For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഓപ്പണിങ് മാറ്റില്ല, ജുറേലടക്കം 2 പേര്‍ ഔട്ട്!! സഞ്ജു തിരിച്ചെത്തിയാല്‍ ഈ 11

ജയ്പൂര്‍: ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞതിന്റെ ആവേശത്തില്‍ ഐപിഎല്ലില്‍ മറ്റൊരു വമ്പന്‍ പോരാട്ടത്തിനു കച്ചമുറുക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കൗമാര വിസ്മയം വൈഭവ് സൂര്യംവംശി കന്നി സെഞ്ച്വറിയോടെ കൊടുങ്കാറ്റായ മല്‍സരത്തില്‍ കരുത്തരായ ജിടിയെ എട്ടു വിക്കറ്റിനാണ് ജിടി വാരിക്കളഞ്ഞത്. സമാനമായൊരു ഗംഭീര പ്രകടനമാണ് നാളെ (ബുധന്‍) രാത്രി അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയും റോയല്‍സ് ലക്ഷ്യമിടുക.

ജിടിക്കെതിരേ നേടിയ ആധികാരിക വിജയത്തോടെ നേരിയ പ്ലേഓഫ് സാധ്യത റോയല്‍സ് കാത്തു സൂക്ഷിച്ചു കഴിഞ്ഞു. എന്നാല്‍ ശേഷിച്ച നാലു മല്‍സരങ്ങളിലും ഇതേ രീതിയിലുള്ള വിജയങ്ങള്‍ തന്നെ അവര്‍ക്കു ആവശ്യമാണ്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനത്തിനു തന്നെയാവും റോയല്‍സ് കച്ചമുറുക്കുക. പരിക്കു കാരണം അവസാനത്തെ മൂന്നു മല്‍സരങ്ങളും നഷ്ടമായ നായകന്‍ സഞ്ജു സാംസണ്‍ അടുത്ത കളിയിലുണ്ടാവുമോയെന്നതു ഇനിയും ഉറപ്പായിട്ടില്ല.

ഫിറ്റ്‌നസ് ടെസ്റ്റിനു അദ്ദേഹം വിധേയനായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ വിജയിക്കുകയാണെങ്കില്‍ സഞ്ജു ടീമിലേക്കു മടങ്ങി വന്നേക്കുകയും ചെയ്യും. അദ്ദേഹം തിരിച്ചെത്തുയാണെങ്കില്‍ മുംബൈയ്‌ക്കെതിരേ റോയല്‍സിന്റെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു നോക്കാം.

VAIBHAV JAISWAL

ടോപ്പ് ത്രീ ഇങ്ങനെ

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഇതിനകം കളിച്ച ഏഴു മല്‍സരങ്ങളിലും ഓപ്പണറായാണ് സഞ്ജു സാംസണ്‍ ഇറങ്ങിയത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ടീമിലേക്കു മടങ്ങിയെത്തിയാല്‍ ഈ റോള്‍ അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ല. കാരണം സഞ്ജുവിനു പകരം ഓപ്പണിങിലേക്കു വന്ന വണ്ടര്‍കിഡ് അവസാന കളിയില്‍ ഇടിവെട്ട് സെഞ്ച്വറിയോടെ കസറിയിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ വെറും 35 ബോളുകളിലാണ് 14 കാരനായ വൈഭവ് സെഞ്ച്വ്വറി കുറിച്ചത്. നിരവധി റെക്കോര്‍ഡുകളും താരം ഇതോടെ പഴങ്കഥയാക്കുകയും ചെയ്തു. സഞ്ജു മടങ്ങിയെത്തിയാലും ഇനി വൈഭവിനെ കൈവിടുക റോയല്‍സിനു അസാധ്യമായി മാറിയിരിക്കുകയാണ്. വൈഭവും യശസ്വി ജയ്‌സ്വാളും തന്നെയായിരിക്കും ഒരിക്കല്‍ക്കൂടി ഓപ്പണിങില്‍ ഇറങ്ങുക.

സഞ്ജുവിന്റെ പുതിയ ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറായിരിക്കും. മുംബൈയ്‌ക്കെതിരേ മാത്രമല്ല, സീസണിലെ ഇനി ശേഷിച്ച മല്‍സരങ്ങളിലും സഞ്ജു ഈ റോളില്‍ തന്നെയായിരിക്കും കളിക്കുക. അദ്ദേഹത്തെ സംബന്ധിച്ച് ഈ റോള്‍ അപരിചിതമല്ല. കഴിഞ്ഞ സീസണ്‍ വരെ മലയാളി താരം കളിച്ചുകൊണ്ടിരുന്നത് മൂന്നാം നമ്പറാണ്. അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനും ഇതു തന്നെയാണ്.

മുംബൈയ്‌ക്കെതിരേ ടീമിലേക്കു മടങ്ങിയെത്തിയാലും റോയല്‍സിനെ സഞ്ജു നയിക്കാനുള്ള സാധ്യത കുറവാണ്. ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമേ അദ്ദേഹത്തെ കാണാനിടയുള്ളു. നേരത്തേ സീസണിലെ ആദ്യത്തെ മൂന്നു കൡയിലും സഞ്ജു ഇതേ റോളിലായിരുന്നു ഇറങ്ങിയത്. അദ്ദേഹം ക്യാപ്റ്റന്റെ റോൡ നിന്നും വീണ്ടും വിട്ടുനിന്നാല്‍ ഒരിക്കല്‍ക്കൂടി റിയാന്‍ പരാഗ് തന്നെ നായകനായി തുടര്‍ന്നേക്കും.

മധ്യനിര

രാജസ്ഥാന്‍ റോയല്‍സിനായി നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ റിയാന്‍ പരാഗ്, നിതീഷ് റാണ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരായിരിക്കും കളിക്കുക. സഞ്ജു സാംസണിന്റെ മടങ്ങിവരവോടെ ടീമില്‍ സ്ഥാനം നഷ്ടമാവുക ധ്രുവ് ജുറേലിനായിരിക്കും.

മുന്‍ മല്‍സരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങിനെതിരേ ഒരുപാട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ജയിക്കേണ്ടിയിരുന്ന മൂന്നു മല്‍സരങ്ങളില്‍ റോയല്‍സ് പടിക്കല്‍ വിജയം കൈവിടാനുള്ള പ്രധാന കാരണക്കാരനും ജുറേലായിരുന്നു. പക്ഷെ റോയല്‍സിന്റെ ബൗളിങില്‍ ഇംപാക്ട് സഞ്ജുവിനെ പിന്‍വലിച്ച് വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തെ കൊണ്ടു വരേണ്ടിവരും.

പരാഗ് തന്റെ ഫേവറിറ്റ് പൊസിഷനായ നാലാം നമ്പറില്‍ കളിക്കുന്നതായിരിക്കും ബെസ്റ്റ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള റാണയും ഹെറ്റ്‌മെയറും അഞ്ചും ആറും നമ്പറുകളില്‍ മികച്ച ഓപ്ഷനുകളാണ്. ഇവര്‍ക്കു ശേഷം ഏഴാമനായി ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ തന്നെ തുടരാനാണ് സാധ്യത.

SANJU PARAG

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക മഹീഷ് തീക്ഷണ തന്നെയായിരിക്കും. അദ്ദേഹത്തിനു പകരം അനുഭവസമ്പത്തില്ലാത്ത കുമാര്‍ കാര്‍ത്തികേയയെ കൊണ്ടുവരാനുള്ള സാധ്യത കുറവാണ്.

പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ ജോഫ്ര ആര്‍ച്ചര്‍ക്കു തന്നെയായിരിക്കും. കൂട്ടിനു സന്ദീപ് ശര്‍മയുണ്ടാവും. മൂന്നാമത്തെ പേസറായി യുധ്വീര്‍ സിങിനു പകരം ആകാശ് മധ്വാളിനെ റോയല്‍സിനു പരീക്ഷിക്കാവുന്നതാണ്. ഈ സീസണില്‍ അദ്ദേഹത്തിനു ഇതുവരെ അവരെ അവസരം ലഭിച്ചിട്ടില്ല.

മുംബൈയ്‌ക്കെതിരേ റോയല്‍സ് 11

വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, ആകാശ് മധ്വാള്‍.

ഇംപാക്ട് പ്ലെയര്‍- ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)

Story first published: Wednesday, April 30, 2025, 20:00 [IST]
Other articles published on Apr 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+