Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റോയല്‍സിനെ ജയിപ്പിച്ചത് വൈഭവല്ല!! റാഷിദിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സി, ഈ പിഴവുകള്‍

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ അനായാസം ജയിക്കുമെന്നു കരുതപ്പെട്ട മല്‍സരത്തിലാണ് ഗുജറാത്ത് എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയത്. 14 കാരനായ വൈഭവ് സൂര്യവംശി കൊടുങ്കാറ്റായി മാറിയ മല്‍സരത്തില്‍ എട്ടു വിക്കറ്റിനു ജിടിയെ റോയല്‍സ് വാരിക്കളയുകയായിരുന്നു. ഇത്രയും കനത്തൊരു തോല്‍വി ശുഭ്മന്‍ ഗില്ലും സംഘവും സ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ലെന്നുറപ്പാണ്.

210 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് റോയല്‍സിനു മുന്നില്‍ ജിടി വച്ചത്. നായകന്‍ സഞ്ജു സാംസണിന്റെ അഭാവവും മധ്യനിരയുടെ ഫോമില്ലായ്മയും ഫിനിഷിങിലെ ദൗര്‍ബല്യവുമെല്ലാം പരിഗണിക്കുമ്പോള്‍ റോയല്‍സ് ഈ ടോട്ടല്‍ ചേസ് ചെയ്യുമെന്നു ആരും പ്രതീക്ഷിച്ചു കാണില്ല. പക്ഷെ 35 ബോളില്‍ സെഞ്ച്വറിയുമായി വൈഭവ് അഴിഞ്ഞാടിയപ്പോള്‍ വെറും 15.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ റോയല്‍സ് വിജയം കാണുകയും ചെയ്തു.

റോയല്‍സിന്റെ മിന്നും ജയത്തില്‍ വൈഭവിന്റെ വണ്‍മാന്‍ ഷോയെയാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ വാഴ്ത്തുന്നത്. എന്നാല്‍ വൈഭവിന്റെ അസാധാരണ മിടുക്ക് മാത്രമല്ല, ജിടിയെ നയിച്ച റാഷിദ് ഖാന്റെ മണ്ടന്‍ തീരുമാനങ്ങളും കളിയില്‍ റോയല്‍സിനെ സഹായിച്ചിട്ടുണ്ട്. സ്ഥിരം ക്യാപ്റ്റന്‍ ഗില്ലിനെ പിന്‍വലിച്ച് പകരം ഇംപാക്ട് സബായി വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ ജിടി പരീക്ഷിച്ചത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. ഇതോടെയാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ റാഷിദ് നായകസ്ഥാനത്തേക്കു വന്നത്.

PRASIDH KRISHNA

ആദ്യത്തെ പിഴവ്

ഈ ഐപിഎല്ലില്‍ ഏറ്റവും ശക്തമായ ബൗളിങ് ലൈനപ്പുള്ള ടീമുകളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. മുന്‍ മല്‍സരങ്ങളിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ അവര്‍ ഇതു തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷെ തനിക്കു ലഭിച്ച ബൗളിങ് നിരയെ കളിയില്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ജിടിയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ റാഷിദ് ഖാന് കഴിഞ്ഞിട്ടില്ലെന്നു കാണാം.

ജിടി നിരയിലെ ഏറ്റവും മികച്ച മൂന്നു ബൗളര്‍മാര്‍ പേസ് ജോടികളായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, സ്പിന്നര്‍ ആര്‍ സായ് കിഷോര്‍ എന്നിവരാണ്. അതുകൊണ്ടു തന്നെ ഇവരെ റോയല്‍സിനെതിരേ ബൗളിങില്‍ നേരത്തേ കൊണ്ടു വന്ന് കളിയില്‍ പിടിമുറുക്കേണ്ടതും പ്രധാനമായിരുന്നു. പക്ഷെ റാഷിദ് അക്കാര്യം ചെയ്തില്ല. സിറാജിനൊപ്പം വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയെയാണ് അദ്ദേഹം ന്യൂബോള്‍ ഏല്‍പ്പിച്ചത്.

ഇതു റോയല്‍സിന്റെ ഓപ്പണിങ് ജോടികളായ യശസ്വി ജയ്‌സ്വാളിനെയും വൈഭവ് സൂര്യവംശിയെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. ഇഷാന്തെറിഞ്ഞ നാലാമത്തെ ഓവറാണ് വൈഭവിനെ ടോപ്പ് ഗിയറിലേക്കുയര്‍ത്തിയത്. ഈ ഓവറില്‍ 28 റണ്‍സ് റോയല്‍സ് വാരിക്കൂട്ടി. മൂന്നൂ സിക്‌സറുകളും രണ്ടു ഫോറുകളും വൈഭവ് പായിച്ചു. ഇതുകൂടാതെ എക്‌സ്ട്രായിനത്തില്‍ രണ്ടു വൈഡുകള്‍ കൂടി ഇഷാന്ത് സംഭാവന ചെയ്തു.

ഇതോടെ മൂന്നോവറില്‍ 32 റണ്‍സെന്ന നിലയിലായിരുന്ന അവര്‍ നാലോവറായപ്പോഴേക്കും 60 റണ്‍സിലേക്കു കുതിച്ചു. റോയല്‍സിന്റെ റണ്ണൊഴുക്ക് തടയാന്‍ അടുത്ത ഓവറിലെങ്കിലും പ്രസിദ്ധിനെ റാഷിദ് പരീക്ഷിക്കേണ്ടതായിരുന്നു. പക്ഷെ സീസണില്‍ കാര്യമായി കളിച്ചിട്ടില്ലാത്ത സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് അദ്ദേഹം പന്തേല്‍പ്പിച്ചത്. ഇതും വന്‍ അബദ്ധമായി മാറി.

21 റണ്‍സാണ് ഈ ഓവറില്‍ റോയല്‍സിനു ലഭിച്ചത്. ഓവറിലെ ആദ്യത്തെ ബോളില്‍ ജയ്‌സ്വാള്‍ ഫോറടിച്ചു തുടങ്ങിയപ്പോള്‍ രണ്ടു സിക്‌സറും ഓരോ ഫോറും കൂടി പറത്തിയ വൈഭ് വാഷിങ്ടണിനെ നാണം കെടുത്തുകയും ചെയ്തു. അപ്പോഴേക്കും റോയല്‍സിന്റെ ടോട്ടല്‍ അഞ്ചോവറില്‍ 81 റണ്‍സിലെത്തിയിരുന്നു. ആറാം ഓവറിലാണ് പ്രസിദ്ധ് ബൗളിങിനെത്തിയത്. വെറും ആറു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങുകയും ചെയ്തുള്ളൂ. മാത്രമല്ല പ്രസിദ്ധിനെ നേരിടാന്‍ വൈഭവ് പതറുന്നതും കാണാമായിരുന്നു.

SAI KISHORE

രണ്ടാമത്തെ അബദ്ധം

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ റാഷിദ് ഖാന്‍ വരുത്തിയ രണ്ടാമത്തെ പിഴവ് സ്പിന്‍ ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായ ആര്‍ സായ് കിഷോറിനെ വൈകിപ്പിച്ചു എന്നതാണ്. സീസണിലെ ഇതുവരെയുള്ള പ്രകടനവും വിക്കറ്റുകളെടുക്കാനുള്ള കഴിവും പരിഗണിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദറിനേക്കാള്‍ നേരത്തേ പന്തെറിയേണ്ടത് സായ് കിഷോറാണ്.

പക്ഷെ കളിയില്‍ ജിടിയുടെ തോല്‍വിയുറപ്പായ ശേഷം 14ാമത്തെ ഓവറിലാണ് അദ്ദേഹത്തെ ബൗളിങിനു വിളിച്ചത്. റോയല്‍സ് അപ്പോള്‍ രണ്ടു വിക്കറ്റിനു 183 റണ്‍സെന്ന നിലയില്‍ ജയത്തിനു തൊട്ടരികെയായിരുന്നു. സായ് കിഷോറിനു കളിയുടെ ആ ഘട്ടത്തില്‍ കാര്യമായൊന്നും ചെയ്യാനും ഇല്ലായിരുന്നു. കുറേക്കൂടി നേരത്തേ അദ്ദേഹത്തെ ബൗള്‍ ചെയ്യിച്ചിരുന്നെങ്കില്‍ ഒന്നോ, രണ്ടോ വിക്കറ്റുകളുമായയി ജിടിയെ കളിയിലേക്കു തിരികെ വരാന്‍ സായ് സഹായിച്ചേനെ.

Story first published: Tuesday, April 29, 2025, 10:01 [IST]
Other articles published on Apr 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+