For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 3 ഓവറില്‍ 9/1, അടുത്ത 3 ഓവറില്‍ 51!! പാട്ടിധാര്‍ മണ്ടന്‍ ക്യാപ്റ്റന്‍, കെകെആറിനെ രക്ഷിച്ചു?

കൊല്‍ക്കത്ത: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തുടക്കത്തില്‍ പതറിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യത്ത മൂന്നോവറില്‍ ആര്‍സിബി ബൗളിങ് ആക്രമണത്തിനു മുന്നില്‍ കെകെആര്‍ ശരിക്കും വിറച്ചിരുന്നു. ഇതിനു ശേഷമാണ് കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച് കെകെആര്‍ തിരിച്ചടിച്ചത്.

ആര്‍സിബിയെ ആദ്യമായി നയിച്ച ക്യാപ്റ്റന്‍ രജത് പാട്ടിധാറിന്റെ മണ്ടത്തരമാണ് ഈ മല്‍സരത്തില്‍ കെകെആറിനെ കളിയിലേക്കു തിരിച്ചുവരാന്‍ സഹായിച്ചതെന്നു കാണാം. മികച്ച ബൗളിങിലൂടെ കെകെആറിനെ വരിഞ്ഞുകെട്ടാന്‍ ലഭിച്ച അവസരം മണ്ടന്‍ ക്യാപ്റ്റന്‍സിയിലൂട പാട്ടിധാര്‍ പാഴാക്കി കളയുകയായിരുന്നു. എങ്ങനെയാണ് കെകെആറിനെ അദ്ദേഹം കളിയിലേക്കു തിരികെ വരാന്‍ സഹായിച്ചതെന്നു നോക്കാം.

PATIDAR RAHANE

പാട്ടിധാറിന്റെ ക്യാപ്റ്റന്‍സി

ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം നായതനായി അരങ്ങേറിയ രജത് പാട്ടിധാര്‍ ആദ്യത്തെ മൂന്നോവറില്‍ മാത്രമേ ചിത്രത്തിലുണ്ടയിരുന്നുള്ളൂ. ജോഷ് ഹേസല്‍വുഡും യഷ് ദയാലുമാണ് ആര്‍സിബിക്കു വേണ്ടു ആദ്യ രണ്ടോവര്‍ കൈകാര്യം ചെയ്തത്. ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ക്വിന്റണ്‍ ഡികോക്കിനെ ഹേസല്‍വുഡ് മടക്കി.

അടുത്ത ഓവറില്‍ ദയാല്‍ വഴങ്ങിയത് ഒരു റണ്‍സ് മാത്രം. മൂന്നാം ഓവറില്‍ ഹേസല്‍വുഡ് നാസു റണ്‍സേ വിട്ടുകൊടുത്തുള്ളൂ. ഇതോടെ മൂന്നോവര്‍ കഴിഞ്ഞപ്പോള്‍ കെകെആര്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു വിക്കറ്റിന് ഒമ്പതു റണ്‍സ് മാത്രം. അതിനു ശേഷണ് പാട്ടിധാറിന്റെ ക്യാപ്റ്റന്‍സി പാളിയത്. നേരത്തേ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത ദയാലിനു രണ്ടാം ഓവര്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

പകരം ടീമിലെ മൂന്നാമത്തെ ഫാസ്റ്റ് ബൗളറായറാസിഖ് സലാമിനെ നാലാം ഓവറില്‍ പാട്ടിധാര്‍ കൊണ്ടു വരികയായിരുന്നു. ഇതു കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ ശരിക്കും മുതലെടുത്തു. അതുവരെ പതുങ്ങുനിന്ന രഹാനെ റാസിഖിനെതിരേ ആഞ്ഞടിക്കുകയായിരുന്നു. രണ്ടാമത്തെ ബോളില്‍ ഫോറും അടുത്ത ബോളില്‍ സിക്‌സും രഹാനെ പായിച്ചു. അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. ഈ ഓവറില്‍ പിറന്നത് 16 റണ്‍സ്.

NARINE

എന്നിട്ടും ദയാലിനെ തിരികെ വിളിക്കാതെ ക്രുനാല്‍ പാണ്ഡ്യയെ അഞ്ചാം ഓവറില്‍ പാട്ടിധാര്‍ പരീക്ഷിച്ചു. ഇതും ദുരന്തമായി തീര്‍ന്നു. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 15 റണ്‍സ് കെകെആര്‍ അടിച്ചെടുത്തു. നരെയ്ന്‍ സിക്‌സര്‍ പായിച്ചപ്പോള്‍ രണ്ടു ഫോറും രഹാനെയുടെ ബാറ്റില്‍ നിന്നായിരുന്നു. ഈ ഓവര്‍ കൂടി കഴിഞ്ഞതോടെ കെകെആര്‍ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞിരുന്നു.

പവര്‍പ്ലേയിലെ അവസാന ഓവറില്‍ ദയാലിനെ പാട്ടിധാര്‍ തിരികെ വിളിച്ചെങ്കിലും അപ്പോഴേക്കും കെകെആര്‍ പൂര്‍ണമായി അഗ്രസീവ് മോഡിലേക്കു മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ രഹാനെയുടെയും നരെയന്റെയും ബാറ്റിന്റെ ചൂട് അദ്ദേഹം അറിയുകയും ചെയ്തു.ഈ ഓവറില്‍ 20 റണ്‍സാണ് കെകെആര്‍ അടിച്ചെടിത്തത്. മൂന്നു ഫോറുകളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ കെകെആര്‍ ഒരു വിക്കറ്റിന് 60 റണ്‍സെന്നവ മികച്ച ടോട്ടലിലെത്തുകയും ചെയ്തു.

ആദ്യത്തെ മൂന്നോവറില്‍ ഒമ്പതു റണ്‍സ് മാത്രമെടുത്ത ശേഷമാണ് അടുത്ത മൂന്നോവറില്‍ 51 റണ്‍സാണ് കെകെആര്‍ വാരിക്കൂട്ടിയത്. ഇതിന്റെ പ്രധാന കാരണക്കാരന്‍ പാട്ടിധാര്‍ തന്നെയാണെന്നു നിസംശയം പറയാം. നാലാം ഓവറില്‍ റാസിഖിനു പകരം ദയാലിനെ അദ്ദേഹം കൊണ്ടു വന്നിരുന്നെങ്കില്‍ ഒരു പക്ഷെ കളിയുടെ ഗതി തന്നെ മറ്റൊന്നായി മാറിയേനെ.

Story first published: Saturday, March 22, 2025, 20:49 [IST]
Other articles published on Mar 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+