിരുന്നു നല്ലതെന്ന് തന്നെ പറയാം. മത്സരത്തിന് ശേഷം ധോണി റിഷഭ് പന്തിന്റെ തോളില്‍ തട്ടി സംസാരിച്ചിരുന്നു. നിരാശയോടെ നില്‍ക്കുന്ന റിഷഭിനെയാണ് കാണാനായതെങ്കിലും സിഎസ്‌കെയെ ജയിപ്പിക്കാന്‍ റിഷഭിന്റെ മോശം തീരുമാനങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ വിമര്‍ശനം.

Story first published: Tuesday, April 15, 2025, 6:26 [IST]
Other articles published on Apr 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+