ഐപിഎല്ലിലെ നിത്യഹരിത താരമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകും ക്യാപ്റ്റനുമായ എംഎസ് ധോണി വീണ്ടുമൊരു സീസണിനു വേണ്ടി കച്ചമുറുക്കുകയാണ്. 43 കാരനായ അദ്ദേഹത്തിന്റെ ഒരുപക്ഷെ അവസാനത്തെ സീസണ്‍ കൂടിയാവും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രായത്തെ തോല്‍പ്പിച്ച് മുന്നേറുന്ന ധോണി വീണ്ടുമൊരു ഐപിഎല്‍ കിരീട വിജയത്തോടെ രാജകീയമായി ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങാനാണ് ആഗ്രഹിച്ചേക്കുക.
അതിനിടെ ഈ പ്രായത്തും തന്റെ ബാറ്റിങ് കരുത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്നു പരിശീലന മല്‍സരത്തില്‍ ക്രിക്കറ്റ് പ്രേമിള്‍ക്കു കാണിച്ചു കൊടുത്തിരിക്കുകയാണ് ധോണി. ശ്രീലങ്കന്‍ പേസ് സെന്‍സേഷന്‍ മതീശ പതിരാനയുടെ യോര്‍ക്കറിനെതിരേയുള്ള അദ്ദേഹത്തിന്റെ ബാറ്റിങ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഹരം കൊള്ളിച്ചിരിക്കുന്നത്.

ധോണി കൊലമാസ് തന്നെ
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറായ ലസിത് മലിങ്കയുടെ പിന്‍ഗാമിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് മതീശ പതിരാന. മലിങ്കയുടെ ബൗളിങ് ആക്ഷനുമായുള്ള അസാധാരണ സാമ്യമാണ് ഇതിനു പ്രധാന കാരണം.
യോര്‍ക്കറുകളെറിയാന്‍ മിടുക്കനാണ് താനെന്നു മുന്‍ ഐപിഎല്‍ സീസണുകളില്‍ പതിരാന തെളിയിച്ചിട്ടുള്ളതാണ്. പക്ഷെ തനിക്കെതിരേ യോര്‍ക്കറുകളെറിഞ്ഞാല്‍ പണി പാളുമെന്നു യുവ താരത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ് ധോണി.
പരിശീലന മല്‍സരത്തില്‍ പതിരാനയ്‌ക്കെതിരേ ധോണിയുടെ വമ്പന്‍ സിക്‌സ്. വീഡിയ കാണാം
കഴിഞ്ഞ ദിവസം നടന്ന സിഎസ്‌കെയുടെ പരിശീലന മല്‍സരത്തിലാണ് ധോണിയെ തന്റെ പ്രധാന ആയുധമായ യോര്‍ക്കര്‍ എറിഞ്ഞു വീഴ്ത്താന്‍ പതിരാന ശ്രമം നടത്തിയത്. പക്ഷെ ഇതിനോടുള്ള ധോണിയുടെ മറുപടി മാസായിരുന്നു.
വിക്കറ്റ് ലക്ഷ്യമിട്ടെറിഞ്ഞ പതിരാനയുടെ യോര്‍ക്കറിനെ അംപയറുടെ തലയ്ക്കു മുകളിലൂടെ കിടിലനൊരു ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ ധോണി സിക്‌സറിലേക്കു പറത്തുകയായിരുന്നു. തുടര്‍ന്നു വളരെ കൂളായി അദ്ദേഹം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു നടന്നപ്പോള്‍ ഏറെ നിരാശനായാണ് പതിരാന തിരിഞ്ഞു നടന്നത്.
എന്നാല്‍ പിന്നീട് ധോണിയുടെ വമ്പന്‍ വിക്കറ്റ് പതിരാന തന്നെ സ്വന്തമാക്കുകയും ചെയ്തു. പക്ഷെ ഈ വിക്കറ്റിന്റെ ക്രെഡിറ്റ് ബൗളറര്‍ക്കല്ല, മറിച്ച് ഫീല്‍ഡറും ഇംഗ്ലീഷ് താരവുമായ ജാമി ഒവേര്‍ട്ടനു അവകാശപ്പെട്ടതാണ്. ഫീല്‍ഡിങില്‍ അദ്ദേഹത്തിന്റെ ചടുലതയാണ് മുന്‍ സിഎസ്‌കെ നായകനെ വീഴ്ത്തിയത്.

പതിരാനയ്‌ക്കെതിരേ വമ്പന്‍ ഷോട്ട് കളിച്ച ധോണിയെ ഒവേര്‍ട്ടന്‍ വായുവില്‍ ചാടിയുയര്‍ന്ന് ഒറ്റക്കൈ കൊണ്ട് കൊണ്ട് കൈയ്ക്കുള്ളിലാക്കുകയായിരുന്നു. ഉറപ്പായും ബൗണ്ടറി കിട്ടേണ്ടിയിരുന്ന ഷോട്ടായിരുന്നു അത്. പക്ഷെ ഒവേര്‍ട്ടന്റെ അസാധാരണ മിടുക്ക് ധോണിയുടെ വിക്കറ്റ് നഷ്ടത്തിന് കാരണമാവുകയായിരുന്നു.
ധോണി വിരമിക്കുമോ?
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓരോ ഐപിഎല്‍ സീസണ്‍ ആരംഭിക്കുമ്പോഴും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാറുള്ളത് എംഎസ് ധോണിയുടെ ഭാവിയെ കുറിച്ചാണ്. ഇതു അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആവുമോ, അല്ലെങ്കില്‍ വീണ്ടുമൊരു സീസണ്‍ കൂടി കളിക്കുമോയെന്നെല്ലാം ചര്‍ച്ചകള്‍ മുറുകാറുണ്ട്. പക്ഷെ ധോണി സാധാരണയായി തന്റെ ഭാവിയെക്കുറിച്ച് ഒരക്ഷരം മിണ്ടാറില്ല.
ഈ സീസണിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. 18ാം സീസണ്‍ ആരംഭിക്കാനിരിക്കെ ധോണിയുടെ ഭാവിയെക്കുറിച്ച് വീണ്ടും ചപര്‍ച്ചകള്‍ മുറുകുകയാണ്. പക്ഷെ ഇതുമായി ബന്ധപ്പെട്ട് ധോണി മൗനം തുടരുകയാണ്. കഴിഞ്ഞ കുറച്ചു സീസണുകളായി പരിക്കുകള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. ചില ശസ്ത്രക്രിയകള്‍ക്കും ധോണി വിധേയനാവുകയും ചെയ്തു. എങ്കിലും അദ്ദേഹം എല്ലാ പ്രതിസന്ധികളെയു മറികടന്ന് ഐപിഎല്ലിലേക്കു ഓരേ തവണയും ശക്തമായി തിരിച്ചുവരികയായിരുന്നു.