Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അന്ന് കോവിഡ്, ഇന്ന് പാക്!! കപ്പടിക്കാന്‍ ആര്‍സിബിക്കു യോഗമില്ല? ഇത്ര ഭാഗ്യക്കേടോ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനത്തതിനെ തുടര്‍ന്നു ഐപിഎല്ലിന്റെ 18ാം സീസണ്‍ നിര്‍ത്തി വച്ചതോടെ ശരിക്കും പെട്ടിരിക്കുന്ന ടീം റോയല്‍ ചാലഞ്ചേഴ്‌സ ബെംഗളൂരുവാണ്. 18 വര്‍ഷത്തെ കാത്തിരിപ്പിനു ആര്‍സിബി ഇത്തവണ വിരാമമിടുമെന്നു ആരാധകര്‍ ഉറപ്പിച്ചിരിക്കെയാണ് ടൂര്‍ണമെന്റിനു അപ്രതീക്ഷിത വിധി നേരിട്ടിരിക്കുന്നത്.

പുതിയ നായകന്‍ രജത് പാട്ടിധാറിനു കീഴില്‍ കന്നി ഐപിഎല്‍ കിരീടത്തിലേക്കുള്ള കുതിപ്പിലായിരുന്നു ആര്‍സിബി. പ്ലേഓഫിനു തൊട്ടരികില്‍ അവര്‍ എത്തി നില്‍ക്കവെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിയിരിക്കുന്നത്. ബസിസിഐയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി ആരാധകര്‍ നിരാശയും ദുഖവുമെല്ലാം പങ്കുവയ്ക്കുകയും ചെയ്തിരിക്കുകയാണ്.

RCB

ആര്‍സിബിയുടെ കുതിപ്പ്

ഐപിഎല്ലിന്റെ മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി വളരെ സന്തുലിതമായ, കെട്ടുറപ്പുള്ള ഒരു ടീമിനെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണ അണിനിരത്തിയത്. ഈ സംഘത്തെ നയിക്കാന്‍ രജത് പാട്ടിധാറെന്ന മികച്ച ക്യാപ്റ്റനും വന്നതോടെ ആര്‍സിബി വിജയികളുടെ സംഘമായി മാറി.

ഹോം മാച്ചുകളേക്കാള്‍ പുറത്തു കളിച്ച മല്‍സരങ്ങളിലാണ് അവര്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തിയത്. ആര്‍സിബിയുടെ കരുത്ത് തന്നെയാണ് ഇതു അടിവരയിടുന്നത്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയലും അവരുണ്ടായിരുന്നു.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് ആര്‍സിബി ടീം. 11 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും മൂന്നു തോല്‍വിയുമടക്കം 16 പോയിന്റാണ് അവര്‍ക്കുള്ളത്. പ്ലേഓഫിലേക്കു ഒരു ചുവട് ആര്‍സിബി ടീം വച്ചു കഴിഞ്ഞു. ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ അവര്‍ക്കു പ്ലേഓഫിലുമെത്താം. നിലവിലെ ഫോമില്‍ അതു ആര്‍സിബിക്കു ബുദ്ധിമുട്ടേറിയ കാര്യവുമല്ല.

പ്രതികരിച്ച് ആര്‍സിബി ഫാന്‍സ്

ഐപിഎല്‍ കിരീടമെന്ന സ്വപ്‌നത്തിലേക്കു പടിപടിയായി അടുത്തകൊണ്ടിരിക്കവെ ടൂര്‍ണമെന്റ് അപ്രതീക്ഷിതമായി നിര്‍ത്തി വച്ചത് ആര്‍സിബി ആരാധകര്‍ക്കു വലിയ ഷോക്കായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

RAJAT PATIDAR

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പോലെ ഭാഗ്യം കെട്ട ടീം വേറെ കാണില്ല. ഐപിഎല്ലില്‍ എപ്പോഴെല്ലാം അവര്‍ ഏറ്റവും മികച്ച പ്രകടനവുമായി കിരീടം നേടുമെന്ന പ്രതീതി ഉണ്ടാക്കിയിട്ടുണ്ടോ അപ്പോഴെല്ലാം അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ട്. 2021ല്‍ ആര്‍സിബി മിന്നുന്ന പ്രകടനവമായി മുന്നേറവെയാണ് കൊവിഡ് കാരണം ടൂര്‍ണമെന്റ് നിര്‍ത്തി വച്ചത്. പിന്നീട് ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോഴെക്കും കളിക്കാരുടെ ഫോം പോവുകയും ചെയ്തു. ഈ സീസണിലും അതു തന്നെയാണ് സംഭവിച്ചതെന്നും ആരാധകര്‍ കുറിക്കുന്നു.

ആര്‍സിബി ടീമിനു ഐപിഎല്‍ കിരീടം വിധിച്ചിട്ടില്ലെന്നു ഉറപ്പായിരിക്കുകയാണ്. ഈ സീസണ്‍ അവരെ സംബന്ധിച്ച് ഏറ്റവും മികച്ചതു തന്നെയായിരുന്നു. ബാറ്റിങിലും അവര്‍ ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരുന്നത്. ഇതേ രീതിയില്‍ മുന്നോട്ടു പോയിരുന്നെങ്കില്‍ ആദ്യ കിരീടവും അവര്‍ നേടിയേനെ. ഇനി ടൂര്‍ണമെന്റ് പുനരാരംഭിച്ചാല്‍ ആര്‍സിബി ടീമിനു ഇപ്പോഴത്തെ ഫോം ആവര്‍ത്തിക്കാനാവുമോയെന്ന കാര്യം സംശയമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം ഐപിഎല്ലില്‍ ചാംപ്യന്‍മാര്‍ ആവരുതെന്നാണ് ദൈവവും ആഗ്രഹിക്കുന്നതെന്നു തോന്നുന്നു. അല്ലായിരുന്നെങ്കില്‍ ടൂര്‍ണമെന്റിനു ഇങ്ങനെയൊരു വിധി വരുമായിരുന്നോ? 2021ല്‍ മികച്ച ഫോമില്‍ കുതിക്കവെ ആര്‍സിബിയുടെ താളം തെറ്റിച്ചത് കൊവിഡ് ആയിരുന്നെങ്കില്‍ ഇത്തവണ ഇന്ത്യ- പാക് സംഘര്‍ഷമാണ് അവര്‍ക്കു വില്ലനായതെന്നും ആരാധകര്‍ പറയുന്നു.

Story first published: Friday, May 9, 2025, 13:58 [IST]
Other articles published on May 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+