For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണിക്ക് എന്തു പറ്റി, ക്യാപ്റ്റന്‍സി മറന്നോ? വന്‍ മണ്ടത്തരം!! തകര്‍ത്തടിച്ച് ആര്‍സിബി

ബെംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ കിടിലന്‍ ബാറ്റിങ് പ്രകടനവുമായി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി തുടക്കം മുതല്‍ ആഞ്ഞടിക്കുകയായിരുന്നു. ഈ കളിയില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്തിരിക്കുകയാണ് ആരാധകര്‍.

പഴയ ക്യാപ്റ്റന്‍സി മാജിക്ക് അദ്ദേഹത്തിനു നഷ്ടമായതായും ബൗളര്‍മാരെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ധോണിക്കു സാധിക്കുന്നില്ലെന്നും അവര്‍ വിമര്‍ശിക്കുന്നു. ടൂര്‍ണമെന്റില്‍ നിന്നും ഇതിനകം പുറത്തായിക്കഴിഞ്ഞ സിഎസ്‌കെ ടീം ഇനിയുള്ള മല്‍സരങ്ങളെങ്കിലും ജയിച്ച് മാനംകാക്കാമെന്ന പ്രതീക്ഷയിലാണ്. മറുഭാഗത്തു ആര്‍സിബിയാവട്ടെ ഈ കളിയില്‍ ജയിച്ച് പ്ലേഓഫിലേക്കു മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ്.

KOHLI BETHEL

ധോണിയുടെ ക്യാപ്റ്റന്‍സി പാളിയതെവിടെ?

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കളിയില്‍ എംഎസ് ധോണിയുടെ ചില ബൗളിങ് മാറ്റങ്ങളാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഓപ്പണിങ് ജോടികളായ വിരാട് കോലിയും ജേക്കബ് ബെതെലും സ്‌ഫോടനാത്മ തുടക്കമാണ് ആര്‍സിബിക്കു നല്‍കിയത്. ഖലീല്‍ അഹമ്മദാണ് ചെന്നൈക്കായി ആദ്യ ഓവര്‍ എറിഞ്ഞത്. 13 റണ്‍സ് അദ്ദേഹം വഴങ്ങി. ഹാട്രിക് ഫോറുകളടക്കമാണിത്.

അന്‍ഷുല്‍ കാംബോജെറിഞ്ഞ അടുത്ത ഓവറില്‍ വെറും മൂന്നു സിംഗിളുകള്‍ മാത്രമേ വന്നുള്ളൂ. മൂന്നാം ഓവറില്‍ ഖലീല്‍ വീണ്ടും റണ്‍സ് വാരിക്കോരി നല്‍കി. മൂന്നു സിക്‌സറുകളടക്കം 19 റണ്‍സാണ് അഗദ്ദേഹം വിട്ടുകൊടുത്തത്. നാലാം ഓവറില്‍ കാംബോജും തല്ലുവാങ്ങി. രണ്ടു ഫോറുകളടക്കം വഴങ്ങിയത് 11 റണ്‍സാണ്.

അഞ്ചാം ഓവറില്‍ അഫ്ഗാന്‍ സ്പിന്നറായ നൂര്‍ അഹമ്മദിനെ ധോണി കൊണ്ടുവന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെ ഇംപാക്ടുണ്ടാക്കാന്‍ യുവതാരത്തിനായില്ല. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 14 റണ്‍സ് നൂര്‍ വഴങ്ങി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ അന്‍ഷുലിനു ഒരോവര്‍ കൂടി ധോണി നല്‍കുകയായിരുന്നു. ഓരോ ഫോറും സിക്‌സറുമടക്കം 11 റണ്‍സാണ് ആര്‍സിബിക്കു ലഭിച്ചത്.

പവര്‍പ്ലേയ്ക്കു പിന്നാലെ വെറ്ററന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ ധോണി കൊണ്ടുവന്നു. വളരെ മികച്ച ബൗളിങാണ് അദ്ദേഹം കാഴ്ചവച്ചത്. അതുവരെ തകര്‍ത്തടിച്ച കോലിയെയും ബെതെലിനെയും ജഡ്ഡു ശരിക്കുംപൂട്ടി. വെറും രണ്ടു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. സ്പിന്നര്‍മാര്‍ക്കു ഈ പിച്ചില്‍ എത്ര മാത്രം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നു ജഡ്ഡു കാണിച്ചു തന്നതിനാല്‍ അടുത്ത ഓവറില്‍ നൂറിനെ ധോണി തിരികെ വിളിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

MS DHONI

പക്ഷെ ചെന്നൈ പേസര്‍മാരെ അനായാസം നേരിട്ടുകൊണ്ടിരുന്ന ആര്‍സിബിയെ സഹായിക്കുന്ന തരത്തില്‍ മറ്റൊരു പേസറായ സാം കറെനു എട്ടാം ഓവര്‍ നല്‍കുകയായിരുന്നു. ജഡ്ഡുവിനെതിരേ പതുങ്ങിനിന്ന കോലിയും ബെതെലും കറെനെ ശരിക്കും പഞ്ഞിക്കിട്ടു. ഓരോ ഫോറും സിക്‌സറുമടക്കം 14 റണ്‍സ് ഇരുവരും ഓവറില്‍ നേടി.

നൂറിനെ ഈ ഓവറില്‍ ധോണി കൊണ്ടു വന്നിരുന്നെങ്കില്‍ കോലിയെയും ബെതെലിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനും വിക്കറ്റെടുക്കാനും ചെന്നൈക്കു സാധിച്ചേനെ. പക്ഷെ ധോണിയുടെ മോശം തീരുമാനം ആര്‍സിബിയെ സഹായിച്ചു. ഒടുവില്‍ പത്താം ഓവറിലെ അഞ്ചാമത്തെബോളില്‍ ബെതെലിനെ (55) പുറത്താക്കി മതീശ പതിരാന ചെന്നൈക്കു കളിയിലെ ആദ്യ ബ്രേക്ക്ത്രൂ സമ്മാനിക്കുകയായിരുന്നു. അപ്പോഴേക്കും ആര്‍സിബിയുടെ ടോട്ടല്‍ 97 റണ്‍സിലെത്തുകയും ചെയ്തിരുന്നു.

Story first published: Saturday, May 3, 2025, 21:23 [IST]
Other articles published on May 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+