ഹൈദരാബാദ്: ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗംഭീര പ്രകടനങ്ങളിലൂടെ സെലക്ടര്‍മാര്‍ക്കു മറുപടി നല്‍കുകയാണ് പേസര്‍ മുഹമ്മദ് സിറാജ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴു വിക്കറ്റിന്റെ അനായാസ വിജയം കൊയ്തപ്പോള്‍ ഹീറോയായതും അദ്ദേഹം തന്നെ. ബാറ്റിങില്‍ നായകന്‍ ശുഭ്മന്‍ ഗില്‍ 61 റണ്‍സോടെ കസറിയിരുന്നെങ്കിലും കളിയിലെ ഏറ്റവും മൂല്യമേറിയ താരം (MVP) സിറാജ് തന്നെയാണെന്നു നിസംശയം പറയാം.
കരുത്തുറ്റ എസ്ആര്‍എച്ച് ബാറ്റിങ് നിരയെ അദ്ദേഹം തകര്‍ത്തെറിയുകയായിരുന്നു. അവരുടെ മൂര്‍ച്ചയേറിയ മുന്നേറ്റിനിരയെ തീര്‍ത്ത ശേഷം മധ്യനിരയിലും വാലറ്റത്തും സിറാജ് നാശം വിതയ്ക്കുകയായിരുന്നു. നാലോവറില്‍ വെറും 4.2 ഇക്കോണമി റേറ്റില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാലു പേരെ അദ്ദേഹം മടക്കിയത്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അനികേത് വര്‍മ, സിമര്‍ജീത് സിങ് എന്നിവരായിരുന്നു സിറാജിന്റെ ഇരകള്‍.

കത്തിക്കയറി സിറാജ്
കഴി്ഞ്ഞ ഐപിഎല്ലിനു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു കൈവിട്ടതോടെയാണ് മെഗാ ലേലത്തില്‍ മുഹമ്മദ് സിറാജ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായത്. ഇതിനു ശേഷം കരിയര്‍ ബെസ്റ്റ പ്രകടനങ്ങളിലൂടെ ആര്‍സിബിയുടെ തീരുമാനം മണ്ടത്തരായിരുന്നുവെന്നു അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. നാലു മല്‍സരങ്ങള്‍ക്കു ശേഷം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ സിറാജ് മൂന്നാംസ്ഥാനത്തുണ്ട്.
7.75 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആദ്യ രണ്ടു സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നര്‍ നൂര്‍ അഹമ്മദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ എന്നിവരേക്കാള്‍ മികച്ച ഇക്കോണമി റേറ്റുള്ളത് സിറാജിനാണ്. 10 വിക്കറ്റുകളെടുത്ത നൂറിന്റെ ഇക്കോണമി റേറ്റ് 7.78ഉം ഒമ്പതു വിക്കറ്റുകളുള്ള സിറാജിന്റെ ഇക്കോണമി റേറ്റ് 8.91ഉം ആണ്.
ഹോംഗ്രൗണ്ടില്‍ കളിക്കാന്‍ വരുമ്പോള്‍ അതൊരു പ്രത്യേക ഫീല്‍ തന്നെയാണെനാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരേ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മുഹമ്മദ് സിറാജ് പ്രതികരിച്ചത്. മല്‍സരം കാണാന്‍ കുടുംബവുമെത്തിയിരുന്നു, ഇതു എന്നെ കൂടുതല്‍ പ്രചോദിപ്പിക്കുകയും ചെയ്തു. ഞാന്‍ ഏഴു വര്‍ഷങ്ങള്‍ ആര്‍സിബിക്കു വേണ്ടി കളിച്ചിട്ടുള്ളതാണ്. ബൗളിങില്‍ ഞാന്‍ കഠിനമായി അധ്വാനിക്കുകയും മാനസിവാസ്ഥയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അതു എനിക്കു നല്ല ഗുണവും ചെയ്തിട്ടുണ്ട്.
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതെ പോയത് എനിക്കു ഒരു സമയത്തു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ഞാന്‍ എന്റെ സ്പിരിറ്റ് കൈവിട്ടില്ല, സ്വന്തം ഫിറ്റ്‌നസിലും ഗെയിമിലുമെല്ലാം നന്നായി അധ്വാനിക്കുകയും ചെയ്തു. എന്തൊക്കെ പിഴവുകളാണോ ഞാന്‍ വരുത്തിയത് ഞാന്‍ അതു മെച്ചപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ബൗളിങ് ആസ്വദിക്കുകയാണെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.

ഗംഭീര ബൗളിങ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗംഭീരമായാണ് ഗുജറാത്ത് ടൈറ്റന്‍സിനായി മുഹമ്മദ് സിറാജ് പന്തെറിഞ്ഞത്. ആദ്യത്തെ ഓവറില്‍ അദ്ദേഹത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. എസ്ആര്‍എച്ചിന്റെ വെടിക്കെട്ട് താരം ട്രാവിസ് ഹെഡ് രണ്ടു ബൗണ്ടറികളോടെ സിറാജിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
രണ്ടാമത്തെയും നാലാമത്തെയും ബോളുകളിലായിരുന്നു ഇത്. പക്ഷെ സിറാജ് പതറിയില്ല. ഓവറിലെ അവസാന ബോളില്‍ ഹെഡിനെ (8) അദ്ദേഹം മടക്കി. മിഡ് വിക്കറ്റില്‍ സായ് സുദര്‍ശനാണ് ക്യാച്ചെടുത്തത്.
തന്റെ രണ്ടാം ഓവറില്‍ നാലു റണ്‍സാണ് സിറാജ് കൊുത്തത്. മൂന്നാമത്തെ ഓവറില്‍ മറ്റൊരു ഓപ്പണറും അഗ്രസീവ് ബാറ്ററുമായ അഭിഷേക് ശര്‍മയെയും (18) അദ്ദേഹം വീഴ്ത്തി. മിഡ് ഓണില്‍ രാഹുല്‍ തെവാത്തിയക്കു ക്യാച്ച് സമ്മാനിച്ചാണ് അഭിഷേക് ക്രീസ് വിട്ടത്. ഈ ഓവറില്‍ വെറും ഒരു റണ്‍സ് മാത്രമേ സിറാജ് വഴങ്ങിയുള്ളൂ.
അതിനു ശേഷം 19ാം ഓവറിലാണ് അദ്ദേഹം അവസാന സ്‌പെല്‍ എറിയാനെത്തിയത്. ഈ ഓവറില്‍ വെറും മൂന്നു റണ്‍സ് വഴങ്ങി എസ്ആര്‍എച്ചിനു ഇരട്ടപ്രഹരം അദ്ദേഹം ഏല്‍പ്പിക്കുകയും ചെയ്തു. നാലാമത്തെ ബോളില്‍ അനികേത് വര്‍മയെ (18) സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. അവസാന ബോളില്‍ ഫാസ്റ്റ് ബൗളര്‍ സിമര്‍ജീത്ത് സിങിനെ (0) അദ്ദേഹം ബൗഡാക്കുകയും ചെയ്തു.
പുകഴ്ത്തി ആരാധകര്‍
ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസ് ബൗളിങിലെ കുന്തമുനയായി മാറിയ മുഹമ്മദ് സിറാജിനെ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ വാനോളം പുകഴ്ത്തുകയാണ്. ഒപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിമര്‍ശിക്കുകയും ചെയ്തു.
എസ്ആര്‍എച്ചിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ഒരിക്കല്‍ക്കൂടി മുഹമ്മദ് സിറാജ് എളുപ്പത്തില്‍ പുറത്താക്കിയിരിക്കുകയാണ്. 2023ലെ ഏകദിന ലോകകപ്പില്‍ സിറാജിനു ന്യൂബോള്‍ നല്‍കാതിരുന്നത് രോഹിത്തിനു പറ്റിയ ഏറ്റവും വലിയ മണ്ടത്തരമാണ്. അദ്ദേഹം അങ്ങനെ ചെയ്തിരുന്നെങ്കില്‍ ട്രാവിസ് ഹെഡിനെ സിറാജ് പുറത്താക്കുകയും മല്‍സരഫലം മറ്റൊന്ന് ആവുമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.