Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പഞ്ചാബ് പേടി വേണ്ട!! റോയല്‍സിനു ജയിക്കാം, ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങള്‍

ജയ്പൂര്‍: ഐപിഎല്ലില്‍ കരുത്തരായ പഞ്ചാബ് കിങ്‌സുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന കിടിലന്‍ പോരാട്ടത്തിനായാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. വൈകീട്ട് 3.30 മുതല്‍ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്.

പഞ്ചാബിനു ഈ മല്‍സരം പ്ലേഓഫിലേക്കുള്ള ചവിട്ടുപടിയാണെങ്കില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച റോയല്‍സിനു അഭിമാനപ്പോരാട്ടമാണിത്. ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളെയും തൃപ്തിപ്പെടുത്തില്ലെന്നതും ഉറപ്പാണ്. അതുകൊണ്ടു തന്നെ തീപാറുന്ന മല്‍സരം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കുകയും ചെയ്യാം. ഈ സീസണില്‍ പഞ്ചാബും റോയല്‍സും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്.

നേരത്തേ ആദ്യ പാദത്തില്‍ പഞ്ചാബിനെ 50 റണ്‍സിനു കെട്ടുകെട്ടിക്കാന്‍ റോയല്‍സിനായിരുന്നു. അന്നത്തെ വന്‍ പരാജയത്തിനു റോയല്‍സിനോടു അവരുടെ ഗ്രൗണ്ടില്‍ പകരം ചോദിക്കാനുള്ള അവസരമാണ് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്. മിന്നുന്ന ഫോമിലുള്ള പഞ്ചാബിനെ റോയല്‍സ് ഭയക്കുകയും വേണം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റോയല്‍സിനു ഉറപ്പായും ജയിച്ചുകയറാം. ഇതു എന്തൊക്കെയാണെന്നു നോക്കാം.

royals

ടോപ്പ് ത്രീയെ പൂട്ടണം

പഞ്ചാബ് കിങ്‌സിന്റെ ഈ സീസണിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ നിര്‍ണാ പങ്കുവഹിക്കുന്നത് ടോപ്പ് ത്രീ ബാറ്റര്‍മാരാണ്. വെടിക്കെട്ട് ഓപ്പണര്‍മാരായ പ്രഭ്‌സിമ്രന്‍ സിങ്, പ്രിയാന്‍ഷ് ആര്യ എന്നിവര്‍ക്കു പിന്നാലെ വണ്‍ഡൗണായി ഇറങ്ങുന്ന ക്യാപ്റ്റന്‍ ശ്രേയസും ഉള്‍പ്പെടുന്ന ടോപ്പ് ത്രീയാണ് അവരുടെ ന്യൂക്ലിയസ്. ഇതു തകര്‍ക്കാനായാല്‍ അടുത്ത കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പകുതി ജോലി കഴിഞ്ഞുവെന്നു പറയാം.

ഈ മൂന്നു പേരെയും വലിയ സ്‌കോര്‍ നേടി ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് റോയല്‍സ് മടക്കിയേ തീരൂ. ഏതെങ്കിലുമൊരാള്‍ ക്രീസില്‍ പിടിച്ചുനിന്നാല്‍ റോയല്‍സ് കുഴപ്പത്തിലാവും. കഴിയാവുന്നത്രയും വേഗത്തില്‍ പ്രഭ്‌സിമ്രന്‍, പ്രിയാന്‍ഷ്, ശ്രേയസ് എന്നിവരെ മടക്കാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പ്ലാനുകള്‍ തയ്യാറാക്കിയേ തീരൂ.

നേരത്തേ പഞ്ചാബില്‍ നടന്ന ആദ്യപാദത്തില്‍ റോയല്‍സ് 50 റണ്‍സിന്റെ ഗംഭീര വിജയം സ്വന്തമാക്കാാനുള്ള പ്രധാന കാരണങ്ങളിലൊന്നം ഇതായിരുന്നു. അന്നു അവരുടെ ടോപ്പ് ത്രീയെ റോയല്‍സ് ബൗളിങ് നിര തരിപ്പണമാക്കിയിരുന്നു. പ്രിയാന്‍ഷ് ഡെക്കായപ്പോള്‍ പ്രഭ്‌സിമ്രന്‍ 17 റണ്‍സിനും ശ്രേയസ് 10 റണ്‍സിനും പുറത്തായിരുന്നു.

സമാനമായ ഒരു മാജിക്കല്‍ ബൗളിങ് പ്രകടനമാണ് അടുത്ത കളിയിലും റോയല്‍സിനു വേണ്ടത്. മൂന്നു പേരും വേഗം മടങ്ങിയാല്‍ പിന്നീട് നെഹാല്‍ വദേരയും ശശാങ്ക് സിങും മാത്രമേ പഞ്ചാബ് നിരയില്‍ ശ്രദ്ധിക്കേണ്ട താരങ്ങളുള്ളൂ. പക്ഷെ ടോപ്പ് ത്രീയിലുള്ളവര്‍ക്കു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ലെങ്കില്‍ അതില്‍ നിന്നും ടീമിനെ രക്ഷിക്കുകയെന്നത് വദേരയ്ക്കും ശശാങ്കിനും കടുപ്പമായിരിക്കും.

ന്യൂബോള്‍ ബൗളിങ് സൂക്ഷിക്കണം

വിജയത്തിനായി രാജസ്ഥാന്‍ റോയല്‍സ് ചെയ്യേണ്ട രണ്ടാമത്തെ കാര്യം പഞ്ചാബ് കിങ്‌സിന്റെ ന്യൂബോള്‍ ആക്രമണത്തെ ശ്രദ്ധയോടെ നേരിടുകയെന്നതാണ്. ഈ സീസണിലെ ഏറ്റവും മികച്ച ന്യൂബോള്‍ ആക്രമണങ്ങളിലൊന്നാണ് പഞ്ചാബിന്റേത്. ഇന്ത്യയുടെ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങും സൗത്താഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനുമടങ്ങുന്നതാണ് അവരുടെ ബൗളിങ് ആക്രമണം.

SANJU VAIBHAV

ഇരുവര്‍ക്കും വിക്കറ്റ് നല്‍കാതിരിക്കുന്നതിനൊപ്പം മോശം ബോളുകളില്‍ പരമാവധി റണ്‍സ് അടിച്ചെടുക്കുകയെന്നതായിരിക്കണം റോയല്‍സിന്റെ പ്ലാന്‍. നേരത്തേ ആദ്യപാദത്തില്‍ റോയല്‍സിന്റെ രണ്ടു വിക്കറ്റുകള്‍ മാത്രമേ രണ്ടു പേര്‍ക്കും കൂടി ലഭിച്ചുള്ളൂ. ന്യൂബോള്‍ ഭീഷണി അതിജീവിക്കാനായാല്‍ റോയല്‍സിനു പിന്നീട് റണ്‍സ് കണ്ടെത്തുക എളുപ്പമായിരിക്കും. കാരണം യുസ്വേന്ദ്ര ചഹല്‍ മാത്രമേ പഞ്ചാബ് നിരയില്‍ ഭയക്കേണ്ട ബൗളറുള്ളൂ.

Story first published: Friday, May 16, 2025, 15:57 [IST]
Other articles published on May 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+