Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു ചെന്നൈ ക്യാപ്റ്റനായേനെ!! റോയല്‍സ് പയറ്റിയത് 18ാമത്തെ അടവ്? അറിയുമോ

ഐപിഎല്ലില്‍ ഇത്തവണ ഏറ്റവുമാദ്യം ലീഗ് ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം പ്രഥമ സീസണിലെ വിജയകളായ രാജസ്ഥാന്‍ റോയല്‍സാണ്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനം കൊണ്ടു അവര്‍ക്കു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണ്ത്തില്‍ മാത്രമേ റോയല്‍സിനു ജയിക്കാനായുള്ളൂ. ശേഷിച്ച 10ലും തോല്‍വി തന്നെയായിരുന്നു ഫലം.

റോല്‍സിന്റെ സീസണ്‍ പൂര്‍ത്തിയായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്നത് നായകന്‍ സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ചാണ്. അദ്ദേഹം അടുത്ത സീസണില്‍ പുതിയൊരു ടീമുലേക്കു ചേക്കേറുമെന്നു ആരാധകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റൊരു വിഭാഗം സഞ്ജു ടീമില്‍ തുടരുമെന്നു വാദിക്കുന്നവരാണ്.

അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കഴിഞ്ഞ വര്‍ഷത്തെ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകളുമായെല്ലാം ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരില്‍ ഗോസിപ്പുകള്‍ വരുന്നുണ്ട്. എന്നാല്‍ 2020ല്‍ യഥാര്‍ഥത്തില്‍ സിഎസ്‌കെയിലേക്കു സഞ്ജു കൂടുമാറേണ്ടതായിരുന്നു. പക്ഷ എങ്ങനെയാണ് അദ്ദേഹത്തെ അവര്‍ നിലനിര്‍ത്തിയതെന്നറിയാം.

SANJU SAMSON

2020ലെ വമ്പന്‍ നീക്കം

ഐപിഎല്ലിന്റെ 2020ലെ സീണിനു മുന്നോടിയായാണ് സഞ്ജു സാംസണിനു വേണ്ടി രാജസ്ഥാന്‍ റോയല്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സമീപിച്ചത്. കരിയറിന്റെ അവസാനത്തോടു അടുക്കുന്ന ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് സഞ്ജുവിനെ ചെന്നൈ കണ്ടു വച്ചിരുന്നത്.

അദ്ദേഹത്തെ ടീമിലെത്തതിക്കാന്‍ അന്നു തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയെ റോല്‍സിനു സിഎസ്‌കെ ഓഫറും ചെയ്തിരുന്നു. പക്ഷെ സിഎസ്‌കെയുടെ ഈ ഓഫര്‍ റോയല്‍സ് തള്ളുകയായിരുന്നു. മാത്രല്ല, സഞ്ജു ടീം വിടാതിരിക്കാന്‍ മറ്റൊരു വമ്പന്‍ നീക്കം കൂടി റോയല്‍സ് നടത്തി. ടീമില്‍ തുടര്‍ന്നാല്‍ 2021ല്‍ സ്ഥിരം ക്യാപ്റ്റല്‍സി നല്‍കാമെന്ന വലിയ ഓഫറാണ് അവര്‍ വച്ചത്. അതില്‍ സഞ്ജു വീഴുകയും ചെയ്തു.

2021ലെ സീസണിനു മുമ്പ് അദ്ദേഹത്തിനു നല്‍കിയ ഓഫര്‍ റോയല്‍സ് ടീം പാലിക്കുകയും ചെയ്തു. 2020ല്‍ ടീമിനെ നയിച്ച ഓസ്‌ട്രേയിന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാത്രമല്ല, ടീമില്‍ നിന്നും റോയല്‍സ് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നു ടീമിന്റെ നിയന്ത്രണം പൂര്‍ണമായി സഞ്ജുവിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന്റെ റാഞ്ചാനുള്ള ചെന്നൈയുടെ മോഹങ്ങളും പൊലിയുകയായിരുന്നു.

വീണ്ടും രംഗത്തിറങ്ങുമോ ചെന്നൈ?

അടുത്ത ഐപിഎല്‍ സീസണിനു മുമ്പ് സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും റാഞ്ചാന്‍ വീണ്ടുമൊരു ശ്രമം കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇനി നടത്തുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. മുന്‍ കോച്ച് കുമാര്‍ സങ്കക്കാരയുമായ വളരെ നല്ല ബന്ധമാണ് സഞ്ജുവിനുണ്ടായിരുന്നത്. ഇരുവരുടെയും മികച്ച ഒത്തിണക്കമാണ് 2022ല്‍ റോയല്‍ലിനെ റണ്ണറപ്പും കഴിഞ്ഞ വര്‍ഷം പ്ലേഓഫിലുമെത്തിച്ചത്.

SANJU DHONI

എന്നാല്‍ സങ്കക്കാരയ്ക്കു പകരം ഈ വര്‍ഷം രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായ ശേഷം ഡ്രസിങ് റൂമില്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സഞ്ജുവും ദ്രാവിഡും തമ്മില്‍ അത്ര ബന്ധമല്ല ഉണ്ടായിരുന്നതന്നും ചില കാര്യങ്ങളില്‍ ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതുകൊണ്ടു തന്നെ പരിശീലക സ്ഥാനത്തു ദ്രാവിഡ് തുടര്‍ന്നാല്‍ സഞ്ജു വിടാനുള്ള സാധ്യതയും കൂടുതലാണ്. ഈ അവസരം മുതാക്കി അദ്ദേഹത്തെ അടുത്ത സീസണില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനൊരുങ്ങുകയാണ് സിഎസ്ടീം.

Story first published: Monday, May 26, 2025, 12:25 [IST]
Other articles published on May 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+