Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രാഹുലിനെ അഭിനന്ദിക്കാനെത്തി, ഗോയെങ്ക നാണംകെട്ടു!! സംഭവമിങ്ങനെ, വീഡിയോ

ലഖ്‌നൗ: കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെ തന്നെ പരസ്യമായി അപമാനിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുടമ സഞ്ജീവ് ഗോയെങ്കയ്ക്കു ഇതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുല്‍. കഴിഞ്ഞ ദിവസം നടന്ന എല്‍എസ്ജി- ഡിസി മല്‍സരത്തിനു ശേഷമായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

തന്റെ മുന്‍ ടീം കൂടിയായ എല്‍എസ്ജിയെ അവരുടെ ഗ്രൗണ്ടില്‍ ഡിസി എട്ടു വിക്കറ്റിനു നാണംകെടുത്തിയപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ച താരങ്ങളിലൊരായിരുന്നു രാഹുല്‍. റണ്‍ചേസില്‍ പുറത്താവാതെ 57 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററാവുകയായിരുന്നു. 42 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിറങ്‌സ്.

KL RAHUL

രാഹുല്‍ ചെയ്തതെന്ത്?

ഡല്‍ഹി ക്യാപ്പിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മല്‍സരം കഴിഞ്ഞതിനു പിന്നാലെ ഇരുടീമുകളിലെയും കളിക്കാരെ അഭിനന്ദിക്കുന്നതിനായി ടീമുടമ സഞ്ജീവ് ഗോയെങ്ക ഗ്രൗണ്ടിലെത്തുകയായിരുന്നു. ഡിസിയുടെ വിജയ റണ്‍സ് കുറിക്കുമ്പോള്‍ കെഎല്‍ രാഹുലും ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലുമായിരുന്നു ക്രീസില്‍.

ഗ്രൗണ്ടിലെത്തിയ ശേഷം ഗോയെങ്ക അക്ഷറിനെ ആശ്ലേഷിച്ചും ഹസ്തദാനം ചെയ്തുമാണ് അഭിനന്ദിച്ചത്. അക്ഷറും വളരെ സന്തോഷവാനായി തന്നെ പെരുമാറുകയും ചെയ്തു. തുടര്‍ന്നാണ് അക്ഷറിനു പിന്നാലെ വന്ന രാഹുലിനെ അഭിനന്ദിക്കാന്‍ ഗോയങ്ക മുന്നോട്ടുവന്നത്. രാഹുലിനു ഹസ്തദാനം നല്‍കിയ അദ്ദേഹം എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ മുഖത്ത് അധികം സന്തോഷമൊന്നും കണ്ടില്ല.

ഗോയെങ്ക പലതും പറയുന്നതായി കാണാമെങ്കിലും രാഹുല്‍ ഇതൊന്നും ശ്രദ്ധിക്കാതെ വളരെ പെട്ടെന്നു ഒഴിഞ്ഞുമാറി പോവുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ചെയ്തതു തന്നെയാണ് ശരിയെന്നു അവര്‍ അഭിന്ദിക്കുകയും ചെയ്യുന്നു.

എല്‍എസ്ജി-ഡിസി മല്‍സരശേഷം രാഹുലിനെ അഭിനന്ദിക്കാനെത്തുന്ന ഗോയെങ്ക. വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ രാഹുലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തു വന്നിട്ടുള്ളത്. വെല്‍ഡണ്‍ രാഹുല്‍, ഇങ്ങനെയാവണം പ്രതികാരം. ഒന്നിനും കൊള്ളാത്തവനെന്ന തരത്തില്‍ തന്നെ അപമാനിച്ചു വിട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു ഇതിനേക്കാള്‍ മികച്ചൊരു പ്രതികാരം ചെയ്യാനില്ല. അവരുടെ തോല്‍വിക്കു ചുക്കാന്‍ പിടിക്കുക മാത്രമല്ല, അഹങ്കാരിയായ സഞ്ജീവ് ഗോയെങ്കയെ ഒരു പാഠം കൂടി പഠിപ്പിച്ചിരിക്കുകയാണെുന്നും ആധാധകര്‍ കുറിക്കുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ പരസ്യമായി അപമാനിച്ച സഞ്ജീവ് ഗോയെങ്കയെ അതേ രീതിയില്‍ ഗ്രൗണ്ടില്‍ വച്ചു തന്നെ കെഎല്‍ രാഹുലും അപമാനിച്ചിരിക്കുകയാണ്. ഈ തരത്തില്‍ അപമാനിക്കപ്പെടുമ്പോഴുള്ള വേദന അദ്ദേഹം കൂടി അറിയണം. കെഎല്‍ രാഹുല്‍ ഇപ്പോഴാണ് ശരിയായ ഹീറോയായി മാറിയതെന്നും ആരാധകര്‍ പ്രശംസിക്കുന്നു.

വെറുക്കപ്പെട്ട ടീമുടമ

ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറ്റവുമധികം വെറുപ്പപ്പെട്ടയാളായി മാറിയ വ്യക്തിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുടമയും വ്യവസായിയുമായ സഞ്ജീവ് ഗോയെങ്ക. ഐപിഎല്ലില്‍ മാത്രമല്ല, ഐസ്എല്ലിലടക്കം മറ്റു കായിക ഇനങ്ങളിലും നിക്ഷേപം നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷെ കഴിഞ്ഞ സീസണിലെ ഐപിഎല്ലോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായക്കു വലിയ രീതിയിലുള്ള മങ്ങലേറ്റിരുന്നു.

SANJIV GOENKA

ഇതിനു കാരണം മുന്‍ എല്‍എസ്ജി ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിനെതിരിയേുള്ള ഗോയെങ്കയുടെ മോശം പെരുമാറ്റമായിരുന്നു. ടീമിന്റെ തോല്‍വിക്കു ശേഷം ഗ്രൗണ്ടില്‍ വച്ച് രാഹുലിനെ അദ്ദേഹം രൂക്ഷമായി ശകാരിക്കുകയായിരുന്നു. തിരിച്ചൊന്നും പറയാതെ നിസ്സഹായനായി നില്‍ക്കുന്ന രാഹുലിന്റെ വീഡിയോ ക്രിക്കറ്റ് ആരാധകരെയും ഏറെ വിഷമിപ്പിച്ചിരുന്നു.

ഈ സംഭവത്തിനു ശേഷം ഗോയെങ്കയ്‌ക്കെതിരേ വ്യാപകരമായ വിമര്‍ശനങ്ങളുമുയര്‍ന്നു. പിന്നാലെ ടീമുമായുള്ള രാഹുലിന്റെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയും സീസണിനു ശേഷം അദ്ദേഹം ടീം വിടുകയുമായിരുന്നു. തുടര്‍ന്നാണ് മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു രാഹുല്‍ ചേക്കേറിയത്.

Story first published: Wednesday, April 23, 2025, 12:42 [IST]
Other articles published on Apr 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+