Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭ് മണ്ടന്‍ ക്യാപ്റ്റന്‍! എന്തുകൊണ്ട് അത് ചെയ്തില്ല? ടീമിനെ തോല്‍പ്പിക്കുന്ന നായകന്‍

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 13ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റിന് 171 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. യുവ ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയെ (8) തുടക്കത്തിലേ നഷ്ടമായെങ്കിലും പവര്‍പ്ലേയില്‍ ഒരു വിക്കറ്റിന് 62 റണ്‍സെന്ന മികച്ച സ്‌കോറിലേക്കെത്താന്‍ പഞ്ചാബ് കിങ്‌സിനായി.

പഞ്ചാബ് കിങ്‌സ് അനായാസമായാണ് ബാറ്റ് ചെയ്തത്. പഞ്ചാബിന് കരുത്തായത് ലഖ്‌നൗ നായകന്‍ റിഷഭ് പന്തിന്റെ മണ്ടത്തരമാണെന്ന് പറയാം. ആദ്യം ബാറ്റ് ചെയ്തിട്ടും പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ നായകനായ റിഷഭിന് സാധിക്കാതെ പോയതാണ് പഞ്ചാബിന് ഗുണകരമായി മാറിയത്. ടീമിന്റെ പരിശീലകനായ ജസ്റ്റിന്‍ ലാംഗറിനും പിഴവ് സംഭവിച്ചപ്പോള്‍ അനായാസം അടിത്തറ ഉറപ്പിക്കാന്‍ പഞ്ചാബിനായി. റിഷഭ് പന്ത് കാട്ടിയ മണ്ടത്തരം എന്താണെന്ന് അറിയാം.

പവര്‍പ്ലേയില്‍ പേസര്‍മാരെ വേണ്ടവിധം ഉപയോഗിച്ചില്ല

ലഖ്‌നൗവിലെ പിച്ചില്‍ പേസര്‍മാര്‍ക്കായിരുന്നു കൂടുതല്‍ പിന്തുണ. എക്‌സ്ട്രാ ബൗണ്‍സ് പിച്ചില്‍ ലഭിക്കുന്നുണ്ടായിരുന്നു. ലഖ്‌നൗവിന്റെ മൂന്ന് വിക്കറ്റുകള്‍ പവര്‍പ്ലേയ്ക്കുള്ളില്‍ വീഴ്ത്താന്‍ പഞ്ചാബിന് സാധിച്ചത് ഈ ബൗണ്‍സ് മുതലാക്കിയാണ്. എന്നാല്‍ ലഖ്‌നൗ പേസര്‍മാരെ വേണ്ടവിധം ഉപയോഗിച്ചില്ല. കഴിഞ്ഞ മത്സരങ്ങളില്‍ പവര്‍പ്ലേയില്‍ മികവ് കാട്ടിയ ശാര്‍ദ്ദുല്‍ ഠാക്കൂറിന് പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രമാണ് നല്‍കിയത്. വിക്കറ്റ് നേടാന്‍ കഴിവുള്ള ബൗളറാണ് ശാര്‍ദ്ദുല്‍.

നിലവില്‍ ലഖ്‌നൗവിന്റെ പ്രധാന പേസര്‍ ശാര്‍ദ്ദുലാണെന്നിരിക്കെ വിക്കറ്റ് നേടിയെടുക്കാന്‍ താരത്തെ പവര്‍പ്ലേയില്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ ആവേശ് ഖാന് രണ്ടോവര്‍ നല്‍കിയ റിഷഭ് ശാര്‍ദ്ദുലിന് ആദ്യ ഓവറിന് ശേഷം പവര്‍പ്ലേയില്‍ അവസരം നല്‍കിയില്ല. ഇത് പഞ്ചാബ് നന്നായി മുതലാക്കുകയും അനായാസം റണ്‍സുയര്‍ത്തുകയും ചെയ്തു. ശ്രേയസ് അയ്യരും പ്രഭ്‌സിംറാന്‍ സിങ്ങും സ്പിന്നിനെ നന്നായി ഉപയോഗിക്കുന്ന താരങ്ങളാണ്. അതുകൊണ്ടുതന്നെ പവര്‍പ്ലേയില്‍ മൂന്ന് സ്പിന്നര്‍മാരെ ഉപയോഗിച്ചത് മണ്ടന്‍ തീരുമാനമായി.

rishabh pant

സ്പിന്നര്‍മാരെ നന്നായി നേരിട്ട പഞ്ചാബ് പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ മത്സരത്തില്‍ പിടിമുറുക്കി. ഇതിന് കാരണം റിഷഭ് പേസര്‍മാരെ ഉപയോഗിച്ച് വിക്കറ്റ് നേടാന്‍ ശ്രമിക്കാത്തത്. ശാര്‍ദ്ദുല്‍, ആവേശ് എന്നീ ശരാശരി പേസര്‍മാരെ മാത്രം വിശ്വസിച്ച് ഇറങ്ങിയത് ലഖ്‌നൗ കാട്ടിയ ലോക മണ്ടത്തരമാണെന്ന് പറയാം. ഈ തീരുമാനത്തിന് പിന്നില്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും വിമര്‍ശനം കേള്‍ക്കേണ്ടിയിരിക്കുന്നു.

ഇംപാക്ട് പ്ലയറായും സ്പിന്നര്‍

പേസ് പിച്ചാണെന്നിരിക്കെ ലഖ്‌നൗ സ്പിന്നര്‍മാരില്‍ വിശ്വാസം അര്‍പ്പിച്ചതാണ് അത്ഭുതപ്പെടുത്തിയത്. ഇംപാക്ട് പ്ലയറായി മണിമാരന്‍ സിദ്ധാര്‍ത്ഥിനെയാണ് കളിപ്പിച്ചത്. ആദ്യത്തെ രണ്ടോവറില്‍ 24 റണ്‍സാണ് മണിമാരന്‍ വിട്ടുകൊടുത്തത്. പേസറെ കൊണ്ടുവന്ന് കളി പിടിക്കാനുള്ള ശ്രമം ലഖ്‌നൗ നടത്തിയില്ല. പഞ്ചാബ് താരങ്ങളെല്ലാം സ്പിന്നിനെ നന്നായി നേരിടുന്നവരാണെന്നിരിക്കെ സ്പിന്നര്‍മാരെ കൊണ്ടുവന്ന് പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പദ്ധതി തെറ്റായിരുന്നുവെന്ന് തന്നെ പറയാം.

പ്രിന്‍സ് യാദവ്, ആകാശ് ദീപ് എന്നിവരിലൊരാളെ കൊണ്ടുവന്ന് പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലഖ്‌നൗ ശ്രമിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. യുവ പേസര്‍മാരെ വിശ്വസിക്കാന്‍ റിഷഭ് പന്ത് തയ്യാറായില്ലെന്ന് തന്നെ പറയാം. ടീമിലെ മറ്റ് ബൗളര്‍മാരെ ഉപയോഗിച്ച് വിക്കറ്റ് നേടിയെടുക്കാനുള്ള ശ്രമം പോലും റിഷഭ് നടത്തിയില്ല. മിച്ചല്‍ മാര്‍ഷ്, ആയുഷ് ബദോനി എന്നിവരെ ബൗളിങ്ങില്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിന് റിഷഭ് തയ്യാറായില്ലെന്ന് തന്നെ പറയാം. ബാറ്റ്‌സ്മാനെന്ന നിലയില്‍ അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തിയ റിഷഭ് ക്യാപ്റ്റനെന്ന നിലയിലും പ്രതീക്ഷ കാത്തില്ല.

Story first published: Tuesday, April 1, 2025, 22:24 [IST]
Other articles published on Apr 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+