For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 18 അടവും തയ്യാര്‍, വിഘ്‌നേഷിനെ ഹീറോയാക്കിയത് റാഷിദ്!! ടേണിങ് പോയിന്റ് അറിയാം

ഐപിഎല്ലിന്റെ 18ാം സീസണിലെ താരോദയങ്ങള്‍ തീര്‍ച്ചയായും മുംബൈ ഇന്ത്യന്‍സിന്റെ മലയാളി 'ചൈനാമാന്‍' ബൗളറായ വിഘ്‌നേഷ് പുത്തൂരിനെ നമുക്കു കാണാം. അരങ്ങേറ്റ മല്‍സരത്തില്‍, അതും ഇതിഹാസതാരം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഹീറോയാവുകയെന്നത് എല്ലാവരെക്കൊണ്ടും സാധിക്കില്ല. പക്ഷെ മലപ്പുറം പെരിന്തല്‍മണ്ണക്കാരനായ വിഘ്‌നേഷിനു അതു സാധിച്ചിരിക്കുകയാണ്.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെയടക്കം മൂന്നു മുന്‍നിര വിക്കറ്റുകളാണ് കളിയില്‍ ഇടംകൈയന്‍ സ്പിന്നര്‍ വീഴ്ത്തിയത്. കളിയില്‍ സിഎസ്‌കെയെ വിറപ്പിക്കാന്‍ മുംബൈയ്ക്കു സാധിച്ചതും വിഘ്‌നേഷിന്റെ ഈ മാജിക്കല്‍ പ്രകടനം കൊണ്ടു മാത്രമാണ്. അതിനു ശേഷം നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത െൈനറ്റ്‌റൈഡേഴ്‌സിനെതിരേ ഒരു വിക്കറ്റ് കൂടി മലയാളി താരം പോക്കറ്റിലാക്കുകയും ചെയ്തു.

VIGNESH PUTHUR

യഥാര്‍ഥത്തില്‍ കന്നി ഐപിഎല്ലിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ തന്നെ ഇത്ര ഗംഭീരമായ ബൗളിങ് പ്രകടനം പുറത്തെടുക്കാന്‍ വിഘ്‌നേഷിനെ സഹായിച്ചതെന്താണ്? ഇതിനു പിന്നില്‍ അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനും നിര്‍ണായക പങ്കുണ്ടെന്നതതാണ് സത്യം. ഇതു എങ്ങനെയാണെന്നു നമുക്കു നോക്കാം.

വിഘ്‌നേഷ് എങ്ങനെ റാഷിദിലേക്ക്

അഫ്ഗാനിസ്താന്‍ താരവും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരവുമായ റാഷിദ് ഖാനിലേക്കു വിഘ്‌നേഷ് പുത്തൂര്‍ എങ്ങനെയെത്തിയെന്നു പലര്‍ക്കും സംശയമുണ്ടാവും. പക്ഷെ റാഷിദും യഥാര്‍ഥത്തില്‍ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലെ ഒരു അംഗമാണ്. പക്ഷെ അതു ഐപിഎല്ലിലല്ല, സൗത്താഫ്രിക്കയിലെ ടി20 ലീഗായ എസ്എടി20 (SAT20) ടൂര്‍ണമെന്റിലാണെന്നു മാത്രം.

മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയായ എംഐ കേപ്ടൗണ്‍ ടീമിനു വേണ്ടിയാണ് റാഷിദ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷമാദ്യം സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ എംഎ കേപ്ടൗണ്‍ ടീം കന്നിക്കിരീടമുയര്‍ത്തിയത് റാഷിദിനു കീഴിലായിരുന്നു.

കഴിഞ്ഞ മെഗാ ലേലത്തിലാണ് വിഘ്‌നേഷിനെ മുംബൈ സ്വന്തമാക്കിയത്. പ്രഥമ കെസിഎല്ലില്‍ (കേരളാ ക്രിക്കറ്റ് ലീഗ്) ആലപ്പ് റൈഫിള്‍സിനായി താരം നടത്തിയ പ്രകടനമാണ് മുംബൈ സ്‌കൗട്ടിങ് ടീമിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്നു വിഘ്‌നേഷിനെ അവര്‍ ട്രയല്‍സിനും ക്ഷണിക്കുകയായിരുന്നു. അതിനു ശേഷമാണ് ലേലത്തില്‍ അദ്ദേഹത്തെ മുംബൈ സ്വന്തം കൂടാരത്തിലേക്കു കൊണ്ടുവന്നത്.

കേരളത്തിന്റെ സീനിയര്‍ ടീമിനു വേണ്ടി പേലും അരങ്ങേറും മുമ്പാണ് വിഘ്‌നേഷിനു ഐപിഎല്ലില്‍ നറുക്കുവീഴുന്നത്. അനുഭവസമ്പത്ത് വളരെ കുറവായതിനാല്‍ തന്നെ ഐപിഎല്ലിനു മുമ്പ് അദ്ദേഹത്തിനെ തയ്യാറാക്കി നിര്‍ത്താന്‍ പല പ്ലാനുകളും മുംബൈ തയ്യാറാക്കിയിരുന്നു. ടി20 ഇന്‍വിറ്റേഷന്‍സ് കപ്പില്‍ വിഘ്‌നേഷിനെ കളിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്.

വിഘ്‌നേഷ് ടു സൗത്താഫ്രിക്ക

തുടര്‍ന്നു കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കും പരിശീലനത്തിനുമായി വിഘ്‌നേഷിനെ മുംബൈ ടീം മാനേജ്‌മെന്റ് സൗത്താഫ്രിക്കയിലേക്കു അയക്കുകയായിരുന്നു. അവിടെ എസ്എടി20 ലീഗില്‍ കളിച്ചുകൊണ്ടിരുന്ന എംഐ കേപ്ടൗണ്‍ ടീമിനോടൊപ്പം ചേരാനാണ് വിഘ്‌നേഷിനോടു ആവശ്യപ്പെട്ടത്. ഇതാണ് ബൗളറെന്ന നിരയില്‍ തന്റെ കഴിവുകളെ കൂടുതല്‍ തേച്ചു മിനുക്കിയെടുക്കാന്‍ മലയാളി താരത്തെ സഹായിച്ചത്.

RASHID KHAN

ഇവിടെ വച്ച് ടീം ക്യാപ്റ്റന്‍ കൂടിയായ റാഷിദ് ഖാനോടൊപ്പം പരിശീലനം നടത്താന്‍ വിഘ്‌നേഷിനു അവസരം ലഭിക്കുകയും ചെയ്തു. ലോകോത്തര സ്പിന്‍ ബൗളറായ റാഷിദുമായി അടുത്ത് ഇടപഴാകാനായത് ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്താനും പുതിയ പല ട്രിക്കുകളും പഠിക്കാന്‍ വിഘ്‌നേഷിനെ നന്നായി സഹായിച്ചിട്ടുണ്ട്.

സൗത്താഫ്രിക്കയില്‍ നിന്നും ലഭിച്ച അനുഭവസമ്പത്തിന്റെ കരുത്തിലാണ് അദ്ദേഹം ഐപിഎല്ലില്‍ കളിക്കാനെത്തിയത്. ഇതു ചെന്നൈ സൂപ്പര്‍ കിങ്‌സുമയുള്ള അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വളരെ കൂളായി പന്തെറിയാനും മൂന്നു വിക്കറ്റുകളെടുക്കാനും വിഘ്‌നേഷിനെ സഹായിച്ചതായി കാണാം.

Story first published: Thursday, April 3, 2025, 18:04 [IST]
Other articles published on Apr 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+